entertainment

അമ്മയായ സന്തോഷം പങ്കുെവെച്ച് നീലക്കുയിലിലെ റാണി, ആശംസകളുമായി ആരാധകർ

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ലത സംഗരാജു. നീലക്കുയിൽ എന്ന സീരിയലിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. സീരിയൽ അവസാനിച്ച് ഏറെ നാളുകൾ ആയെങ്കിലും റാണി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഒരിക്കലും മറക്കില്ല. വൻ സ്വീകാര്യതയാണ് നടിയുടെ ഈ കഥാപാത്രത്തിന് പ്രേക്ഷകർക്ക് ഇടയിൽ ലഭിച്ചത്. മറുഭാഷയിൽ നിന്നും എത്തിയതാണ് നടി എങ്കിലും മലയാളികൾ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്.

കഥാപാത്രത്തിനും താരത്തിനും ലഭിച്ച സ്വീകാര്യത സീരിയലിന്റെ ഗതി തന്നെ മാറ്റിയിരുന്നു. അടുത്തിടെയാണ് ലത വിവാഹിത ആയത്. വിവാഹ വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയകളിലൂടെ ആരാധകരുമായി പങ്കു വെച്ചിട്ടുമുണ്ട്.

സോഷ്യൽ മീഡിയകളിൽ സജീവമായ താരം തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ ലത തന്നെയായിരുന്നു ഈ സന്തോഷവാർത്ത അറിയിച്ചെത്തിയത്. ആൺകുഞ്ഞ് ജനിച്ചിരിക്കുന്നു, ദൈവത്തിന് നന്ദിയെന്നായിരുന്നു ലത കുറിച്ചത്.നിരവധി താരങ്ങളാണ് ആശംസയുമായെത്തിയിരിക്കുന്നത്. വിവാഹ വാർഷികം ആഘോഷിക്കാൻ ദിവസങ്ങളേയുള്ളൂ. അതിനിടയിലാണ് ലതയുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്.

Karma News Network

Recent Posts

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

17 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

41 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

57 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

1 hour ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

2 hours ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

2 hours ago