kerala

യൂസഫലിയോട് നഷ്ടപരിഹാരം ചോദിച്ചിട്ടില്ല; വ്യാജ ശബ്ദ ശബ്ദരേഖ പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കണമെന്ന് സ്ഥലമുടമ

കൊച്ചി: ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കേണ്ടി വന്ന സ്ഥലത്തിന്റെ ഉടമയുടേതെന്ന രൂപത്തിലാണ് ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാല്‍, ആ ശബ്ദ സന്ദേശം തന്‍േറതല്ലെന്ന് പീറ്റര്‍ ഏലിയാസ് പറഞ്ഞു. ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ലുലു ഗ്രൂപ്പ് സ്ഥാപകന്‍ എം എ യൂസഫലിയോട് നഷ്ടപരിഹാരം ചോദിക്കുന്ന മൊബൈല്‍ സംഭാഷണം വ്യാജമാണെന്ന് സ്ഥലമുടമ നെട്ടൂര്‍ സ്വദേശി പീറ്റര്‍ ഏലിയാസ്.

താന്‍ മനസാ വാചാ കര്‍മണാ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യമാണ് ഫോണ്‍ റെക്കോഡെന്ന വ്യാജേന പ്രചരിക്കുന്നതെന്ന് സ്ഥലമുടമ പീറ്റര്‍ പറയുന്നു. നഷട്പരിഹാരത്തിന് തനിക്ക് ഒരു അര്‍ഹതയുമില്ലെന്നും വ്യാജ സന്ദേശമുണ്ടാക്കിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹെലികോപ്റ്റര്‍ ഇറക്കിയ സ്ഥലം രണ്ടു കോടി രൂപക്ക് വില്‍ക്കാന്‍ വെച്ചതാണെന്നും ഇനി വില്‍പനയൊന്നും നടക്കില്ലെന്നും യൂസഫലിയോട് സ്ഥലമുടമ പറയുന്നതിന്റെ ഫോണ്‍ റെക്കോഡെന്ന വ്യാജേനയാണ് സന്ദേശം പ്രചരിക്കുന്നത്. തക്കതായ നഷ്ടപരിഹാരം ലഭിക്കണമെന്നും ഉടമ ആവശ്യപ്പെടുന്നുണ്ട്. ഒന്നോ രണ്ടോ ലക്ഷം നഷ്ടപരിഹാരമായി നല്‍കാമെന്നും രണ്ടു കോടിയൊന്നും നല്‍കാനാകില്ലെന്നും യൂസഫലിയെന്ന വ്യാജേന സംസാരിക്കുന്നയാള്‍ പറയുന്നുമുണ്ട്. രണ്ട് ലക്ഷം ചെറിയ തുകയാണെന്നും തക്കതായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ തന്റെ സ്ഥലത്തു നിന്നും ഹെലികോപ്റ്റര്‍ എടുത്തുമാറ്റാന്‍ അനുവദിക്കില്ലെന്നും വ്യാജ മൊബൈല്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

7 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

8 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

8 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

9 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

9 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

10 hours ago