കാന്‍സര്‍ ബാധിതയായ അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി അധ്വാനിക്കുന്ന ഒരു മകള്‍. ശരണ്യ എന്ന പെണ്‍കുട്ടിയുടെ കഥ ലിജിയാണ് സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത്. ഓണ്‍ലൈന്‍ ബിസിനസ് നടത്തിയാണ് അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള പണം ശരണ്യ സമാഹരിച്ചത്. കാന്‍സര്‍ രോഗികളുടെ സന്നദ്ധ സഹായ കൂട്ടായ്മയായ തണലിലാണ് ലിജി ശരണ്യയെക്കുറിച്ച് എഴുതിയത്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ഇവള് കണ്ണൂരുകാരി ശരണ്യ. എന്റെ അനിയത്തി കുട്ടിയാണ്. ചേച്ചിയേ എന്റെ അമ്മയോട് ഒന്ന് സംസാരിക്കുമോ … അമ്മക്ക് സര്‍ജറി, കീമോ , ആശുപത്രി … ഇതൊക്കെ വല്ലാതെ പേടിയാ … തന്റെ അമ്മയെ ജീവനു തുല്യം സ്നേഹിക്കുന്ന മകളുടെ അപേക്ഷ. ഞങ്ങള്‍ സംസാരിച്ചു… മണിക്കൂറുകള്‍ … ദിവസങ്ങള്‍ … ഡോ. അമ്യതയും കൂട്ടിനെത്തി. അങ്ങനെ അവള് എന്റെ ഹൃദയത്തില്‍ കയറിപ്പറ്റി … അമ്മയും .
സ്തനാര്‍ബുദമാണ് അവളുടെ അമ്മക്ക് . പേടിയൊക്കെ മാറി.. സര്‍ജറി കഴിഞ്ഞു…. മുന്നോട്ടുള്ള ചികിത്സയക്ക് പണം കണ്ടെത്താന്‍ അവള് ഓണ്‍ലൈന്‍ ബിസിനസ്സിലേക്ക് കടന്നിരിക്കുന്നു. ലേഡീസിനും കുട്ടികള്‍ക്കും ആവശ്യമായ ഡ്രസ്സുകളുടെ വില്പനയാണ് അവള് നടത്തുന്നത്. അതിനായി വാട്സാ പില് ലേഡീസ് ഫാഷന്‍ എന്ന പേരില്‍ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ നിന്ന് കിട്ടുന്ന വരുമാനം അവളുടെ അമ്മയുടെ തുടര്‍ ചികിത്സക്ക് ഉപകരിക്കും എന്ന പ്രതീക്ഷയിലാണ് ശരണ്യ.
നമുക്കും ഇവളെ സഹായിക്കാം. തല്ക്കാലം കടയില്‍ പോകാതെ ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ശ രണ്യയുടെ ലേഡീസ് ഫാഷനില്‍ നിന്ന് ഓര്‍ഡര്‍ ചെയ്താല്‍ അത് തീര്‍ച്ചയായും അവള്‍ക്കൊരു കൈത്താങ്ങാകും. അതിനായി ആദ്യം നമുക്ക് ലേഡീസ് ഫാഷന്‍ എന്ന വാട്സ് അപ് ഗ്രൂപ്പില്‍ അംഗമാകാം. ഒപ്പം നമ്മളിലൂടെ ബാക്കിയുള്ളവരെയും ഈ ഗ്രൂപ്പിലേക്ക് ചേര്‍ക്കാം. അങ്ങനെ അതിജീവനത്തിന്റെ ഈ പോരാട്ടത്തില്‍ ശരണ്യക്കൊപ്പം നമുക്കും ചേര്‍ന്ന് നില്ക്കാം.
നോയിഡ: ഓൺലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമിൽ മനുഷ്യന്റെ വിരൽ ലഭിച്ച സംഭവത്തിന് പിന്നാലെ വീണ്ടും ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നു.…
തിരുവനന്തപുരം : കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതലയേറ്റശേഷം തലസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിക്ക് ബിജെപി ആസ്ഥാന മന്ദിരത്തിൽ ഗംഭീര സ്വീകരണം…
ആലുവ : തോട്ടക്കാട്ടുകര 'പ്രേമം' പാലത്തിൽ കമിതാക്കളുടെ അതിരുകടന്ന സല്ലാപം കലാശിച്ചത് സമീപവാസിയുമായി അടിപിടിയിൽ. പരിസരവാസികൾക്ക് ശല്യമായ സല്ലാപം ചോദ്യം…
കണ്ണൂർ : വീട്ടിലെ ശുചിമുറിയിൽ കയറിക്കൂടി ഉടുമ്പ്. തലശേരിയി സ്വദേശി റായിസിന്റെ വീട്ടിലാണ് ഉടുമ്പ് തലവേദനായയായത്. ശുചിമുറി ഉപയോഗിക്കാനായി റയിസിന്റെ…
കോയമ്പത്തൂര്‍: സേലം – കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘം…
50 അടി ഉയരത്തിൽ കുടുങ്ങി ആളുകൾ. പോർട്ട്ലാൻഡിലെ ഓക്സ് അമ്യൂസ്മെൻ്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അറ്റ്മോസ്ഫിയർ റൈഡിനിടെ മുപ്പതോളം…