entertainment

നമ്മള്‍ നന്നാവാന്‍ ഒറ്റ കാര്യം ചെയ്താല്‍ മതി, അത് പരദൂഷണം നിര്‍ത്തുക എന്നതാണ്, ലേഖ ശ്രീകുമാര്‍ പറയുന്നു

മലയാളികളുടെ പ്രിയ ഗായകനാണ് എംജി ശ്രീകുമാര്‍. അദ്ദേഹത്തെ പോലെ തന്നെ ഭാര്യ ലേഖയും ഏവര്‍ക്കും പ്രിയപ്പെട്ടവരാണ്. വിവാഹത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ പല പ്രാവശ്യം ഇരുവരും തുറന്ന് പറഞ്ഞിട്ടുള്ളതാണ്. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് ലേഖ യൂട്യൂബ് ചാനല്‍ ആരംഭച്ചിരുന്നു. കുക്കിംഗ് വീഡിയോയും മറ്റുമൊക്കെയാണ് ലേഖ പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ അഭിനയിക്കാന്‍ അവസരം വന്നിരുന്നതിനെ കുറിച്ചും ഒരു ദിവസത്തിന്റെ തുടക്കം എങ്ങനെ ആണെന്നുമൊക്കെ പറയുകയാണ് ലേഖ. ഡേ ഇന്‍ മൈ ലൈഫ് വീഡിയോ എന്ന സൂചന തന്നെങ്കിലും രാവിലെ എഴുന്നേറ്റത് മുതലുള്ള കാര്യങ്ങള്‍ അഭിനയിച്ച് കാണിക്കാന്‍ തനിക്ക് അറിയില്ലെന്നും ലേഖ പറയുന്നു.

ലേഖ ശ്രീകുമാര്‍ വീഡിയോയില്‍ പറയുന്നതിങ്ങനെ, ഒരു ദിവസം ഞാന്‍ എന്തൊക്കെ ചെയ്യും, എപ്പോള്‍ എഴുന്നേല്‍ക്കും എപ്പോള്‍ കിടക്കും എന്നൊക്കെ കുറേ ആള്‍ക്കാര്‍ ചോദിച്ചിരുന്നു. നിങ്ങളൊക്കെ ചെയ്യുന്നത് പേലെയേ ഞാനും ചെയ്യാറുള്ളു. വേറൊന്നുമില്ല. ഞാന്‍ നേരത്തെ എഴുന്നേല്‍ക്കാറുള്ള ആളാണ്. 4.30 ന് എഴുന്നേറ്റ് വിളക്ക് കത്തിക്കും. ശേഷം അമ്പലത്തില്‍ പോകും. തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എറണാകുളത്തപ്പനെ തൊഴാറുണ്ട്. 6.30 ആവുമ്പോഴാണ് ഞാന്‍ തിരിച്ച് വരാറുള്ളത്. നേരത്തെ പ്രഭാത ഭക്ഷണം കഴിക്കുന്ന ശീലമാണ് തന്റേത്.

രാവിലെ മുതലുള്ള കാര്യങ്ങള്‍ ഒരാളെ കൊണ്ട് വീഡിയോ എടുപ്പിക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. നാലരയ്ക്ക് വന്ന് അമ്പലത്തില്‍ പോവുന്നതൊക്കെ വീഡിയോഗ്രാഫറെ കൊണ്ട് എടുപ്പിക്കുന്നത് മെനക്കേടുള്ള കാര്യമാണ്. അല്ലെങ്കില്‍ ശ്രീക്കുട്ടനെ കൊണ്ട് ചെയ്യിപ്പിക്കണം. അത് രണ്ടും നടക്കുന്ന കാര്യമല്ല. അല്ലെങ്കില്‍ പിന്നെ കാലത്ത് പത്ത് മണിയ്ക്ക് ഇത് രാവിലെയാണെന്ന് പറഞ്ഞ് ഒരു ചീറ്റിങ്ങ് ഷോട്ട് ഓക്കെ ചെയ്യാം. അതെനിക്ക് പ്രയാസമുള്ള കാര്യമാണ്. കാരണം അഭിനയിക്കാന്‍ എനിക്ക് തീരെ അറിയില്ല. ജീവിതത്തില്‍ അഭിനയിക്കാന്‍ പറ്റുന്ന പല മുഹൂര്‍ത്തങ്ങളിലും എനിക്ക് പിഴവ് വന്നിട്ടുണ്ട്.

വീട്ടില്‍ കുക്കിങ് സ്വന്തമായാണ് ചെയ്യുന്നത്. വീട് വൃത്തിയാക്കാനും മുറ്റമടിക്കാനുമൊക്കെ ഒരമ്മ വരാറുണ്ട്. അപൂര്‍വ്വമായി മാത്രമാണ് പുറത്തു നിന്നും ഭക്ഷണം വരുത്തുന്നത്. ഇപ്പോ കുറച്ചായി അദ്ദേഹം ഫ്‌ളവേഴ്‌സില്‍ നിന്നും മാറി നില്‍ക്കുകയാണ്. കര്‍ക്കിടകമൊക്കെയല്ലേ, സുഖചികിത്സയൊക്കെ ചെയ്യുന്നുണ്ട്. ഒരുപാട് ഐറ്റംസൊന്നും ലഞ്ചിനുണ്ടാക്കാറില്ല. ഇടയ്ക്ക് പുറത്തേക്ക് പോവാറുണ്ടെന്ന് മാത്രം. ഇങ്ങനെ ഒരു യൂട്യൂബ് തുടങ്ങണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ പിന്തുണയോടെയാണ് ചാനല്‍ തുടങ്ങുന്നത്.

എന്നെ കുറിച്ച് അറിയാത്തവരാണ് നെഗറ്റീവ് കമന്റസുമായി വരുന്നത്. കേട്ട് കേള്‍വി വെച്ച് ഇതാണ് ലേഖ എംജി ശ്രീകുമാര്‍ എന്ന് പറയുന്നത് ശരിയല്ല. നമ്മള്‍ നന്നാവാന്‍ ഒറ്റ കാര്യം ചെയ്താല്‍ മതി. അത് പരദൂഷണം നിര്‍ത്തുക എന്നതാണ്. എന്തും എഴുതി കൂട്ടുന്നതോ പറയുന്നതോ ശരിയല്ല. എന്നെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നത് ശരിയല്ല. ആ സമയത്ത് തിരിച്ച് എന്തെങ്കിലും ചെയ്യണമെന്നൊക്കെ തോന്നാറുണ്ട്. എന്റെ മര്യാദയും സംസ്‌കാരവും അതിന് അനുവദിക്കുന്നില്ല. നല്ലത് ചെയ്യുക, മറ്റുള്ളവരെ കുറ്റം പറയാതിരിക്കുക, ഇതെല്ലാം കേട്ട് ചേച്ചി മൂഡൗട്ടാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല.

അങ്ങനെ അടിച്ച് പൊളിച്ചുള്ള ലൈഫൊന്നുമില്ല. കാലത്തും വൈകുന്നേരവും ജപം മുടക്കാറില്ല. അദ്ദേഹത്തിന്റെ പ്രോഗ്രാമാണ് മിക്കപ്പോഴും കാണാറുള്ളത്. നമ്മുടെ ഒരു ചെറിയ ജീവിതം ഇങ്ങനെയൊക്കെയാണ്. യൂട്യൂബ് ചാനല്‍ തുടങ്ങുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല, അദ്ദേഹത്തിന്റെ പിന്തുണയോടെയാണ് തുടങ്ങിയത്. നിങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ മറുപടി നല്‍കാറുണ്ട്. മനസ്സില്‍ തട്ടിയാണ് പറയുന്നത്. അടുത്തിടെ ചെയ്ത അട ദോശ വമ്പന്‍ ഹിറ്റാക്കി മാറ്റിയത് നിങ്ങള്‍ പ്രേക്ഷകരാണ്. മനസ്സ് നിറഞ്ഞാണ് ഇത് പറയുന്നത്.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

25 mins ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

28 mins ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

56 mins ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

1 hour ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

2 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

2 hours ago