kerala

വിഴിഞ്ഞം തുറമുഖത്തിനെതിരെ മൂന്നാം ആഴ്ചയും സര്‍ക്കുലര്‍; നിലപാട് കടുപ്പിച്ച് ലത്തീന്‍ അതിരൂപത

വിഴിഞ്ഞം തുറമുഖ വിരുദ്ധസമരത്തിൽ നിലപാട് കടുപ്പിച്ച് ലത്തീൻ അതിരൂപത. പള്ളികളിൽ വീണ്ടും സർക്കുലർ. പാളയം പള്ളിയിൽ സർക്കുലർ വായിച്ചു. മൂലമ്പള്ളിയിൽ നിന്നാരംഭിക്കുന്ന സമരജാഥയ്ക്ക് ഐക്യദാർഢ്യം തേടിയാണ് സർക്കുലർ. ബഹുജന സമരത്തിന് വിവിധ സംഘടനകളേയും ജനങ്ങളേയും പങ്കാളികളാക്കണം. ഇതിനായി ഇടവകകളും ഫെറോന സമരസമിതികളും മുൻകൈ എടുക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്.

ഈമാസം 14 ന് ആരംഭിക്കുന്ന ജാഥ 18 ന് വിഴിഞ്ഞത്ത് എത്തിച്ചേരും. സമരം ന്യായമാണെന്ന് അധികാരികൾ പോലും അംഗീകരിക്കുന്നു. തുടർച്ചയായ മൂന്നാം ആഴ്ചയാണ് പള്ളികളിൽ സർക്കുലർ വായിക്കുന്നത്. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടേതാണ് ആഹ്വാനം. വിഴിഞ്ഞം തുറമുഖം നിര്‍മാണം നിര്‍ത്തിവയ്ക്കണം, ഫോര്‍ട്ടുകൊച്ചിവരെ ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലത്തീന്‍ സഭ 17 ക. മീ ദൂരത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ആലപ്പുഴ- കൊച്ചി രൂപതയിലെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് ചെല്ലാനം – തോപ്പുംപടി മേഖലയില്‍ മനുഷ്യച്ചങ്ങല സൃഷ്ടിച്ചത്. നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ മനുഷ്യചങ്ങലയില്‍ അണിചേര്‍ന്നു.

അതിനിടയില്‍ വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി സമരത്തിന് ഐകദാര്‍ഡ്യവുമായി കെസിബിസി. കെസിബിസിയുടെ നേതൃത്വത്തില്‍ ഈമാസം 14 മുതല്‍ 18വരെ മൂലന്പള്ളി മുതല്‍ വിഴിഞ്ഞം വരെ ജനബോധന യാത്ര നടത്തും. 18ന് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് നിന്ന് ആംരംഭിക്കുന്ന ബഹുജന മാര്‍ച്ച് അദാനി തുറമുഖത്ത് അവസാനിക്കും. വിഴിഞ്ഞം സമരത്തില്‍ സി പിഐ യുടെ പിന്തുണ തേടിക്കൊണ്ട് ലത്തീന്‍ രൂപതാ നേതൃത്വം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. ഫാദര്‍ യൂജീന്‍ പെരേര ഉള്‍പ്പെടെയുള്ളവര്‍ സിപിഐ ആസ്ഥാനത്തെത്തിയാണ് കാനവുമായി കൂടിക്കാഴ്ച നടത്തിയത്.

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നുവെങ്കിലും യാതൊരു തിരുമാനവും ഉണ്ടായില്ലന്ന്് യൂജിന്‍ പരെരേ കാനം രാജേന്ദ്രനോട് പറഞ്ഞു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന് കാനം രാജേന്ദ്രന്‍ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ഇതുവരെ നടന്ന ചര്‍ച്ചകളില്‍ സര്‍ക്കാര്‍ നിലപാടിന് വ്യക്തതയില്ല. ലത്തീന്‍ രൂപതയും മല്‍സ്യത്തൊഴിലാളികളും ഉന്നയിക്കുന്നത് ന്യായമായ ആവശ്യങ്ങളാണെന്ന് കാനം പറഞ്ഞു. സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത് യൂജിന്‍ പെരേര കാനത്തെ ധരിപ്പിക്കുകയും ചെയ്തു.

വിഴിഞ്ഞം തുറമുഖം നിര്‍മാണം നിര്‍ത്തിവയ്ക്കണം, ഫോര്‍ട്ടുകൊച്ചിവരെ ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് ലത്തീന്‍ സഭ 17 ക. മീ ദൂരത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തിരുന്നു.ആലപ്പുഴ- കൊച്ചി രൂപതയിലെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് ചെല്ലാനം – തോപ്പുംപടി മേഖലയില്‍ മനുഷ്യച്ചങ്ങല സൃഷ്ടിച്ചത്. നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ മനുഷ്യചങ്ങലയില്‍ അണിചേര്‍ന്നു.

അതേ സമയം ലത്തീന്‍ അതിരൂപതയുടെ ഉപവാസ സമരം ഇന്ന് ഏഴാംദിവസത്തിലേക്ക് കടന്നു. പതിനാലാം തീയതി മൂലംപള്ളിയില്‍ നിന്ന് ആരംഭിക്കുന്ന ജനബോധന യാത്രയോടെ തുറമുഖ വിരുദ്ധസമരം സംസ്ഥാനവ്യാപകമാക്കാനാണ് അതിരൂപത തീരുമാനം. ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനത്തോടെ വിഷത്തിലെ സമവായവും അനിശ്ചിതത്വത്തിലാണ്

 

 

Karma News Network

Recent Posts

സൈനികർക്കായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ

ന്യൂഡൽഹി : 113 ഇലക്ട്രിക് ബസുകൾ സൈനികരുടെ യാത്രകൾക്ക് വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം…

24 mins ago

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

56 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

58 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

1 hour ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

2 hours ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

2 hours ago