കാൻസർ ബാധിതയായി ചികിത്സയിൽ കഴിയവെയാണ് സീരിയലുകളിലൂടേയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശരണ്യ ശശി അന്തരിച്ചത് 2021 ആഗസ്റ്റ് പത്തിനായിരുന്നു എല്ലാവരുടെ പ്രതീക്ഷകളേയും ഇല്ലാതാക്കി ശരണ്യ ഈ ലോകത്തോട് വിട പറഞ്ഞത്. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്.
പിന്നീട് പതിനൊന്നിലധികം തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശരണ്യ ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു. ഇതിനിടയിൽ കൊവിഡ് കൂടി വന്നതോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു പത്ത് വർഷത്തോളം അർബുദത്തിന് ചികിത്സയിലായിരുന്നു ശരണ്യ. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിരവധിത്തവണ അർബുദത്തെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃക തന്നെയായിരുന്നു.
ഇന്ന് ശരണ്യയുടെ ജന്മദിനം ആണ്. ശരണ്യയുടെ പിറന്നാൾ ദിനത്തിൽ ആശംസ പോസ്റ്റുമായി നന്ദു മഹാദേവയുടെ അമ്മ ലേഖയും എത്തിയിരുന്നു. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി ശരണ്യയെക്കുറിച്ച് പറഞ്ഞെത്തിയത്.
പിറന്നാൾ ആശംസകൾ നേരുന്നു സ്വർഗത്തിലും ഞങ്ങളുടെ ഹൃദയത്തിലും ജീവിക്കുന്ന മാലാഖ കുട്ടി ശരണ്യ മോൾക്ക്. ഞങ്ങളുടെ പോന്നുസേ നിന്റെ അമ്മ മിക്കവാറും എന്നെ വിളിക്കും. ഞങ്ങൾക്ക് സംസാരിക്കാൻ നിങ്ങളുടെ കാര്യങ്ങൾ മാത്രമേ ഉള്ളു എത്ര പറഞ്ഞാലും തീരാത്ത കാര്യങ്ങൾ. അത് പോലെ നിന്നെ കുറിച്ച് ഒരു വാക്ക് സംസാരിക്കാൻ തുടങ്ങുമ്പോൾ കണ്ണുകൾ നിറഞ്ഞു കവിയുന്ന മറ്റൊരു അമ്മ സീമ ജി ഇതല്ലേ മോളു നിന്റെ പുണ്യം. നീ സന്തോഷവതി ആണ് എന്ന് ഞങ്ങൾക്ക് അറിയാം നിന്റെ കുഞ്ഞു അനുജൻ നന്ദുട്ടൻ കൂടെ ഉള്ളപ്പോൾ നീ ഹാപ്പി ആയിരിക്കും. ഞങ്ങളുടെ പുണ്യം ആണ് മക്കളെ നിങ്ങൾ
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…