kerala

‘കൊച്ചിയിലെ ജീവിതം നരകം, പുക ശ്വസിക്കാനുള്ള കരാർ നാട്ടുകാർക്കും, എല്ലാം ശരിയാക്കും എന്ന് പറഞ്ഞത് ഓർക്കുന്നു’

തിരുവനന്തപുരം. കൊച്ചിയിലെ ജീവിതം നരകമായെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നടനും നിർമ്മാതാവുമായ വിജയ് ബാബു. ബ്രഹ്‌മപുരത്തെ തീ പിടുത്തവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എത്തിയതാണ് വിജയ് ബാബു. കൊച്ചിയിലെ ജീവിതം നരകമായെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിജയ് ബാബു പറഞ്ഞിരിക്കുന്നത്.

‘വെള്ളം ഇല്ല…നഗരത്തിലാകെ മാലിന്യം കുന്നുകൂടുന്നു… പുക…ചൂട്… കൊതുകുകൾ.. രോഗങ്ങൾ… കൊച്ചിയിലെ ജീവിതം നരകമായി’, എന്നാണ് വിജയ് ബാബു സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. കൊച്ചി പഴയ കൊച്ചി അല്ലായിരിക്കും പക്ഷെ മാലിന്യം പഴയതാണെന്നും, പുക ശ്വസിക്കാനുള്ള കരാർ നാട്ടുകാർക്കും, എല്ലാം ശരിയാക്കും എന്ന് പറഞ്ഞത് ഓർക്കുന്നു, നാളെ ന്യൂയോർക്കിൽ നിന്നും ഒരു ഫോൺ കാൾ… ഉഫ്’ എന്നിങ്ങനെ നീളുകയാണ് കമന്റുകൾ.

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം വ്യാഴാഴ്ചയും തുടരുകയാണ്. 65-ഓളം ഹിറ്റാച്ചികൾ ഇതിനായി എത്തിയിട്ടുണ്ട്. ഹെലികോപ്റ്ററിലൂടെ വെള്ളം തളിച്ചു വരുന്നു. എങ്കിലും കൊച്ചിയിലെ വിവിധയിടങ്ങളിൽ മാലിന്യപ്പുക വമിക്കുന്നത് തുടരുകയാണ്. തീയണയ്ക്കാൻ വൈകുന്നതിനെതിരെ യുഡിഎഫ് പ്രതിഷേധവും നടക്കുന്നു.

കൊച്ചിയിലെ പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അവധി നൽകിയിരിക്കുന്ന. കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളിലും വടവുകോട്- പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, പഞ്ചായത്തുകളിലുമാണ് അവധി. പ്രൊഫഷണൽ കോളജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

3 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

4 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

5 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago