topnews

ശരിക്കും കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം; മോദിയെ പരിഹസിച്ച് ലിജോ ജോസ്

കൊറോണക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് നേരം വീടുകളിലെ വെളിച്ചം അണച്ച് ചെറു ദീപങ്ങൾ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ വിമർശിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.

പുര കത്തുമ്പോൾ ടോർച്ച് അടിക്കുന്ന പരിപാടിയിറങ്ങിയിട്ടുണ്ട്. അടിക്കുമ്പോ കറക്ട് കൊറോണയുടെ കണ്ണിൽ നോക്കി അടിക്കണമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പരിഹസിക്കുന്നു. മെഴുകുതിരി, ബൾബ്, മണ്ണെണ്ണ വിളക്ക്, പെട്രോമാക്‌സ്, അരിക്കലാമ്പ്, എമർജൻസി ലൈറ്റ് മുതലായി വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കില്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഇതോടെ ലിജോക്കെതിരെ വൻ വിമർശനമാണ്‌ ഉയരുന്നത്. മുമ്പ് മോദി ആദ്യമായി ജനതാ കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ പലരും എതിർത്തിരുന്നു. ഈ സമയത്തും രാഷ്ട്രീയവും മോദി വിരോധവും ഉപേക്ഷിച്ചില്ലേൽ അത്തരക്കാർ ജനത്തേ വഴി തെറ്റിക്കും എന്നും പ്രചാരണം വന്നു. മാത്രമല്ല ദേശീയ നിർദ്ദേശങ്ങളേ അവഗണിക്കുന്ന ലിജോ പല്ലി ശേരി ജനങ്ങളേ വഴി തെറ്റിക്കുന്നു എന്നും ദേശ സുരക്ഷാ നിയമവും എപ്പിഡമിക് ആക്ടും പ്രകാരം അറസ്റ്റ് ചെയ്യണമെന്നും വിമർശനം ഉയരുന്നു. ലിജോയുടെ പോസ്റ്റിനോടെ നിങ്ങൾക്കും കമന്റ് ബോക്സിൽ അഭിപ്രായം പറയാം.

കുറിപ്പ്

പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം ???? NB: മെഴുതിരി , ബൾബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമർജൻസി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല എന്ന് കമ്മിറ്റി

നേരത്തെ കോൺഗ്രസ് എം പി ശശി തരൂരും ചരിത്രകാരൻ രാമചന്ദ്ര ഗുഹയും മുൻ ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥനും പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമർശിച്ച് രംഗത്തുവന്നിരുന്നു. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ ട്രോളുകളും പ്രവഹിക്കുകയാണ്.

Karma News Network

Recent Posts

റെയ്സിയുടെ മരണം,ഇവിടെ കൂട്ടക്കരച്ചിൽ,അങ്ങ് ഇറാനിൽ ആഘോഷം

ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…

3 hours ago

ആടിയുലഞ്ഞ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനം, അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ചു, സീലിങ്ങില്‍ തലയിടിച്ച് നിരവധിപേർക്ക് പരിക്ക്

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…

3 hours ago

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം, അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…

4 hours ago

അനസ്തേഷ്യയുടെ അളവ് കൂടി, ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്ക്കെതിരെ കുടുംബം

കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…

5 hours ago

രഹസ്യബന്ധം അറിഞ്ഞതിന്റെ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…

5 hours ago

ലാലേട്ടൻ മോദിയുടെ മന്ത്രി? പിറന്നാൾ സമ്മാനമോ

ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…

6 hours ago