kerala

കക്ഷിയേ ബലാൽസംഗം ചെയ്ത വക്കീലുമാർ തലശേരിയിൽ പോലീസ് പിടിയിൽ

കക്ഷിയേ ബലാൽസംഗം ചെയ്ത സീനിയൻ അഭിഭാഷകർ പോലീസ് കസ്റ്റഡിയിൽ. പ്രതികളായ അഡ്വ എം.ജെ.ജോൺസനും, കെ.കെ.ഫിലിപ്പും ഇപ്പോൾ കസ്റ്റഡിയിൽ ആയി തലശേരി എ.എസ് പി ഓഫീസിൽ ചോദ്യം ചെയ്യലിനു വിധേയരാവുകയാണ്‌. സംസ്ഥാന പോലീസിൽ നിന്നും കീഴ്കോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും നീതി കിട്ടാത്ത യുവതിക്ക് ഒടുവിൽ സുപ്രീം കോടതി നീതി നല്കുകയായിരുന്നു. ഹൈക്കോടതി പ്രതികൾക്ക് മുൻ കൂർ ജാമ്യം നല്കിയപ്പോൾ യുവതി സുപ്രീം കോടതിയേ സമീപിച്ചു.

തുടർന്ന് സുപ്രീം കോടതി രൂക്ഷ വിമർശനം നടത്തി പ്രതികളായ അഭിഭാഷകരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. തുടർന്നും പോലീസ് അറസ്റ്റ് ചെയ്യാതെ വന്നപ്പോൾ യുവതി വീണ്ടും സുപ്രീം കോടതിയേ സമീപിക്കുകയും അറസ്റ്റ് ചെയ്ത് റിപോർട്ട് ഹാജരാക്കാൻ പോലീസിനു കർശന നിർദ്ദേശം നല്കുകയും ആയിരുന്നു. ഇപ്പോൾ സീനിയർ അഭിഭാഷകർ ആയ എം.ജെ.ജോൺസനും, കെ.കെ.ഫിലിപ്പും  കസ്റ്റഡിയിൽ ആയിരിക്കുകയാണ്‌

കഴിഞ്ഞ ദിവസം പ്രതികളായ അഡ്വ എം.ജെ.ജോൺസനും, കെ.കെ.ഫിലിപ്പും ഇപ്പോൾ അഭിഭാഷകരുടെ ഗൗൺ അണിഞ്ഞ് കോടതിയിലും എത്തുന്നു എന്നും വിമർശനം ഉയർന്നിരുന്നു. തുടർന്ന് ഇരുവരും ഒളിവിൽ പോവുകയായിരുന്നു. ഇപ്പോൾ ഇരയുടെ കേസ് നടത്തുന്ന ഹൈക്കോടതി അഭിഭാഷകൻ അഡ്വ ലൂക്ക് .ജെ .ചിറയിൽ പ്രതികരിക്കുകയാണ്‌… ഈ വിഷയത്തിൽ

കേരളത്തിലെ നീതി ന്യായ വ്യവസ്ഥിതിയെ ഞെട്ടിച്ചുകൊണ്ട് തന്നെയാണ്‌ കേസ് നടത്താൻ വന്ന സ്വന്തം കക്ഷിയേ ഓഫീസിൽ വയ്ച്ച് വക്കീലുമാർ തലശേരിയിൽ കൂട്ട ബലാൽസംഗം ചെയ്തത്. കേസിലെ പ്രതികൾ തലശേരി ബാറിലെ സീനിയർ അഭിഭാഷകനും യു ഡി എഫ് മന്ത്രി സഭാ കാലത്തേ അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടറേയും ആയ അഡ്വ എം ജെ ജോൺസൺ, സീനിയർ അഭിഭാഷകൻ കെ കെ ഫിലിപ്പും ആണ്‌.

2023ലാണ്‌ ഓഫീസിൽ കേസുമായി വന്ന സ്വന്തം കക്ഷിയായ യുവതിയേ ഈ 2 സീനിയർ അഭിഭാഷകരും ചേർന്ന് ക്രൂരമായി കൂട്ട ബലാൽസംഗം ചെയ്തു എന്ന് കേസ്. ആദ്യം സ്വന്തം കക്ഷിയായ യുവതിയേ ഓഫീസിൽ വയ്ച്ച് പീഢിപ്പിച്ചു. തുടർന്ന് വിഷയം പരിഹരിക്കാം എന്നും ഒപ്പിടാൻ വരണം എന്നും പറഞ്ഞ് യുവതിയേ അഡ്വ കെ കെ ഫിലിപ്പിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി. കെ കെ ഫിലിപ്പിന്റെ വീട്ടിൽ ഭാര്യ ഇല്ലാത്ത സമയം നോക്കി യുവതിയേ വിളിച്ച് വരുത്തി പാനിയത്തിൽ മയക്ക് മരുന്ന് നല്കി അബോധവാസ്ഥയിലാക്കുകയായിരുന്നു. തുടർന്ന് അഭിഭാഷകരായ എം ജെ ജോൺസനും കെ കെ ഫിലിപ്പും യുവതിയേ കൂട്ട ബലാൽസംഗം ചെയ്തു എന്നാണ്‌ കേസ്.

പരാതി വന്ന് കേസായപ്പോൾ അഭിഭാഷകരായ എം ജെ ജോൺസനും കെ കെ ഫിലിപ്പും ഒളിവിൽ പോയി. തുറ്റർന്ന് ഇവർ 2 പേരും കേരള ഹൈക്കോടതിയിൽ മുൻ കൂർ ജാമ്യത്തിനു ഹരജി നല്കി. കേസിൽ 3 മാസത്തോളം നീണ്ട വാദം ഹൈക്കോടതി കേട്ടു. ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും അതി ശക്തമായ എതിർപ്പ് പ്രതികൾക്ക് ജാമ്യം നല്കുന്നതിനെതിരേ ഉണ്ടായില്ല. എന്നാൽ ബലാൽസഗത്തിബ്നിരയായ യുവതിയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ ഹാജരായി ഒരു കാരണവശാലും ജാമ്യം കൊടുക്കരുത് എന്ന് വാദിച്ചു. സ്വന്തം ഓഫീസിൽ നീതി തേടി വന്ന യുവതിയേയാണ്‌ ഇരുവരും പിച്ചി ചീന്തിയത് എന്നും കൂട്ട ബലാൽസംഗം ആണ്‌ നടന്നത് എന്നും പരാതിക്കാരി ഹൈക്കോടതിയിൽ വാദിച്ചു.

മാത്രമല്ല അഭിഭാഷക ജോലിയുടെ എത്തിക്സ് പ്രതികൾ നശിപ്പിച്ചു എന്നും മുഴുവൻ അഭിഭാഷക സമൂഹത്തിനും മാതൃകയായി എന്ന വണ്ണം പ്രതികളുടെ ജാമ്യം തള്ളി നല്ല സന്ദേശം നല്കണം എന്നും പരാതിക്കാരി ഹൈക്കോടതിയിൽ വാദിച്ചു. ഒരു വക്കീലിന്റെ ഓഫീസിൽ നീതി തേടി ചെല്ലുന്നവർക്ക് ഇനി ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനും പ്രതികൾക്ക് ജാമ്യം നല്കി മസേജ് നല്കണം എന്നും ഹൈക്കോടതിയിൽ പരാതിക്കാരിയുടെ അഭിഭാഷകർ ശക്തമായി വാദിച്ചു. എന്നാൽ മുൻ കൂർ ജാമ്യത്തിൽ വിധി വന്നപ്പോൾ അത് പരാതിക്കാരിക്ക് എതിരാകുകയും കൂട്ട ബലാൽസംഗ കേസ് പ്രതികളായ 2 അഭിഭാഷകർക്കും അങ്കൂലമാകുകയും ആയിരുന്നു.

അങ്ങിനെ കേരള ഹൈക്കോടതി തലശേരി ബാറിലെ 2 സീനിയർ അഭിഭാഷകർക്കും ജാമ്യം അനുവദിച്ചു. ഹൈക്കോടതി ജസ്റ്റീസ് പി വി ഗോപിനാഥനാണ്‌ പ്രതികൾക്ക് ജാമ്യം നല്കിയത്

എന്നാൽ കൂട്ട ബലാൽസംഗത്തിനിരയായ പരാതിക്കാരി ഒട്ടും വിട്ടുകൊടുത്തില്ല. അവരുടെ പോരാട്ടം സുപ്രീം കോടതിയിലേക്ക് നീണ്ടു. പ്രശസ്തരായ 2 അഭിഭാഷകർക്കും കേരള ഹൈക്കോടതി നല്കിയ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതിയേ സമീപിച്ചതോടെ പ്രതികളായ വക്കീലുമാർ വീണ്ടും ഒളിവിൽ പോയി. സുപ്രിം കോടതി വിശദ വാദം കേട്ട ശേഷം കേസ് അതീവ ഗൗരവം ഉള്ളതാണ്‌ എന്നും ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയുടെ വിധി റദ്ദ് ചെയ്തു. പ്രതികൾക്ക് നല്കിയ മുൻ കൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി.

ഇത് അഭിഭാഷകരായ എം ജെ ജോൺസനും കെ കെ ഫിലിപ്പിനും തിരിച്ചടിയാവുകയായിരുന്നു. എന്തായാലും ഇപ്പോൾ കൂട്ട ബലാൽസംഗ കേസിലെ പ്രതികളേ അറസ്റ്റ് ചെയ്യാൻ ഇരയ്ക്ക് സുപ്രീം കോടതി വരെ പോയി ഒരു വർഷമായ നിയമ പോരാട്ടം നടത്തേണ്ട ഗതികേട് ഉണ്ടായി. ഇരു പ്രതികളും ഇപ്പോൾ കസ്റ്റഡിയിൽ ആയതോടെ നീതി തേടിയുള്ള യുവതിയുടെ നീക്കത്തിൽ ചെറിയ ഒരു ആശ്വാസം തന്നെ ഉണ്ടാവുകയാണിപ്പോൾ.

Karma News Network

Recent Posts

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

10 mins ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

25 mins ago

വോട്ടർമാരെ വശത്താക്കാൻ ഒഴുക്കിയത് കോടികൾ; ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…

40 mins ago

പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നി​ഗം.…

1 hour ago

കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗിനരക്ഷാസേന…

1 hour ago

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

2 hours ago