entertainment

ആൺകുഞ്ഞ് ജനിച്ചു, ലേബർ റൂമിലേക്കും ഡാൻസ് കളിച്ച് പോകുവോയെന്ന് ചോദിച്ചവർക്കുള്ള ഉത്തരം

സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ലക്ഷ്മി പ്രമോദ്. വർഷങ്ങളായി മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരം നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട്. കൂടുതൽ വില്ലത്തി വേഷങ്ങളിലാണ് തിളങ്ങിയതെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ ലക്ഷ്മിക്ക് സാധിച്ചിരുന്നു. ഇടക്കാലത്ത് ചില വിവാദങ്ങളെ തുടർന്ന് സീരിയലിൽ നിന്നും മാറി നിന്ന ലക്ഷ്മി ഈയ്യടുത്താണ് സുഖമോ ദേവി എന്ന പരമ്പരയിലൂടെ തിരിച്ചെത്തിയത്.

ജാതി മതങ്ങളെ അതിജീവിച്ച പ്രണയവും വിവാഹവുമായിരുന്നു സീരിയൽ നടി ലക്ഷ്മി പ്രമോദിന്റേയും ഭർത്താവ് അസറിന്റെയും. ഇരുവർക്കും ദുവാ പർവീൺ എന്നൊരു മകളുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ലക്ഷ്മി തന്റെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു. ഇപ്പോഴിതാ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് ലക്ഷ്മി. നടിയുടെ ഭർത്താവ് അസർ മുഹമ്മദാണ് തങ്ങൾ വീണ്ടും ഒരു കുഞ്ഞിന്റെ മാതാപിതാക്കളായിയെന്നും ആൺകുഞ്ഞാണ് പിറന്നതെന്നും ആരാധകരെ അറിയച്ചത്.

സീരിയൽ രം​ഗത്ത് നിന്ന് അടക്കം നിരവധിപേരാണ് ലക്ഷ്മിക്കും അസറിനും ആശംസകൾ അറിയിച്ച് എത്തിയത്. ഗർഭകാലം അതിമനോഹരമായി ആഘോഷിച്ച ഒരാളാണ് ലക്ഷ്മി. നിറവയറിൽ ‍ഡാൻസും റീൽസും മെറ്റേണിറ്റി വെയർ‌ ഫോട്ടോഷൂട്ടുമെല്ലാമായി ലക്ഷ്മി സജീവമായിരുന്നു.

നിറവയറിൽ ലക്ഷ്മി ഡാൻസ് കളിക്കുന്ന വീഡിയോകൾ പങ്കുവെക്കുമ്പോൾ പലരും താരത്തെ പരിഹസിച്ച് എത്താറുണ്ടായിരുന്നു. ഓ ഇനി ലേബർ റൂമിലേക്കും ഡാൻസ് കളിച്ചോണ്ട് പോകുവോയെന്നും ചിലർ കളിയാക്കി ചോദിച്ചിരുന്നു. അവർക്കുള്ള മറുപടി കൂടി നൽകിയിട്ടാണ് ലക്ഷ്മി പ്രസവിക്കാനായി ലേബർ റൂമിൽ കയറിയത്.

ലേബർ റൂമിലേക്ക് കയറുന്നതിന് തൊട്ടുമുമ്പ് പ്രജയിലെ ചന്ദനമണി സന്ധ്യകളുടെ എന്ന പാട്ടിന് മനോഹരമായി ചുവടുവെച്ച് അത് റീലായി പങ്കുവെച്ചിട്ടാണ് ലക്ഷ്മി പ്രസവിക്കാൻ കയറിയത്. ലേബർ റൂമിലേക്ക് കയറുന്നതിന് തൊട്ടുമുമ്പ് ഒരു റീൽ എടുത്തില്ലെങ്കിൽ എങ്ങനാ ശെരിയാവുന്നേ… ഓ ഇനി ലേബർ റൂമിലും ഡാൻസ് കളിച്ചോണ്ട് പോകുവോ എന്ന് എന്നോട് ചോദിച്ചവർക്കുള്ളതാണ് ഈ റീൽ. ആ ഡൗട്ടങ്ങ് തീർന്നല്ലോ അല്ലേ..?

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

6 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

7 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

39 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

45 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

2 hours ago