കോഴിക്കോട് : ജനവാസമേഖലയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. മുത്തപ്പൻ പുഴ മൈനാവളവിൽ ആണ് സംഭവം. ഇന്ന് പുലർച്ചെ പാൽ എടുക്കാനായി പോയ ഓട്ടോക്കാരനാണ് ചത്തനിലയിൽ പുലിയെ കണ്ടത്. മുള്ളൻപന്നിയുടെ ആക്രമണത്തിൽ ചത്തതെന്നാണ് പ്രാഥമിക നിഗമനം.
പുലിയുടെ ദേഹത്ത് പന്നിയുടെ മുള്ളുകൾ തറച്ചിട്ടുണ്ട്. ഇതിനു മുൻപ് പലപ്പോഴും മുത്തപ്പുഴ-മറിപ്പുഴ ഭാഗത്ത് പുള്ളിപ്പുലിയുടെ ആക്രമണം നടന്നിട്ടുണ്ട്. നാട്ടുകാരുടെ വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നതും പതിവായിരുന്നു. പരാതികളെ ഉയർന്നിട്ടും വകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല.
അതേസമയം, ബത്തേരിയിൽ ആദ്യ ദിവസം സ്ഥാപിച്ച 8 ക്യാമറകളിലൊന്നിൽ കടുവയുടെ മുഖം ഭാഗികമായി പതിഞ്ഞു. പ്രജീഷിന്റെ മൃതദേഹം കിടന്ന സ്ഥലത്തിനടുത്ത് സ്ഥാപിച്ച ക്യാമറകളിലൊന്നിലാണ് മുഖം പാതി പതിഞ്ഞത്. രാവിലെ പ്രദേശത്ത് കാൽപാടുകളും ഉണ്ടായിരുന്നു. കടുവ വീണ്ടും അവിടേക്ക് എത്തിയിരുന്നു എന്ന് തന്നെയാണ് ഇതിൽ നിന്ന് മനസിലാക്കാൻ ആകുന്നത്.
20 ക്യാമറകൾ കൂടി സ്ഥാപിക്കുകയും ഒന്നിൽ കൂടുതൽ കടുവകളുടെ ചിത്രം പതിയുകയും ചെയ്താൽ നരഭോജി കടുവ ഏതെന്നു കണ്ടെത്തുക കൂടുതൽ ശ്രമകരമാകും. എല്ലാ ചിത്രങ്ങളും ഒരേ കടുവയുടേതാണെങ്കിൽ നരഭോജി കടുവയിലേക്ക് വനം വകുപ്പിന് എളുപ്പത്തിലേത്താനാകും. ക്യാമറകളിൽ പതിയുന്ന ചിത്രങ്ങളിലെ പ്രായം മനസ്സിലാക്കിയും കടുവയിലേക്കെത്താൻ കഴിയും.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…