kerala

കേരളത്തില്‍ വീണ്ടും എല്‍ ഡി എഫ് അധികാരത്തിലെത്തുമെന്ന് സര്‍വേ

തിരുവനന്തപുരം; കേരളത്തെ ഞെട്ടിച്ച് മറ്റൊരു തിരഞ്ഞെടുപ്പ് സര്‍വേ. കേരളത്തില്‍ എല്‍ ഡി എഫിന് തുടര്‍ ഭരണമുണ്ടാകുമെന്ന് എ ബി പി ന്യൂസ്- സി വോട്ടര്‍ സര്‍വേ. 89 സീറ്റുകള്‍ വരെ എല്‍ ഡി എഫിന് ലഭിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. എല്‍ ഡി എഫിന് 81 മുതല്‍ 89 സീറ്റ് വരെ ലഭിക്കുമ്പോള്‍ യു ഡി എഫിന് 49 മുതല്‍ 57 സീറ്റുകള്‍ വരെ ലഭിക്കാം. ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എക്ക് 0 മുതല്‍ രണ്ട് സീറ്റ് വരെയാണ് സര്‍വേ പ്രവചിക്കുന്നത്.

യു ഡി എഫിനേക്കാള്‍ ഏഴ് ശതമാനം വോട്ട് കൂടുതല്‍ എല്‍ ഡി എഫിനുണ്ടാകും. എല്‍ ഡി എഫിന് 42 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ യു ഡി എഫിന് 35 ശതമാനം വോട്ട് ലഭിക്കും. ബി ജെ പിക്ക് 15 ശതമാനം വോട്ടാണ് ലഭിക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഏറെയും പിന്തുണച്ചത് പിണറായി വിജയനേയാണ്. 47 ശതമാനം പിണറായി വിജയനെ പിന്തുണച്ചപ്പോള്‍ 22 ശതമാനമാണ് ഉമ്മന്‍ചാണ്ടിയെ പിന്തുണച്ചത്.

അതേ സമയം പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നും സര്‍വേ പറയുന്നു. 154 മുതല്‍ 162 സീറ്റ് വരെ തൃണമൂല്‍ നേടുമ്‌ബോള്‍ ബി ജെ പിക്ക് 98 മുതല്‍ 106 സീറ്റ് വരെ ലഭിക്കും. ഇടത്- കോണ്‍ഗ്രസ് സഖ്യത്തിന് 26 മുതല്‍ 34 സീറ്റ് വരെയാണ് സര്‍വേ പ്രവചിക്കുന്നത്. തമിഴ്നാട്ടില്‍ ഡി എം കെ സഖ്യം ഭരണം പിടിക്കുമെന്ന് സര്‍വേ പറയുന്നു. 162 സീറ്റുകള്‍ വരെ ഡി എം കെ സഖ്യം നേടുമ്പേള്‍ ഭരണകക്ഷിയായ എ ഡി എം കെ 64 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേ പറയുന്നു.

Karma News Network

Recent Posts

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

42 seconds ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

21 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

29 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

43 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

58 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago