topnews

പിണറായി അകത്താകുമോ, ലാവ്ലിൻ കേസിലെ നിർണ്ണായക വിവരങ്ങൾ ക്രൈം നന്ദകുമാർ ഇഡിക്കുമുന്നിൽ മൊഴി നൽകി.

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പിണറായി വിജയന്  വിധിനിർണ്ണായക ദിവസങ്ങളിലേക്ക്. ലാവലിൻ കേസിൽ തെളിവുകളുടെ ശേഖരവുമായി ക്രൈം നന്ദകുമാർ ഇഡിക്കുമുന്നിൽ മൊഴി നൽകി.
സംസ്ഥാന മുഖ്യമന്ത്രിക്കെതിരായ അതീവ നിർണ്ണായക തെളിവുകൾ അദ്ദേഹത്തിന്റെ കൈവശമുണ്ടെന്നാണ് സൂചന .ലാവ്‌ലിൻ കേസ് സംബന്ധിച്ച തെളിവുകൾ ഹാജരാക്കാനാണ് നന്ദകുമാർ എത്തുന്നത്. ലാവ്‌ലിൻ അഴിമതിയിൽ അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കൈക്കൂലിയായി കോടികൾ ലഭിച്ചിട്ടുണ്ടെന്നാണ് നന്ദകുമാറിന്റെ ആരോപണത്തിൽ പറയുന്നത്.ഇയാളുടെ മൊഴി പരിശോധിച്ച ശേഷം മാത്രമേ കേസ്എടുക്കേണ്ടത് സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് തീരുമാനം എടുക്കൂ.

ലാവ് ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേരളത്തിൻ്റെ വിഭവഭൂപടം നെതർലൻ്റിന് കൈമാറിയ മന്ത്രി തോമസ് ഐസക്, മന്ത്രിയായിരുന്ന എം.എ ബേബി എന്നിവർ നടത്തിയ കള്ളപ്പണ രാജ്യദ്രോഹ ഇടപാടുകൾ സംബന്ധിച്ച രേഖകൾ സമർപ്പിക്കാമെന്ന് കാട്ടി 2006 ലാണ് ക്രൈം വാരിക എഡിറ്റർ നന്ദകുമാർ സിആർസിഎയ്ക്ക് കത്തുനൽകിയത്.സംസ്ഥാനത്തെ ചില രാഷ്ട്രീ. നേതാക്കളുടെ നികുതി വെട്ടിപ്പ്, ദേശവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ ചൂണ്ടിക്കാണിച്ച്‌ 15 വർഷം മുമ്ബ് അയച്ച കത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. എന്നാൽ രണ്ട് മാസങ്ങൾക്ക് മുമ്ബ് താനയച്ച റിമൈൻഡറിന്റെ പശ്ചാത്തലത്തിലാണ് നടപടി ഇപ്പോൾ സ്വീകരിച്ചതെന്ന് ടിപി നന്ദകുമാർ പറയുന്നു.

പിണറായി വിജയൻ, തോമസ് ഐസക്, എംഎ ബേബി എന്നിവർക്കെതിരെയുള്ള പരാതിയിലാണ് തെളിവ് നൽകുന്നത്. ലാവ്‌ലിൻ, സ്വരലയ, വിഭവ ഭൂപട ഇടപാട് തുടങ്ങി വിവിധ ഇടപാടുകളിലൂടെ സിപിഎം നേതാക്കൾ കള്ളപ്പണം വെളുപ്പിച്ചെന്നാണ് പരാതി.പ്രഥമിക അന്വേഷണത്തിന്റെ ഭാഗമായി തെളിവുകൾ ഹാജരാക്കാനാണ് നന്ദകുമാറിനോട് ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്. 2006 ൽ ഡിആർഐക്ക് നൽകിയ പരാതിയിൽ 15 വർഷത്തിന് ശേഷമാണ് ഇഡി ഇടപെടുന്നത്. എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട തന്റെ പരാതി സംബന്ധിച്ച് വിവരങ്ങൾ നൽകാൻ ഈമാസം ആദ്യം ഇഡിക്ക് മുന്നിൽ നന്ദകുമാർ ഹാജരായിരുന്നു.എസ്എൻസി ലാവ്ലിൻ, കവിയൂർ കേസ് ഉൾപ്പെടെയുള്ള കേസുകളുടെ തെളിവുകൾ നശിപ്പിക്കുന്നതിനായി കോഴിക്കോട്ടെ തന്റെ ഓഫീസിന് ഒരു സംഘം അക്രമികൾ തീയിട്ടിരുന്നു. ഇതിൽ നശിക്കാതെ ഇപ്പോഴും കൈയിലുള്ള തെളിവുകളാണ് കൈമാറുന്നതെന്ന് നന്ദകുമാർ പറഞ്ഞു.

Karma News Network

Recent Posts

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

7 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

11 hours ago