topnews

എം.എ യൂസഫലിക്കെതിരേ അന്വേഷണം നടത്താനുള്ള കോടതി വിധി പ്രമുഖ മാധ്യമങ്ങൾ മുക്കി, ചങ്കൂറ്റത്തോടെ തുറന്നുകാട്ടി കർമ ന്യൂസ്

സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട സ്വർണ്ണ കടത്ത് കേസിൽ എം.എ യൂസഫലിക്കെതിരേ അനേഷണം നടത്താൻ കൊച്ചി കസ്റ്റംസ് കോടതി ഉത്തരവിട്ടിരിക്കുന്നു. എം എ യൂസഫലിയെന്ന ധനികന്റെ ഭാ​ഗത്തുനിൽക്കുന്നതുകൊണ്ട് ഈ വാർത്ത നൽകാൻ കേരളത്തിലെ ഒരു മാധ്യമങ്ങളും തയ്യറായില്ല. എന്നാൽ കർമന്യൂസ് ഈ വാർത്ത പുറത്തുവിട്ടിരുന്നു. ക്രൈം നന്ദകുമാറാണ്‌ ഈ വിവരം കർമ്മ ന്യൂസിൽ വെളിപ്പെടുത്തിയത്.

എം എ യൂസഫലി കർമ്മക്കെതിരേ 100 കോടി രൂപയുടെ നിയമ നടപടിയാണ് അന്ന്‌ സ്വീകരിച്ചത്. എം.എ യൂസഫലിക്കെതിരേ അനേഷണം നടത്താൻ ഉത്തരവിട്ടതിനുപിന്നാലെ കർമന്യൂസിനോട് പ്രതികരിക്കുകയാണ് ക്രൈം നന്ദകുമാർ. സ്വപ്ന സുരേഷ് മുൻകൂർ ജാമ്യത്തിനായി ഹാജരാക്കിയ രേഖയിലാണ് എംഎ യൂസഫലിയുടെ പേരുള്ളത്. നയതന്ത്ര കാരേജിലൂട വന്ന കാർ​ഗോ തിരിച്ചയക്കേണ്ടത് എംഎ യൂസഫലിയുടെ പേരിലാണെന്ന് കൃത്യമായി പറയപ്പെടുന്നുണ്ട്. സ്വപ്നയുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്തുകേസിൽ യൂസഫലിക്ക് പങ്കുണ്ടെന്ന ഉത്തമ ബോധ്യത്തിലാണ് ആ വാർത്ത ചെയ്തതെന്ന് നന്ദകുമാർ പറഞ്ഞു. എംഎ യൂസഫലിയുടെ പേരു പറഞ്ഞാൽ ഒരു മാധ്യമവും വാർത്ത കൊടുക്കാറില്ല, ആ സമയത്താണ് കർമ ഇത് ഏറ്റെടുക്കുന്നത് അങ്ങനെയാണ് വാർത്ത ലോകം മുഴുവനും അറിയുന്നത്. ഇത്രയും ധൈര്യമായി നിന്ന കർമക്ക് നന്ദി പറയുന്നെന്ന് നന്ദകുമാർ പറഞ്ഞു.

ഹൈക്കോടതിയിൽ വരെ സമർപ്പിച്ച രേഖകളിൽ എം.എ യൂസഫലിയുടെ പേർ ഉണ്ടായിട്ടും അന്വേഷണം എന്തുകൊണ്ട് നടന്നില്ല. യൂസഫലിയുടെ പേരിലുള്ള വിശ്വാസം തകർന്നത് കഴിഞ്ഞ പ്രളയ കാലത്താണ്. 700 കോടി രൂപ യൂഎഇ ഭരണാധികാരി കേരളത്തിന് സഹായമായി നൽകുന്നുവെന്ന് യൂസഫലി പ്രഖ്യാപനം നടത്തി. എന്നാൽ അടുത്ത നിമിഷം യുഎഇ ഭരണാധികാരി ഈ വാർത്ത നിഷേധിച്ചു.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

19 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

24 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

50 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago