Premium

കാശ്മീരിൽ ലഷ്‌കർ-ഇ-തൊയ്ബ കമാന്റർമാർ സൈന്യത്തിന്റെ വലയിൽ കുടുങ്ങി- രൂക്ഷമായ ഏറ്റുമുട്ടൻ നടക്കുന്നു

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ 2 കൊടും ഭീകരരേ ഇന്ത്യൻ സൈന്യം വളഞ്ഞു.തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ താമസിക്കുന്നവരാണ് ഭീകരരായ റയീസ് അഹമ്മദും റിയാസ് അഹമ്മദ് ദാറും ആണ്‌ കൊടും ഭീകരന്മാർ.പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബയുടെ ശാഖയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിലെ രണ്ട് ഉന്നത കമാൻഡർമാർ ആണ്‌ സൈന്യത്തിന്റെ വലയിലായത്.

ഇവരെ ജീവനോടെ പിടികൂടുമോ വധിക്കുമോ എന്ന് കാത്തിരിക്കുകയാണ്‌. പുൽവാമയിലെ നെഹാമ മേഖലയിൽ ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സുരക്ഷാ സേനയും പോലീസും കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ ആരംഭിച്ചപ്പോൾ, ഭീകരർ സേനക്കെതിരെ വെടിയുതിർത്തു

തുടർന്നാണ്‌ ഭീകര താവളം സൈന്യം വളയുന്നത്.സൈന്യത്തിന്റെ വെടിവയ്പ്പിൽ ഇവർ ഒളിച്ചിരുന്ന വീടിൽ നിന്നും ആകാശത്തേക്ക് പുക ഉയരുന്നത് കാണാം. കാശ്മീർ പുൽ വാമയിലെ ഒരു വീടിലാണിവർ ഒളിച്ചിരിക്കുന്നത്.ഭീകരർ കുടുങ്ങിക്കിടക്കുന്ന നിഹാമ മേഖലയിലെ വീടിന് തീപിടിച്ചിട്ടുണ്ട്. ഇത് ഭീകരന്മാർ തീയിട്ടതാണോ അതോ സൈനീക വെടിവയ്പ്പിൽ പിടിച്ചതാണോ എന്ന് വ്യക്തമല്ല. സൈന്യം തീയിട്ട് ഭീകരന്മാരേ പുറത്ത് ചാടിക്കുന്നതാണോ എന്നും സംശയിക്കുന്നു.ഏറ്റുമുട്ടൽ നടക്കുകയാണ്.

വെടിവയ്പ്പ് നടക്കുന്നുണ്ടെന്നും ഇരുവശത്തും ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കാശ്മീർ പോലീസ് എക്സിൽ കുറിച്ചു.മെയ് ഏഴിന് ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ലഷ്‌കർ പിന്തുണയുള്ള തീവ്രവാദ സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ടിൻ്റെ (ടിആർഎഫ്) സജീവ പ്രവർത്തകനായിരുന്ന ബാസിത് ദാറും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരിൽ ഉൾപ്പെടുന്നു.

 

Karma News Editorial

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

24 mins ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

26 mins ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

55 mins ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

1 hour ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

2 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

2 hours ago