kerala

എൽഡിഎഫ് സർക്കാരിന് തുടർ ഭരണം ഉറപ്പ്: പിസി ചാക്കോ

മികച്ച പ്രവർത്തനം കാഴ്ച്ച വച്ച എൽഡിഎഫ് സർക്കാരിന് തുടർ ഭരണം ഉറപ്പാണന്ന് പി സി ചാക്കോ. പിണറായി വിജയനെതിരെ സ്ഥാനാർത്ഥിയെ നിർത്താൻ പോലും കോൺഗ്രസിന് കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവ് സ്ഥാനം എങ്കിലും കിട്ടുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് പ്രവർത്തകരെന്നും പിസി ചാക്കോ പറഞ്ഞു.

കടുത്ത വിമർശനങ്ങളാണ് യുഡിഎഫിനും കോൺൺഗ്രസിനുമെതിരെ പിസി ചാക്കോ ഉയർത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് കോൺഗ്രസ് നേരിടാൻ പോകുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തിയ രമേശ് ചെന്നിത്തലയെ മുൻനിരയിൽ നിന്ന് മാറ്റി പകരം ഉമ്മൻ ചാണ്ടിയെ കൊണ്ടുവന്ന ഹൈക്കമാൻഡിന് നമസ്കാരം. കോൺഗ്രസ് പ്രവർത്തകരുടെ മുഖം അപമാനഭാരത്താൽ കുനിയാനിടയാക്കിയ നേതാവാണ് ഉമ്മൻ ചാണ്ടി എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം പോലും കോൺഗ്രസിന് ഉറപ്പില്ലെന്നും പിസി ചാക്കോ കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേർന്ന ശേഷം ആദ്യമായി കേരളത്തിൽ എത്തിയ പിസി ചാക്കോയെ പ്രവർത്തകർ ആവേശത്തോടെ സ്വീകരിച്ചു. നാളെ മുഖ്യമന്ത്രിക്കൊപ്പം കോങ്ങാടാണ് പിസി ചാക്കോയുടെ എൽഡിഎഫിലെ ആദ്യ പരിപാടി.

Karma News Editorial

Recent Posts

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

16 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

44 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

48 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

50 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

2 hours ago