തിരുവനന്തപുരം. മറിയക്കുട്ടിക്കെതിരായ ദേശാഭിമാനി വാർത്ത പാർട്ടിക്ക് കളങ്കമുണ്ടാക്കി. സംഭവിച്ചത് മാനുഷികമായ തെറ്റെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. അത് തിരുത്തിയപ്പോൾ പ്രശ്നം തീർന്നു. എന്നാൽ ഇക്കാര്യം ഉയർത്തിപ്പിടിച്ച് പ്രായമായ സ്ത്രീയെ കോടതിയിൽ പോവാൻ പ്രേരിപ്പിക്കുന്നത് വലിയ കഷ്ടമാണെന്നും ഇ പി പറഞ്ഞു.
നവകേരള സദസ്സിനായി ബസ് വാങ്ങിയത് വലിയ കാര്യമല്ല, പ്രതിപക്ഷത്തിന് സമനില നഷ്ടമായിരിക്കുകയാണെന്നും വാങ്ങിയ ബസ് കെഎസ്ആർടിസിക്ക് നൽകുമല്ലോ, പിന്നെ എന്താണ് പ്രശ്നമെന്നും ഇ പി ചോദിച്ചു. നവകേരള സദസ്സ് രാജ്യത്തെ തന്നെ മാതൃകാ പരിപാടിയാണ്. കേരളീയത്തിൽ നിന്ന് വിട്ടു നിന്നതോടെ പ്രതിപക്ഷം ഒറ്റപ്പെട്ടു.
പ്രതിപക്ഷത്തിനൊപ്പം സഞ്ചരിക്കുന്നത് ബിജെപിയെയും ഒറ്റപ്പെടുത്തുന്നു. പ്രതിപക്ഷത്തിന് എന്തെങ്കിലും പറയണം. സാമ്പത്തിക പ്രതിസന്ധി കാരണം പരിപാടികൾ ഒഴിവാക്കാൻ കഴിയുമോയെന്നും തെരഞ്ഞെടുപ്പ് കണ്ടു തന്നെയാണ് എൽഡിഎഫ് പ്രവർത്തിക്കുന്നത് എന്നും ജയരാജൻ പറഞ്ഞു.
കേരള ബാങ്കിൽ മുസ്ലിം ലീഗ് പ്രതിനിധിയെ ഉൾപ്പെടുത്തിയതിനെ എതിർക്കുന്നവരാകും പോസ്റ്റർ ഒട്ടിച്ചതിന് പിന്നിലെന്ന് ഇ പി ജയരാജൻ. എതിർക്കുന്നത് കോൺഗ്രസ് ആണ്. അതുകൊണ്ട് അവരോട് തന്നെ ചോദിക്കണം. മുസ്ലിംലീഗിന് ലഭിക്കുന്ന അംഗീകാരം കോൺഗ്രസിന് സഹിക്കുന്നില്ല. ഇത് ലീഗ് തിരിച്ചറിയുമെന്നും ഇ പി ജയരാജൻ പറഞ്ഞു.
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…