kerala

ബലാൽസംഗ കേസിലെ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു, തലശ്ശേരി സബ്ജയിലേക്ക് മാറ്റി

തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അറസ്റ്റിലായ സീനിയൻ അഭിഭാഷകരായ അഡ്വ എം.ജെ.ജോൺസനേയും, കെ.കെ.ഫിലിപ്പിനേയും തലശ്ശേരി സബ്ജയിലേക്ക് മാറ്റി.

കേരളത്തിലെ നീതി ന്യായ വ്യവസ്ഥിതിയെ ഞെട്ടിച്ചുകൊണ്ട് തന്നെയാണ്‌ കേസ് നടത്താൻ വന്ന സ്വന്തം കക്ഷിയേ ഓഫീസിൽ വയ്ച്ച് വക്കീലുമാർ കൂട്ട ബലാൽസംഗം ചെയ്തത്. 2023ലാണ്‌ ഓഫീസിൽ കേസുമായി വന്ന സ്വന്തം കക്ഷിയായ യുവതിയേ ഈ 2 സീനിയർ അഭിഭാഷകരും ചേർന്ന് ക്രൂരമായി കൂട്ട ബലാൽസംഗം ചെയ്തു എന്ന് കേസ്. ആദ്യം സ്വന്തം കക്ഷിയായ യുവതിയേ ഓഫീസിൽ വയ്ച്ച് പീഡിപ്പിച്ചു. തുടർന്ന് വിഷയം പരിഹരിക്കാം എന്നും ഒപ്പിടാൻ വരണം എന്നും പറഞ്ഞ് യുവതിയേ അഡ്വ കെ കെ ഫിലിപ്പിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി. കെ കെ ഫിലിപ്പിന്റെ വീട്ടിൽ ഭാര്യ ഇല്ലാത്ത സമയം നോക്കി യുവതിയേ വിളിച്ച് വരുത്തി പാനിയത്തിൽ മയക്ക് മരുന്ന് നല്കി അബോധവാസ്ഥയിലാക്കുകയായിരുന്നു. തുടർന്ന് അഭിഭാഷകരായ എം ജെ ജോൺസനും കെ കെ ഫിലിപ്പും യുവതിയേ കൂട്ട ബലാൽസംഗം ചെയ്തു എന്നാണ്‌ കേസ്.

പരാതി വന്ന് കേസായപ്പോൾ അഭിഭാഷകരായ എം ജെ ജോൺസനും കെ കെ ഫിലിപ്പും ഒളിവിൽ പോയി. തുറ്റർന്ന് ഇവർ 2 പേരും കേരള ഹൈക്കോടതിയിൽ മുൻ കൂർ ജാമ്യത്തിനു ഹരജി നല്കി. കേസിൽ 3 മാസത്തോളം നീണ്ട വാദം ഹൈക്കോടതി കേട്ടു. ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും അതി ശക്തമായ എതിർപ്പ് പ്രതികൾക്ക് ജാമ്യം നല്കുന്നതിനെതിരേ ഉണ്ടായില്ല. എന്നാൽ ബലാൽസഗത്തിബ്നിരയായ യുവതിയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ ഹാജരായി ഒരു കാരണവശാലും ജാമ്യം കൊടുക്കരുത് എന്ന് വാദിച്ചു. സ്വന്തം ഓഫീസിൽ നീതി തേടി വന്ന യുവതിയേയാണ്‌ ഇരുവരും പിച്ചി ചീന്തിയത് എന്നും കൂട്ട ബലാൽസംഗം ആണ്‌ നടന്നത് എന്നും പരാതിക്കാരി ഹൈക്കോടതിയിൽ വാദിച്ചു.

മാത്രമല്ല അഭിഭാഷക ജോലിയുടെ എത്തിക്സ് പ്രതികൾ നശിപ്പിച്ചു എന്നും മുഴുവൻ അഭിഭാഷക സമൂഹത്തിനും മാതൃകയായി എന്ന വണ്ണം പ്രതികളുടെ ജാമ്യം തള്ളി നല്ല സന്ദേശം നല്കണം എന്നും പരാതിക്കാരി ഹൈക്കോടതിയിൽ വാദിച്ചു. ഒരു വക്കീലിന്റെ ഓഫീസിൽ നീതി തേടി ചെല്ലുന്നവർക്ക് ഇനി ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനും പ്രതികൾക്ക് ജാമ്യം നല്കി മെസേജ് നല്കണം എന്നും ഹൈക്കോടതിയിൽ പരാതിക്കാരിയുടെ അഭിഭാഷകർ ശക്തമായി വാദിച്ചു. എന്നാൽ മുൻ കൂർ ജാമ്യത്തിൽ വിധി വന്നപ്പോൾ അത് പരാതിക്കാരിക്ക് എതിരാകുകയും കൂട്ട ബലാൽസംഗ കേസ് പ്രതികളായ 2 അഭിഭാഷകർക്കും അങ്കൂലമാകുകയും ആയിരുന്നു.

അങ്ങിനെ കേരള ഹൈക്കോടതി തലശേരി ബാറിലെ 2 സീനിയർ അഭിഭാഷകർക്കും ജാമ്യം അനുവദിച്ചു. ഹൈക്കോടതി ജസ്റ്റീസ് പി വി ഗോപിനാഥനാണ്‌ പ്രതികൾക്ക് ജാമ്യം നല്കിയത്

എന്നാൽ കൂട്ട ബലാൽസംഗത്തിനിരയായ പരാതിക്കാരി ഒട്ടും വിട്ടുകൊടുത്തില്ല. അവരുടെ പോരാട്ടം സുപ്രീം കോടതിയിലേക്ക് നീണ്ടു. പ്രശസ്തരായ 2 അഭിഭാഷകർക്കും കേരള ഹൈക്കോടതി നല്കിയ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതിയേ സമീപിച്ചതോടെ പ്രതികളായ വക്കീലുമാർ വീണ്ടും ഒളിവിൽ പോയി. സുപ്രിം കോടതി വിശദ വാദം കേട്ട ശേഷം കേസ് അതീവ ഗൗരവം ഉള്ളതാണ്‌ എന്നും ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയുടെ വിധി റദ്ദ് ചെയ്തു. പ്രതികൾക്ക് നല്കിയ മുൻ കൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ഇത് അഭിഭാഷകരായ എം ജെ ജോൺസനും കെ കെ ഫിലിപ്പിനും തിരിച്ചടിയാവുകയായിരുന്നു.

സംസ്ഥാന പോലീസിൽ നിന്നും കീഴ്കോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും നീതി കിട്ടാത്ത യുവതിക്ക് ഒടുവിൽ സുപ്രീം കോടതി നീതി നല്കുകയായിരുന്നു. ഹൈക്കോടതി പ്രതികൾക്ക് മുൻ കൂർ ജാമ്യം നല്കിയപ്പോൾ യുവതി സുപ്രീം കോടതിയേ സമീപിച്ചു. തുടർന്ന് സുപ്രീം കോടതി രൂക്ഷ വിമർശനം നടത്തി പ്രതികളായ അഭിഭാഷകരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. തുടർന്നും പോലീസ് അറസ്റ്റ് ചെയ്യാതെ വന്നപ്പോൾ യുവതി വീണ്ടും സുപ്രീം കോടതിയേ സമീപിക്കുകയും അറസ്റ്റ് ചെയ്ത് റിപോർട്ട് ഹാജരാക്കാൻ പോലീസിനു കർശന നിർദ്ദേശം നല്കുകയും ആയിരുന്നു.

കഴിഞ്ഞ ദിവസം പ്രതികളായ അഡ്വ എം.ജെ.ജോൺസനും, കെ.കെ.ഫിലിപ്പും ഇപ്പോൾ അഭിഭാഷകരുടെ ഗൗൺ അണിഞ്ഞ് കോടതിയിലും എത്തുന്നു എന്നും വിമർശനം ഉയർന്നിരുന്നു. തുടർന്ന് ഇരുവരും ഒളിവിൽ പോവുകയായിരുന്നു. എന്തായാലും ഇപ്പോൾ കൂട്ട ബലാൽസംഗ കേസിലെ പ്രതികളേ അറസ്റ്റ് ചെയ്യാൻ ഇരയ്ക്ക് സുപ്രീം കോടതി വരെ പോയി ഒരു വർഷമായ നിയമ പോരാട്ടം നടത്തേണ്ട ഗതികേട് ഉണ്ടായി. ഇരു പ്രതികളും ഇപ്പോൾ കസ്റ്റഡിയിൽ ആയതോടെ നീതി തേടിയുള്ള യുവതിയുടെ നീക്കത്തിൽ ചെറിയ ഒരു ആശ്വാസം തന്നെ ഉണ്ടാവുകയാണിപ്പോൾ

Karma News Network

Recent Posts

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

11 mins ago

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; ഭർത്താവ് രാജേഷ് പിടിയിൽ

ആലപ്പുഴ: ചേർത്തലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. രാജേഷിനെ കഞ്ഞികുഴി ബാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.…

35 mins ago

അതിതീവ്രമഴ; തലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം; പൊന്മുടി ഇക്കോ ടൂറിസത്തിലേക്ക് ഇന്ന് മുതൽ പ്രവേശനമില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് അതിശക്തമായ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. അട്ടക്കുളങ്ങരയിലെ വ്യാപാരസ്ഥാപനങ്ങളിലും മുക്കോലയ്ക്കലിൽ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അട്ടക്കുളങ്ങര…

48 mins ago

ഏത് നാട്ടിൽ പോയാലും സംഘം കാവലുണ്ട്, കുറിപ്പുമായി ദീപ നിശാന്ത്

സ്റ്റോൺഹെഞ്ച് സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറിക്കൊണ്ട് നിൽക്കുന്ന മഹാത്ഭുതമാണ് സ്റ്റോൺഹെഞ്ചെന്നും പ്രവേശനത്തിനായി…

50 mins ago

സാധാരണ തീർത്ഥാടകർക്ക് ബുദ്ധിമുട്ട്, ശബരിമല സന്നിധാനത്തെ വിഐപി ദർശനം അനുവദിക്കരുതെന്ന് വിജിലൻസ് എസ് പി

പത്തനംതിട്ട: ശബരിമല സംവിധാനത്തെ ഒന്നാമത്തെ ക്യൂവിൽ നിന്നുള്ള വിഐപി ദർശനം സാധാരണ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വിഐപി ദർശനം അനുവദിക്കരുതെന്ന് ദേവസ്വം…

1 hour ago

സിദ്ധാര്‍ഥിന്റെ മരണം, നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സര്‍ക്കാര്‍ വക സ്ഥാനക്കയറ്റം

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥിന്റെ മരണത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍…

1 hour ago