തിരുവനന്തപുരം. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോര് തുടരുന്നതിനിടെ ശക്തമായ പ്രതിഷേധത്തിനുള്ള തയ്യാറെടുപ്പിലാണ് സിപിഎം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷപ്രക്ഷോഭത്തിന് രൂപം നല്കുവാന് എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. 11.30 ഓടെ എകെജി സെന്ററിലാണ് യോഗം ചേരുന്നത്.
അതേസമയം യൂനിവേഴ്സിറ്റികളിലെ വി.സി നിയമനം ഗവര്‍ണറുടെ അധികാരമാണെന്നാണ് സുപ്രീംകോടതി പറഞ്ഞതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. തന്റെ അധികാരപരിധി ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ് അധികാരം. മന്ത്രിമാരെ നിയമിച്ചത് താനാണ്. ആ മന്ത്രിമാരാണ് ഇപ്പോള്‍ തന്നെ ചോദ്യം ചെയ്യുന്നത് ഗവര്‍ണര്‍ പറഞ്ഞു.
സര്‍വ്വകലാ ശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ ആര്‍ക്കാണ് അര്‍ഹതയെന്ന് സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി വായിച്ചുകൊണ്ടാണ് ഗവര്‍ണര്‍ പിണറായി സര്‍ക്കാരിന് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഗവര്‍ണറെ വിമര്‍ശിക്കാന്‍ നിയമമന്ത്രിക്ക് എന്ത് അധികാരമാണ് ഉള്ളത്. ഗവര്‍ണറുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. കേരളത്തില്‍ ആരും നിക്ഷേപം നടത്തുന്നില്ല. 100 ശതമാനം സാക്ഷരതയുള്ള കേരളത്തില്‍ വിദ്യാര്‍ഥികള്‍ പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും പോവുകയാണ്. കേരളം ലഹരിയുടെ തലസ്ഥാനമായി മാറുകയാണ്. ലോട്ടറിയും മദ്യവും വിറ്റ് പണമുണ്ടാക്കുകയാണ് കേരളം ചെയ്യുന്നത്. ലോട്ടറിയും മദ്യവും മതിയെന്ന് കേരളം തീരുമാനിച്ചിരിക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…