entertainment

ഇന്റിമേറ്റ് സീനുകള്‍ ചിത്രീകരിക്കുമ്പോള്‍ ചിരി വരും- സ്വാസിക

സിനിമയിലും സീരിയലിലും മികച്ച കഥാപാത്രങ്ങള്‍ ചെയ്യുന്ന നടിയാണ് സ്വാസിക. സിനിമയിലൂടെയാണ് സ്വാസിക എത്തിതെങ്കിലും സീരിയലിലൂടെയാണ് സ്വാസികയ്ക്ക് മികച്ച കഥാപാത്രങ്ങള്‍ ചെയ്യുവാന്‍ സാധിച്ചത്. വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വാസികയെ തേടിയെത്തിയിരുന്നു. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചതുരമാണ് സ്വാസികയുടെ ഇനി ഇറങ്ങുന്ന ചിത്രം. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായിട്ടാണ് നടി എത്തുന്നത്.

മലയാളത്തില്‍ ഒരു ഇടവേളയ്ക്ക് ശേഷം ഇറങ്ങുന്ന ഇറോട്ടിക് ഗണത്തില്‍ വരുന്ന സിനിമയാണ് ചതുരം. നിരവധി ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തിലെ രംഗങ്ങള്‍ ഒക്കെ ഇതിനോടകം ചര്‍ച്ചയായി മാറിയതാണ്. ഇപ്പോഴിതാ ആ രംഗങ്ങളെ കുറിച്ചും അതിനുവേണ്ടി താന്‍ നടത്തിയ മുന്നൊരുക്കങ്ങളെ കുറിച്ചും പറയുകയാണ് സ്വാസിക.

ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ഭര്‍ത്താനൊപ്പം അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് ഞാന്‍ ചെയ്ത കാര്യം തിരക്കഥ നന്നായി വായിക്കുക എന്നതാണ്. എന്താണോ സംവിധായകന്‍ പറയുന്നത് അത് വ്യക്തമായി കേട്ട് മനസിലാക്കുകയും ചെയ്തു. ആ രംഗത്ത് വരുന്ന എനിക്കും റോഷനും അലന്‍ ചേട്ടനും എല്ലാം സംവിധായകന്‍ കാര്യങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞു തരും.

അങ്ങനെ എല്ലാം വ്യക്തമായിട്ടാണ് ടേക്കിലേക്ക് കടക്കുക സ്വാസിക പറഞ്ഞു. അഭിനേതാക്കളെ ഒരു കംഫര്‍ട്ട് ലെവലില്‍ എത്തിച്ച ശേഷം മാത്രമാണ് അത്തരം രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതെന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതനും പറഞ്ഞു. പ്രേക്ഷകര്‍ക്ക് അത് ഒരു ഇന്റിമേറ്റ് രംഗമായി തോന്നാമെങ്കിലും, ഞങ്ങളെ സംബന്ധിച്ച് അത് ടെക്നിക്കല്‍ രംഗമാണ്. ഞങ്ങള്‍ അപ്പോള്‍ ശ്രദ്ധിക്കുന്നത് ആ രംഗത്ത് വരുന്ന സാങ്കേതിക കാര്യങ്ങള്‍ എത്രത്തോളം മികച്ചതാക്കണം എന്നതാണ്. ടെക്നിക്കലായിട്ടാണ് ആര്‍ട്ടിസ്റ്റുകളും ക്യാമറമാനും സംവിധായകനും എല്ലാം ചിന്തിയ്ക്കുക.

അപ്പോള്‍ ചിന്തയില്‍ പോലും ഇറോട്ടിസം ഉണ്ടാവില്ല അദ്ദേഹം പറഞ്ഞു. ഇന്റിമേറ്റ് സീന്‍ ആയാലും മറ്റേത് സീനായാലും അത് പൂര്‍ണമായും സംവിധായകന്റെ കഴിവ് തന്നെയാണ് എന്ന് സ്വാസിക പറഞ്ഞു. ഒരു സീന്‍ നന്നായി വരാനും മോശമായി വരാനും കാരണം അത് ആ സംവിധായകന്റെ മേക്കിങ് ആണ്. അഭിനേതാക്കളെ സംബന്ധിച്ച് ഏതൊരു രംഗം ആയാലും അതിനൊരു ലിമിറ്റുണ്ട് ഇന്റിമേറ്റ് രംഗത്തില്‍ അഭിനയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒന്നാമത് അത്രയും നേരം സംസാരിച്ചു നിന്ന സുഹൃത്തിനൊപ്പമാണ് ഇത്തരമൊരു രംഗത്ത് അഭിനയിക്കേണ്ടി വരിക. ചിരി വരും.

അപ്പോള്‍ റീ ടേക്ക് പോവും. അതല്ല എങ്കില്‍ ലൈറ്റ് പോവും ഫോക്കസ് പോകും. അപ്പോഴൊക്കെ റീ ടേക്കുകള്‍ വരും. അങ്ങനെ വരുമ്പോള്‍ മടുപ്പാവും എന്തിനാണ് ഈ രംഗം ചെയ്യുന്നത് എന്ന തോന്നല്‍ പോലും ഉണ്ടാവും. നാല് സെക്കന്റ് മാത്രമേ ആ രംഗം ഉള്ളുവെങ്കിലും. അതിന് എടുക്കുന്ന പരിശ്രമം വളരെ കൂടുതലാണ് സ്വാസിക പറഞ്ഞു. നവംവര്‍ നാലിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. 2019ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സിദ്ധാര്‍ഥ് ഭരതന്‍ തന്നെയാണ്.

Karma News Network

Recent Posts

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

9 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

41 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

1 hour ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

11 hours ago