Home kerala നവകേരള സദസ്സില്‍ നല്‍കിയ പരാതികളില്‍ നടപടി എടുത്തത് 20 ശതമാനത്തില്‍ താഴെ, മുഖ്യമന്ത്രിയും മന്ത്രിമാരും പരാതികളില്‍...

നവകേരള സദസ്സില്‍ നല്‍കിയ പരാതികളില്‍ നടപടി എടുത്തത് 20 ശതമാനത്തില്‍ താഴെ, മുഖ്യമന്ത്രിയും മന്ത്രിമാരും പരാതികളില്‍ ഇടപെടുന്നില്ല

തിരുവനന്തപുരം. നവകേരള സദസ്സ് പൂര്‍ത്തിയാകുമ്പോള്‍ പരിഹരിക്കാന്‍ സാധിച്ചത് 20 ശതമാനത്തില്‍ താഴെ പരാതികള്‍ മാത്രം. തീര്‍പ്പാക്കി എന്നാല്‍ പരാതികള്‍ പരിഹരിച്ചു എന്നല്ല. പരാതിക്ക് മേല്‍ നടപടി സ്വീകരിച്ചു എന്ന് മാത്രമാണ്. പഞ്ചായത്തില്‍ അപേക്ഷിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ കെട്ടിട നമ്പര്‍ നിക്ഷേധിച്ചു. നവകേരള സദസ്സിലെത്തി പരാതി നല്‍കി. എന്നാല്‍ പരാതി പഞ്ചായത്തിലേക്ക് അയയ്ക്കുകയാണ് ചെയ്തത്.

ഒടുവില്‍ കെട്ടിട നമ്പര്‍ തരാന്‍ സാധിക്കില്ലെന്ന് പഞ്ചായത്ത് അറിയിച്ചു വെന്ന് തൃശൂരില്‍ നവകേരള സദസ്സില്‍ പരാതി നല്‍കിയ ഒരാള്‍ പറയുന്നു. തിരുവനന്തപുരത്ത് നവകേരള സദസ്സ് പൂര്‍ത്തിയാകുമ്പോള്‍ ലഭിച്ച ലക്ഷക്കണക്കിന് പരാതികളുടെ അവസ്ഥ ഇത് തന്നെയാണ്. തോമസ് ചാഴിക്കാടന്‍ എംപിയെ പാലയില്‍ വെച്ച് ഇത് പരാതി പറയാനുള്ള വേദിയല്ലെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചത് പരാതിക്കാര്‍ക്ക് കൂടി മനസ്സിലാക്കുവനാണ്.

അതുകൊണ്ടാണ് നവകേരള സദസ്സുമായി നേരിട്ട് ബന്ധമില്ലാത്ത തരത്തില്‍ പരിഹാര സംവിധാനം സര്‍ക്കാര്‍ എല്ലാ കേന്ദ്രങ്ങളിലും ക്രമീകരിച്ചതും. ഒരു ഘട്ടത്തിലും പൊതു ജനം നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇടപെട്ടിട്ടില്ല. പരാതികളില്‍ തീരുമാനം എടുക്കുന്നത് ഉദ്യോഗസ്ഥര്‍ മാത്രം.

അതേസമയം ലഭിക്കുന്ന പരാതികളില്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഉദ്യോഗസ്ഥര്‍ക്കും നിശ്ചയമില്ലാത്ത അവസ്ഥയാണ്. പരാതികള്‍ തല്‍ക്കാലം പൊതുമരാമത്ത് വകുപ്പിന് അയയ്ക്കാനാണ് തീരുമാനം.