kerala

ലൈഫ് പദ്ധതിയും പ്രതിസന്ധിയിൽ, സർക്കാരിന്റെ വാക്കിൽ വഴിയാധാരമായി വീടെന്ന സ്വപ്നവുമായി ഇറങ്ങിയവര്‍

സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയില്‍ ലൈഫ് പദ്ധതിയും. സംസ്ഥാനത്ത് വീടെന്ന സ്വപ്നവുമായി ഇറങ്ങിയവര്‍ വഴിയാധാരമായ അവസ്ഥ.
ലൈഫ് പദ്ധതിയുടെ നടത്തിപ്പ് ഏജന്‍സി വഴി സമാഹരിക്കുന്ന തുകകൂടി , സംസ്ഥാനത്തിന്‍റെ മൊത്തം കടമെടുപ്പ് പരിധിയിലെത്തും എന്നായതോടെ ലൈഫിന്‍റെ ‘ലൈഫ്’ പ്രതിസന്ധിയിലായി.

വീടു വെച്ചവരും, കരാര്‍ ഒപ്പിട്ടവരുടെയും ആകെ എണ്ണത്തിന്‍റെ രണ്ടു മടങ്ങാണ് ഇനിയും വീടു കാത്ത് പുറത്ത് നില്‍ക്കുന്നവര്‍. ജനറല്‍ വിഭാഗത്തിനു 4 ലക്ഷവും , എസ്, എസ്.ടി വിഭാഗത്തിനു ആറു ലക്ഷവുമാണ് നല്‍കുന്നത്. സാധന സാമഗ്രികകള്‍ക്ക് വില വളരെ കൂടിയതിനാല്‍ ഈ തുകയ്ക്കു തന്നെ ഈ വീടു വെയ്ക്കാന്‍ പ്രയാസപ്പെടുമ്പോള്‍ സര്‍ക്കാര്‍ വിഹിതം കൂടി മുടങ്ങിയാല്‍ ആകെ താറുമാറാകും.

സര്‍ക്കാര്‍ വിഹിതം ഒരു ലക്ഷം, റൂറല്‍ ഡവലപ്മെന്‍റ് കോര്‍പറേഷന്‍ വഴിയുള്ള വായ്പയായ രണ്ടു ലക്ഷത്തി ഇരുപതിനായിരം, തദ്ദേശ സ്ഥാപനങ്ങളുടെ എണ്‍പതിനായിരം എന്നിങ്ങനെ നാലു ഘട്ടങ്ങളിലായാണ് പണം കയ്യിലെത്തുന്നത്. പൊതു കടപരിധിയില്‍ ലൈഫ് വായ്പയും എത്തുമെന്നതായതോടെ വായ്പയെടുക്കാനുള്ള അനുമതി പത്രം സര്‍ക്കാര്‍ നല്‍കുന്നില്ല.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച കണക്കനുസരിച്ച് ലൈഫ് പദ്ധതിക്ക് ഹഡ്കോയെടുത്ത വായ്പ 3958 കോടിയാണ്. വായ്പയായാണ് നല്‍കുന്നതെങ്കിലും അതു സര്‍ക്കാര്‍ തന്നെ പഞ്ചായത്തിന്‍റെ തനതു ഫണ്ടു വിഹിതത്തില്‍ കുറവു വരുത്തി അടച്ചു തീര്‍ക്കും.

Karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

17 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

50 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago