kerala

സേതുരാമ അയ്യർ എന്ന കഥാപാത്രം ആദ്യം എഴുതപ്പെട്ടത് അലി എന്ന മുസ്ലീം കഥാപാത്രമായി, അയ്യർ ആക്കി കുറിയും തൊട്ട് മതം മാറ്റിയത് മമ്മൂട്ടി

മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച സേതുരാമ അയ്യർ എന്ന കഥാപാത്രം ആദ്യം എഴുതപ്പെട്ടത് അലി എന്നോ മറ്റോ പേരുള്ള ഒരു മുസ്ലിം കഥാപാത്രമായായിരുന്നവെന്ന് ലസിത പാലക്കൽ. പക്ഷേ അയാളെ അയ്യർ ആക്കി കുറിയും തൊട്ട് മതം മാറ്റിയത് മമ്മൂട്ടി പറഞ്ഞിട്ടാണ്. കഥാപാത്രസൃഷ്ടിയിലെ പശ്ചാത്തലങ്ങളിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുടെ ഇംപാക്ട് നന്നായി മനസ്സിലാവുന്ന ആളാണ് മമ്മൂട്ടി. കഥാപാത്രസൃഷ്ടിയിൽ കഥാപാത്രങ്ങളുടെ പശ്ചാത്തല വിശദാംശങ്ങൾ സ്വന്തം ഇഷ്ടപ്രകാരം മാറ്റുന്നത് സ്ഥിരമാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ലസിത പാലക്കലിന്റെ കുറിപ്പ് വായിക്കാം

നിങ്ങൾക്കറിയാവുന്നതാണ്. എന്നാലും ഞാൻ പറയാം.
മുഹമ്മദ് കുട്ടി പാണപ്പറമ്പിൽ ഇസ്മയിൽ എന്ന മമ്മൂട്ടി വെറും മമ്മൂട്ടിയല്ല. മെഗാസ്റ്റാർ മമ്മൂട്ടിയാണ്. അദ്ദേഹം കഴിഞ്ഞ പത്ത് നാൽപ്പത് കൊല്ലത്തിൽ അധികമായി കേരളത്തിലെ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ, ജൈനമതക്കാർ, ജൂതൻമാർ, നിരീശ്വരവാദികൾ, മദ്യപാനികൾ, കഞ്ചാവ് വലിയന്മാർ തുടങ്ങി സകല പ്രമുഖ മതക്കാരുടേയും സ്നേഹ പരിലാളനങ്ങൾ അനുഭവിച്ചാണ് മെഗാസ്റ്റാറായി നിലനിൽക്കുന്നത്.

ഇനി പലർക്കും അറിയാത്ത ചിലത് പറയാം. മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച സേതുരാമ അയ്യർ എന്ന കഥാപാത്രം ആദ്യം എഴുതപ്പെട്ടത് അലി എന്നോ മറ്റോ പേരുള്ള ഒരു മുസ്ലിം കഥാപാത്രമായായിരുന്നു. പക്ഷേ അയാളെ അയ്യർ ആക്കി കുറിയും തൊട്ട് മതം മാറ്റിയത് മമ്മൂട്ടി പറഞ്ഞിട്ടാണ്. ഒരു മുസ്ലിം കഥാപാത്രത്തേക്കാൾ കൂടുതൽ മികവ് അയ്യർ എന്ന തമിഴ്-മലയാളി എന്ന ഒരു നിഗൂഢ പാത്രസൃഷ്ടിയിൽ ഉണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
അപ്പോൾ കഥാപാത്രസൃഷ്ടിയിലെ പശ്ചാത്തലങ്ങളിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുടെ ഇംപാക്ട് നന്നായി മനസ്സിലാവുന്ന ആളാണ് മമ്മൂട്ടി.

ആ സിനിമയിൽ മമ്മൂട്ടി അയ്യരാണന്നതോ സുരേഷ് ഗോപി ഹാരിയാണന്നതോ ജനാർദ്ദനൻ ഔസേപ്പച്ചനാണ് എന്നതോ പ്രതാപചന്ദ്രൻ നാരായണനാണ് എന്നതോ നമ്മൾ ശ്രദ്ധിച്ചിട്ടില്ല. കാരണം മമ്മൂട്ടിയെ പോലെ തന്നെ ബുദ്ധി ജനത്തിനുമുണ്ട്. ആ പാത്രസൃഷ്ടിയിലൊന്നും കല്ലുകടിയുണ്ടായിട്ടില്ല.

അതേ കൊല്ലം തന്നെ അതേ ടീം (കെ മധു, എസ് എൻ സ്വാമി) ഇറക്കിയ മറ്റൊരു സൂപ്പർഹിറ്റ് ത്രില്ലർ – ആക്ഷൻ സിനിമയാണ് മൂന്നാംമുറ. അതിൽ മോഹൻലാൽ ആണ് നായകൻ. മുൻ പോലീസ് ഉദ്യോഗസ്ഥൻ. പേര് അലി ഇമ്രാൻ. മതം മുസ്ലിം. വില്ലൻ ലാലു അലക്സ്. പേര് ചാൾസ്. മതം ക്രിസ്ത്യാനി.

അയ്യരെ നെഞ്ചിലേറ്റിയ പോലെ ഒരു പക്ഷേ അതേക്കാൾ നന്നായി ജനം അലി ഇമ്രാനെ സ്വീകരിച്ചു. സൗമ്യനും സൂത്രശാലിയുമായ അയ്യരേക്കാൾ തീപ്പൊരിയും straight forward ഉം ആയ അലി ഇമ്രാൻ യൗവനങ്ങളെ ത്രസിപ്പിച്ചു. ആ സിനിമയിലും മോഹൻലാൽ മുസ്ലിമാണന്നോ ലാലു അലക്സ് ക്രിസ്ത്യാനിയാണന്നോ പ്രതാപചന്ദ്രൻ ഹിന്ദു ആണന്നോ ഒന്നും ആരും പറഞ്ഞില്ല. കാരണം മമ്മൂട്ടിയെ പോലെ തന്നെ ബുദ്ധി ജനത്തിനുമുണ്ട്. ആ പാത്രസൃഷ്ടിയിലൊന്നും കല്ലുകടിയുണ്ടായിട്ടില്ല.
അടുത്തിടെ ഇറങ്ങിയ ഒരു സിനിമയിൽ പട്ടാളക്കാരനായി എഴുതിയ കഥാപാത്രത്തെ മമ്മൂട്ടി മാറ്റിയെഴുതിച്ച് പള്ളീലച്ചനാക്കി എന്ന് എവിടെയോ വായിച്ചു. അവിടെയും ആ പാത്രസൃഷ്ടിയിൽ ആർക്കും കല്ലുകടി തോന്നിയില്ല. ക്രിസ്ത്യാനികൾ കുറ്റം പറഞ്ഞതുമില്ല. കാരണം ജനങ്ങൾക്ക് മനസ്സിലാവും. അവർക്കും ബുദ്ധിയുണ്ട്.
അപ്പോൾ മമ്മൂട്ടി അങ്ങനെ കഥാപാത്രസൃഷ്ടിയിൽ കഥാപാത്രങ്ങളുടെ പശ്ചാത്തല വിശദാംശങ്ങൾ സ്വന്തം ഇഷ്ടപ്രകാരം മാറ്റുന്നത് സ്ഥിരമാണ്. അത് സംവിധായകൻ്റെയോ എഴുത്തുകാരൻ്റെയോ ഇഷ്ടത്തിന് നിയന്ത്രിക്കാൻ കഴിയില്ല. അതാണ് ഒന്നാമത്തെ കാര്യം.

ഇനി ഈ മമ്മൂട്ടി അടുത്തിടെ അഭിനയിച്ച ചില സിനിമകൾ കാണാം.
ഉണ്ട – കമ്യൂണിസ്റ്റ്ഭീകരവാദികളെ ഒരു മര്യാദയുമില്ലാതെ വെള്ള പൂശുകയും, സ്റ്റേറ്റിനെ സംശയമുനയിൽ നിർത്തുകയും ചെയ്യുന്നു. കഥ തിരക്കഥ ഒരു പോപ്പുലർ ഫ്രണ്ട് നേതാവിൻ്റേത്..

കണ്ണൂർ സ്‌ക്വാഡ് – ഒരു വിധത്തിലും ആവശ്യമില്ലാതെ ഉത്തരേന്ത്യൻ വിരുദ്ധത കുത്തിക്കയറ്റിയ സിനിമ. പൈപ്പിൽ നിന്ന് വെള്ളം എടുക്കുന്ന സീൻ ഉദാഹരണം. കഥയോട് ചേരാൻ അത്തരം സീനുകൾക്ക് ഒരാവശ്യവുമില്ല എന്നതാണ് കല്ലുകടി.
ഭ്രമയുഗം – ഹിന്ദുക്കളുടെ , പ്രത്യേകിച്ചും കീഴാളജനതയുടെ ആരാധന മൂർത്തികളെ രാക്ഷസവൽക്കരിക്കുന്നു. ആ സിനിമയിൽ ചാത്തൻ എന്ന വിഷ്ണുമായയെ ഏതോ ഏലിയൻ എന്ന രീതിയിലാണ് കാട്ടുന്നത്. അതിനേക്കാൾ ഉപരിയായി അധികാര കേന്ദ്രം ഫാസിസം തുടങ്ങിയ ഒളിയമ്പുകൾ. എഴുതിയവൻ മീഡിയോക്കർ ആയത് കൊണ്ട് നനഞ്ഞ പടക്കമായിപ്പോയി എന്ന് മാത്രം.

റോഷാക് – ബിന്ദുപണിക്കരുടെ വീട്ടിൽ ഗുരുദേവന്റെ ഫോട്ടോ തൂക്കിയിട്ടുണ്ട്. ശ്രീനാരായണ ഗുരുദേവൻ്റെ ചിത്രം എന്താവശ്യമായിരുന്നു അവിടെ? എന്ത് മാറ്റമാണത് പാത്രസൃഷ്ടിയിൽ വരുത്തിയത്? അപ്പൊ ഹിന്ദു വീട് എന്ന് മാത്രമല്ല ജാതി കൂടി അടയാളപ്പെടുത്തണം വില്ലത്തരത്തിൻ്റെ പരമാവധിക്ക്. മാത്രവുമല്ല കുടുംബം കുടുംബ ബന്ധങ്ങൾ എന്ന സങ്കൽപ്പത്തിനേയും നന്നായി തുരങ്കം വയ്ക്കുന്നുണ്ട്.
പുഴു – പറയേണ്ടല്ലോ. ഭീകരവാദത്തെ വെള്ളപൂശൽ / ഇരവാദം, ഹിന്ദു ബാഷിങ് ഒക്കെ പച്ചയ്ക്കാണ്. കഥ തിരക്കഥ കേരളത്തിലെ ഏറ്റവും മുന്തിയ ഒരു പോപ്പുലർ ഫ്രണ്ടുകാരൻ.

ഭീഷ്മപർവ്വം – Again ക്രിസ്ത്യാനി കുടുംബം തികഞ്ഞ dysfunctional. രക്ഷകനോ ? ക്രിസ്ത്യാനി കുടുംബത്തിലെ മുസ്ലിം ! അത്ഭുതകരമായ plot ആണ്.
ഇനി അരുൺ സോമനാഥൻ എഴുതിയ പോലെ മമ്മൂട്ടിക്ക് എതിരെ ആരോപണം ഉന്നയിച്ചത്, മമ്മൂട്ടിയുടെ പുഴു എന്ന സിനിമ സംവിധാനം ചെയ്ത മുസ്ലിം വനിതയുടെ ഭർത്താവായ മുസ്ലിം ആണ്. സംഘപരിവാറല്ല. ഇദ്ദേഹം കമ്യൂണിസ്റ്റ് എന്ന് സ്വയം അവകാശപ്പെടുന്ന ആളുമാണ്. പേര് മുഹമ്മദ് ഷർഷാദ്.
മമ്മൂട്ടിയും മറ്റ് ചിലരും ചേർന്ന് നിർമ്മിക്കുന്ന പുഴു സിനിമയിലെ അന്യമതദ്വേഷം ചോദ്യം ചെയ്തതിനാണ് മുഹമ്മദിൻ്റെ ദാമ്പത്യ ബന്ധം പോലും തകർന്നത് എന്നാണ് അദ്ദേഹം പറയുന്നത്.

പുഴുവിൻ്റെ തിരക്കഥാകൃത്ത് മമ്മൂട്ടിയുടെ ഉണ്ട എന്ന സിനിമയ്ക്കും തിരക്കഥയെഴുതിയ തുറന്ന ഇസ്ലാമിസ്റ്റ്- പോപ്പുലർ ഫ്രണ്ട് തീവ്രവാദിയായ ഹർഷാദാണ്. ഈ സിനിമയിൽ ഇത്ര പച്ചയായി അന്യമതദ്വേഷം കുത്തിക്കയറ്റിയത് മാന്യതയും മര്യാദയുമല്ല എന്ന കാര്യം മമ്മൂട്ടിയെ ഉൾപ്പെടെ അറിയിച്ചതിന് ശേഷമാണ്, അത് കാരണമാണ് മുഹമ്മദിന്റെ ദാമ്പത്യം തകരാൻ തുടങ്ങിയതും അതിൻ്റെ ഫലമായി സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങി പോകേണ്ടി വന്നതും.
അതായത് സംവിധായികയായ വനിതക്ക് പത്തിരുപത് കൊല്ലമായി കൂടെയുള്ള സ്വന്തം ഭർത്താവിനേക്കാൾ വലുതാണ് ആ സിനിമയിൽ പറയാൻ പോകുന്ന അന്യമതദ്വേഷം.

അവർക്ക് വ്യക്തിപരമായി അത്തരം ഒരു അജണ്ട മുഖ്യമാണ് എന്ന് തോന്നുന്നില്ല. തൻ്റെ ആദ്യ സംവിധാന സംരംഭം തകരരുത് എന്നേ അവർക്കുള്ളു എന്നാണ് തോന്നുന്നത്. അപ്പൊ ആ അന്യമതദ്വേഷം മുഖ്യമാകുന്നത് ആർക്കാണ്?എഴുതിയത് അന്യമതദ്വേഷം തുറന്ന് പറഞ്ഞ് നടക്കുന്ന ഒരാളാണ്. പക്ഷേ അയാൾ തീരുമാനമെടുക്കാനും പോന്ന ഒഴിവാക്കാനാവാത്ത ആരുമല്ല. തീർച്ചയായും സൂപ്പർ മെഗാസ്റ്റാർ തന്നെയാണ് അന്തിമ തീരുമാനത്തിൻ്റെ പരിധിയിലുളളത്. അതാണ് രണ്ടാമത്തെ കാര്യം.
ഇനി മുഹമ്മദ് ഷർഷാദ് പറഞ്ഞ മറ്റ് പേരുകൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ യുകെയിലെ പ്രമുഖനായ രാജേഷ് കൃഷ്ണയുടെയും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെ മകന്റെയുമൊക്കെ ആണ്.
ഇത് അന്വേഷിച്ചാൽ പുറത്തുവരിക മാർക്സിസ്റ്റ് – ഇസ്ലമിസ്റ്റ് ബിസിനസ്സ് ഡീലുകളുടെ കഥയാണ്.
ആയതിനാൽ തന്നെ ഇത് സംഘപരിവാരത്തിലെ ആരും സൃഷ്ടിച്ച വിവാദമല്ല. മുഹമ്മദ് ഷർഷാദ് പറഞ്ഞ കാര്യങ്ങൾ മമ്മൂട്ടി അടുത്തിടെ അഭിനയിച്ച സിനിമകളിലെ ഹിന്ദു വിരുദ്ധത – ഹിന്ദുഫോബിയ ചേർത്ത് വച്ച് വായിച്ചത് മാത്രമാണ്. മമ്മുട്ടിച്ചിത്രങ്ങളിൽ വെട്ടിയൊട്ടിച്ച ഹിന്ദുഫോബിയയെ അടുത്ത കാലത്ത് അനേകമാൾക്കാർ വ്യക്തമായി സോഷ്യൽ മീഡിയയിൽ ഇതിന് മുന്നേ ചർച്ച ചെയ്തതുമാണ്. ഇത് പുതിയ കാര്യമല്ല.
സി ബി ഐ ഡയറിക്കുറിപ്പ് മുതൽ ദ പ്രീസ്റ്റ് വരെ നായകൻ്റെ മതം, കാണുന്നവന് കല്ലുകടിയുണ്ടാക്കിയിട്ടില്ല. രണ്ടിലും മതം വ്യക്തമായിരുന്നു താനും. എന്നാൽ പുഴുവിലും ഉണ്ടയിലും കണ്ണൂർ സ്ക്വാഡിലും റോഷാക്കിലും ഭീഷ്മപർവ്വത്തിലും എല്ലാം മതം കല്ല് കടി തന്നെയാണ്. അതിലെ മതവും മതമില്ലായ്മയും എല്ലാം നമ്മൾ ശ്രദ്ധിച്ചു. കാരണം മമ്മൂട്ടിയുടെ പോലെ തന്നെ ബുദ്ധി ജനത്തിനുമുണ്ട്. കാണുന്നവൻ മുതൽ ഈയുള്ളവൻ വരെ പൊട്ടന്മാരല്ല.
മഹാരാജാസാണല്ലോ മുഹമ്മദ് കുട്ടി പാണപ്പറമ്പിൽ ഇസ്മയിലിൻ്റേയും അൽമ മാതർ. അവിടുത്തെ മുറ്റത്ത് നെഞ്ചിൽ കത്തി കയറി ജീവൻ വെടിഞ്ഞ ഒരു ചെറുപ്പക്കാരൻ – ഒരു കമ്യൂണിസ്റ്റുകാരൻ. അവൻ ഒരിക്കൽ ഫെയിസ്ബുക്കിൽ ഒരു നിരീക്ഷണം നടത്തിയിരുന്നു. ആർ എസ് എസിൻ്റെ പേരിൽ ഇന്ത്യയിലെ എല്ലാ ഹിന്ദുക്കൾക്കിട്ടും നന്നായി ഇവർ താങ്ങുന്നുണ്ട് എന്നോ മറ്റോ ആയിരുന്നു അത്.
അവൻ അഭിമന്യു. വൃദ്ധയോദ്ധാക്കളുടെ പത്മവ്യൂഹത്തിലേക്ക് ഏകനായി പാഞ്ഞ് കയറേണ്ട കാര്യം അവനില്ലായിരുന്നു. പാവം

Karma News Network

Recent Posts

താമരശ്ശേരി ചുരത്തില്‍ തടികയറ്റി വന്ന ലോറി മറിഞ്ഞു, കാര്‍ മതിലില്‍ ഇടിച്ചു, ഗതാഗത നിയന്ത്രണം

താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. ചുരം രണ്ടാം വളവില്‍ തടികയറ്റി വന്ന ലോറി…

9 mins ago

പോലീസ് നടപടിയെ പരിഹസിച്ച് വീഡിയോ, ട്യൂബറുടെ മുഴുവന്‍ റോഡ് നിയമലംഘനങ്ങളും കണ്ടെത്താൻ എം.വി.ഡി

ആവേശം സിനമ കണ്ട ആവേശത്തിൽ കാറിനുള്ളില്‍ 'കുള'മൊരുക്കിയ സംഭവത്തില്‍ നടപടി നേരിട്ട യു ട്യൂബര്‍ സഞ്ജു പോലീസിനെ പരിഹസിച്ച് വീണ്ടും…

18 mins ago

ഹമാസ് ഗാസ ഇനി ഭരിക്കില്ല, ഇസ്രായേൽ തിരുവെഴുത്ത് ഹമാസ് അംഗീകരിക്കും

യുദ്ധം 6 ആഴ്ച്ചത്തേക്ക് നിർത്താം എന്നും ബന്ദികളേ വിട്ടയക്കണം. ഇസ്രായേൽ നൽകിയ 4 പേജുള്ള സമാധാന നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ്…

44 mins ago

രാവിലെ സൂര്യവന്ദനം,108 ഗായത്രി ജപം, യോഗ, മോദിയുടെത് ചിട്ടയായ പ്രാർത്ഥനയും പൂജയും

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ അത് വെറും ധ്യാനം മാത്രമല്ല പ്രാർത്ഥനയും പൂജയും…

1 hour ago

കുളത്തില്‍ വീണ ഏഴുവയസുകാരനെ രക്ഷിക്കാനിറങ്ങിയ സഹോദരന്‍ മുങ്ങിമരിച്ചു

കൊല്ലം ഉമയനല്ലൂര്‍ മാടച്ചിറയില്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു. മൈലാപ്പൂര്‍ പുതുച്ചിറയില്‍ അനീസ് ഹയറുന്നിസ ദമ്പതികളുടെ മകന്‍ ഫര്‍സീന്‍ (12) ആണ്…

2 hours ago

പ്രധാനമന്ത്രിയുടെ വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം ഇന്ന് അവസാനിക്കും, വാരാണസിയിലേക്ക് തിരിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും. വൈകീട്ട് മൂന്നരയ്ക്ക് ധ്യാനം അവസാനിപ്പിക്കുന്ന മോദി കന്യാകുമാരിയിൽനിന്ന് ഹെലികോപ്റ്റർ മാർഗം…

2 hours ago