kerala

കത്തു വിവാദം, ​ഗവർണറുടെ ഇടപെടൽ തേടി ബിജെപി, ‘മേയറുടെ കസേര’ തന്ത്രപ്പാടിൽ സി പി എം

തിരുവനന്തപുരം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ ​ഗവർണറുടെ ഇടപെടൽ തേടി ബിജെപി. കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ ഇതിനായി തിങ്കളാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണുന്നുണ്ട്. ഉച്ചയ്ക്ക് 12 നാണ് ​ഗവർണറുമായുള്ള കൂടിക്കാഴ്ച. 35 ബിജെപി കൗൺസിലർമാരാണ് ​ഗവർണറെ കാണുന്നത്.

അതിനിടെയാണ് നിയമന കത്തു വിവാദത്തിൽ സിപിഎം അടിയന്തര ജില്ലാ നേതൃയോ​ഗങ്ങൾ വിളിച്ചിരിക്കുന്നത്. തിങ്കളാഴ്ച ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയുമാണ് ചേരാനിരിക്കുന്നത്. യോഗങ്ങളിൽ കത്തു വിവാദം മുഖ്യ ചർച്ചയാകുമെന്നാണ് വിവരം. യോ​ഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനും പങ്കെടുക്കുന്നുണ്ട്. കത്തു ചോർന്നതിന് പിന്നിൽ വിഭാ​ഗീയതയെന്ന് കണ്ടെത്തിയാൽ അച്ചടക്ക നടപടി നടപടി പാർട്ടി തലത്തിൽ ഉണ്ടാവും. മേയറുടെ കത്ത് ചോർന്നതിനു പിറകെ കോർപ്പറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറിയും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഡിആർ അനിലിന്റെ കത്തും പുറത്തു വന്നതാണ് പാർട്ടിയെ വെട്ടിലാക്കിയത്.

മേയറുടെ രക്ഷക്കായി പാർട്ടിയുടെ ഒരു വിഭാഗം രംഗത്തുണ്ട്. കത്ത് തന്റേതല്ലെന്നു മേയർ പറഞ്ഞിരിക്കുന്നത് സ്വയരക്ഷക്കാണെന്ന ആക്ഷേപമാണ് മുഖ്യമായും ഉയരുന്നത്. കത്ത് മേയറുടേതാണെന്നു കണ്ടെത്തുന്നത് വരെ പ്രശ്‍നം നീണ്ടുപോകുമെന്ന കണക്കുകൂട്ടലാണ് നേതാക്കൾക്ക് ഉള്ളത്. മേയർക്കു പുറമേ, കോർപ്പറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറിയും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഡിആർ അനിലിന്റെ കത്തും പുറത്തു വന്നത്, ഇത്തരം ഒരു കത്തിന്റെ ജന്മാവകാശം നിഷേധിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കി.

എസ്എടി ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരുടെ വിശ്രമ കേന്ദ്രത്തില്‍ കുടുംബശ്രീ വഴി ജീവനക്കാരെ നിയമിക്കുന്നതിനാണ് സിപിഎം ജില്ലാ സെക്രട്ടറിയോട് ലിസ്റ്റ് ചോദിച്ച് കത്തയച്ചത്. ഇപ്പോൾ പ്രചരിക്കുന്ന കത്തിന് പിന്നിൽ താനല്ലെന്നും, താൻ അങ്ങനെയൊരു കത്ത് നൽകിയിട്ടില്ലെന്നും മേയർ ആര്യാ രാജേന്ദ്രൻ പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകി.

വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കി യിട്ടുണ്ട്. മേയർ വിശദീകരണം നൽകിയതായി ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പനും വിശദീകരിച്ചിരുന്നു. എന്നാൽ മേയറുടെ നടപടി സത്യപ്രതിജ്ഞ ലംഘനത്തിലേക്ക് എത്തുമെന്നതിനാൽ മേയറുടെ കസേരയുടെ സംരക്ഷണം ആണ് മുഖ്യമായും പാർട്ടിയിപ്പോൾ ലക്‌ഷ്യം വെക്കുന്നത്.

 

Karma News Network

Recent Posts

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

39 seconds ago

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

5 mins ago

സഹോദരന്റെ വിവാഹത്തലേന്ന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…

12 mins ago

വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കി, മദ്രസ അധ്യാപകന് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് കോടതി

തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…

25 mins ago

‘കാര്‍ത്തുമ്പി കുടകള്‍ മനോഹരം’, അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…

47 mins ago

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

1 hour ago