Categories: kerala

ഞങ്ങളുടെ താലൂക്കുകളിലും മഴ പെയ്യുന്നുണ്ട്‌ , കനത്ത മഴയാണ്, ഒരു അവധി

പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ നാലു താലൂക്കുകളില്‍ മാത്രം അവധി പ്രഖ്യാപിച്ച എറണാകുളം കളക്ടര്‍ സുഹാസ് ഇങ്ങനെയൊരു അപേക്ഷാ പ്രവാഹം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

തീരദേശ താലൂക്കുകളായ കൊച്ചി, പറവൂര്‍ എന്നിവിടങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ അപേക്ഷകളുടെയും പരിഭവങ്ങളുടെയും പ്രവാഹമാണ്. അവധി പ്രഖ്യാപനം ജില്ല മുഴുവനായും നടത്താതിന്റെ പേരിലാണ് പരിഭവങ്ങളും പരാതികളും ഉയരുന്നത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സ്ഥിതിക്ക് ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി നല്‍കണമെന്നാണ് ഒരാളുടെ ആവശ്യം. ഇതിനിടയില്‍ സ്വയം ആശ്വസിക്കാനും ഒരാള്‍ വഴി കണ്ടെത്തി.

‘അവധി പ്രഖ്യാപിച്ച താലൂക്കില്‍ ഉള്ളവര്‍ക്ക് ശനിയാഴ്ച പ്രവൃത്തിദിവസം ആണെന്ന് പ്രഖ്യാപിച്ചാല്‍ ബാക്കി താലൂക്കിലുള്ളവര്‍ക്ക് ഒരു ആശ്വാസം കിട്ടും’ ഇങ്ങനെയും കുറിച്ചു ഒരു വിരുതന്‍. യൂണിഫോം അലക്കിയിട്ടിരിക്കുകയാണെന്നും കനത്ത മഴ ആയതില്‍ യൂണിഫോം ഉണങ്ങിയിട്ടില്ലെന്നും അതിനാല്‍ അവധി പ്രഖ്യാപിക്കണമെന്നുമായി മറ്റു ചിലര്‍ ആവശ്യം ഉയര്‍ത്തി. അവധി പ്രഖ്യാപിച്ച താലൂക്കുകളില്‍ മാത്രമല്ല തങ്ങളുടെ താലൂക്കുകളിലും മഴ പെയ്യുന്നുണ്ടെന്നും സാര്‍ വലിയവനാണ് ഒരു അവധി പ്രതീക്ഷിക്കുന്നെന്നും പറയുന്നവരും ഉണ്ട്.

പ്രതികൂല കാകളക്ടറുടെ ഫെയ്‌സ്ബുക് പോസ്റ്റ്‌..

ലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തീരദേശ താലൂക്കുകളായ കൊച്ചി, പറവൂർ എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (31-10 -2019) അവധിയായിരിക്കും.

ജില്ലയിലെ ബീച്ചുകളിൽ നാളെ പ്രവേശനം നിരോധിച്ചും ഉത്തരവിട്ടിട്ടുണ്ട്.

സാഹചര്യം മനസിലാക്കി എല്ലാവരും ശ്രദ്ധയും സൂക്ഷ്മതയും പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

‘മഹ’ ചുഴലികാറ്റ് ശക്തി പ്രാപിച്ച് കുതിക്കുകയാണ്.പലയിടത്തും വൈദ്യുതി നിലച്ചു. മണിക്കൂറില്‍ 60 മുതല്‍ 90 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് എന്നതിനാൽ
അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് (2019 ഒക്ടോബർ 31 ന്) ഉച്ചയ്ക്ക് മുമ്പ് ‘മഹാ’ ചുഴലിക്കാറ്റ് കൂടുതൽ കരുത്ത് പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റ് (Severe Cyclonic Storm- കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 90 മുതൽ 140 കിമീ വരെ) ആയി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സംസ്ഥാനത്ത് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റുജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ലക്ഷദ്വീപില്‍ രണ്ട് ദിവസം റെഡ് അലേര്‍ട്ടാണ്.

അടച്ചുറപ്പില്ലാത്ത മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവരെയും അപകട മേഖലകളിലുള്ളവരെയും മാറ്റി താമസിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കുക.

മഹ ചുഴലിക്കാറ്റ് മണിക്കൂറില്‍ 26 കിമീ വേഗതയില്‍ കഴിഞ്ഞ 6 മണിക്കൂറായി വടക്ക് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. മാലദ്വീപില്‍ നിന്ന് വടക്കായി 670 കിലോമീറ്റര്‍ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്ന് 210 കിലോമീറ്റര്‍ ദൂരത്തും കവരത്തിയില്‍ നിന്ന് 80 കിമീ ദൂരത്തും തിരുവനന്തപുരത്ത് നിന്ന് 440 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം

 

Karma News Network

Recent Posts

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

2 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

26 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

45 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago