kerala

തലസ്ഥാനത്ത് ലീഡുകൾ മാറി മാറിയുന്നു, പന്ന്യൻ രവീന്ദ്രന്റെ പൊടി പോലും ഇല്ല

തിരുവനന്തപുരം : കേരളത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃശ്ശൂരിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. സുരേഷ് ഗോപി 20,000ത്തിന് പുറത്ത് ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുകയാണ്. എന്നാൽ തിരുവനന്തപുരം മാത്രം ഇപ്പോഴും പ്രവചനാതീതമായി തുടരുകയാണ്. എൻ ഡി എ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂരും തമ്മിലാണ് കനത്ത മത്സരം നടക്കുന്നത്.

11മണിവരെയുള്ള കണക്കുകൾ പ്രകാരം 77, 320 വോട്ടുകൾ നേടിയ രാജീവ് ചന്ദ്രശേഖർ ശശി തരൂരിനേക്കാൾ 5,783 വോട്ടിന് ലീഡ് ചെയ്യുകയാണ്. 71,537 വോട്ടുകളാണ് തരൂർ നേടിയത്. എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ ചിത്രങ്ങളിൽ പോലും ഇല്ല. 55,148 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

രാജീവ് ചന്ദ്രശേഖറിന്‌ സാദ്ധ്യതയുണ്ടെന്ന് പ്രവചിക്കുന്നതായിരുന്നു മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാർ വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് രാജീവ് ചന്ദ്രശേഖർ ഇന്നലെ പ്രതികരിച്ചിരുന്നു. “എല്ലാ എക്‌സിറ്റ് പോളുകളും ഈ വിജയം പ്രവചിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയിലും ഇതുവരെയില്ലാത്ത മുന്നേറ്റം ബി ജെ പിയുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.”- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

2 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

4 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

25 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

45 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

46 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago