topnews

ഫ്യൂസ് ഊരാനെത്തിയ ലൈന്മാർ വീട്ടിലെ അവസ്ഥ കണ്ട് തകർന്നു പോയി,സ്വന്തം കീശയിൽ നിന്നും ഒരു കൊല്ലത്തേ ബില്ല് അടച്ചുകൊടുത്തു..കുട്ടികളുടെ സ്ഥിതിയും ദയനീയം

ഇലക്ട്രിസിറ്റി ബില്ലടക്കാത്തതിനാൽ കറണ്ട് കട്ട് ചെയ്യാനെത്തിയ ഉദ്യോ​ഗസ്ഥൻ വീട്ടുകാരുടെ ദയനീയവാസ്ഥ കണ്ട് ഒരുവർഷത്തേക്കുള്ള കറന്റ് ബില്ലടച്ച് മടങ്ങി. ഇപ്പോൾ കെഎസ്ഇബി എവിടി പോരിന്റെ ട്രെന്റിനിടയിൽ ഹീറോ ആയിരിക്കുകയാണ് ചവറ കെ എസ് ഇ ബി സെക്ഷനിലെ ലൈൻമാനായ പൻമന വടക്കുംതല ചുമടുതാങ്ങി ജംഗ്ഷന് സമീപം കൊച്ചു മുക്കട കിഴക്കതിൽ അബ്ദുൾ സമതിന്റെ മകൻ റനീസാണ് ഇപ്പോൾ നാട്ടുകാരുടെ കണ്ണിലുണ്ണിയായ ലൈൻമാനായിരിക്കുന്നത്.

ചവറ മടപ്പള്ളി അമ്പാടി ജംഗ്ഷന് സമീപം പെരു മുത്തേഴത്തു പടിഞ്ഞാറ്റതിൽ പരേതനായ ശിവൻ കുട്ടിയുടെ കുടുംബത്തിനാണ് സഹായം ലഭിച്ചത്. ഇലക്ട്രിസിറ്റി ബില്ലടക്കാത്തതിനാൽ കറണ്ട് കട്ട് ചെയ്യാനെത്തിയ ചവറ കെ.എസ്. ഇ. ബി സെക്ഷനിലെ ലൈൻമാൻ നിർദ്ധന കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് ഒരു വർഷത്തേക്കുള്ള കറണ്ട് ചാർജ്ജ് സ്വന്തം കയ്യിൽ നിന്ന് ഓഫീസിലടച്ചു എന്നതാണ് സംഭവം.ശിവൻ കുട്ടിയുടെ ഭാര്യയും മരിച്ച സാഹചര്യത്തിൽ മക്കളായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെയും ഏഴാം ക്ലാസുകാരനായ ഇളയ മകന്റെയും ഏക ആശ്രയം അച്ഛന്റെ അനുജനായിരുന്നു.

എന്നാൽ തടിപ്പണിക്കാരനായ കൊച്ചച്ചൻ മാസങ്ങൾക്ക് മുമ്പ് തട്ടിനുമുകളിൽ നിന്നു വീണു ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയായി.അതാണ് കറണ്ട് ബില്ലടക്കം മുടങ്ങുന്നതിന് കാരണമായത്. ഈ സങ്കടകഥ കുട്ടികളിൽ നിന്നറിഞ്ഞപ്പോൾ മനസലിവ് തോന്നിയ റനീസ് ഒരു വർഷത്തെ ബില്ല് അടയ്‌ക്കാൻ തയ്യാറാവുകയായിരുന്നു.അതേ സമയം കെഎസ്ഇബി കറണ്ട് ബില്ല് ഒരു തലവേ​ദനാവുന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 300 ലധികം ഉപഭോക്താക്കൾക്ക് ഉപയോഗിച്ച കറണ്ടിന്റെ ചാർജിനെക്കാൾ 10 ഇരട്ടിയാക്കി ബില്ല് വന്നതാണ് ആ റിപ്പോർട്ട്.

സംഭവത്തിൽ ഞെട്ടൽ മാറാതെയിരിക്കുകയാണ് ഒരു പ്രദേശം മുഴുവൻ.‍ ഉപഭോക്താക്കളെ വെട്ടിലാക്കുന്ന തരത്തിലുള്ള കെഎസ്ഇബി ബില്ലുകൾ വരുന്നത് ഇപ്പോൾ സ്ഥിരം വാർത്തയായ് മാറിയിരിക്കുകയാണ്.പക്ഷേ അത് ഏന്തെങ്കിലും ചില ടെക്നിക്കൽ തകരാറുകൾ മൂലം അതും ഒന്നോ രണ്ടോ പേർക്ക് വന്ന റിപ്പോർട്ടകളാണ് വരാറുള്ളത്. എന്നാൽ ഇവിടെ ഇപ്പോൾ 300 ലധികം ഉപഭോക്താക്കൾക്ക് 10ശതമാനത്തിലധികം ബില്ല് അടിച്ച്ത്  കെഎസ്ഇബിയുടെ ഏറ്റവും വലിയ പിഴവാണെന്ന് ചൂണ്ടിക്കാട്ടുകയാണ്. തൊടുപുഴയിലാണ് സംഭവം. നാട്ടുകാരെ അമ്പരപ്പിച്ച് 300 ലധികം ഉപഭോക്താക്കൾക്കാണ് ഇത്തവണത്തെ കറന്റ് ബിൽ 10 ഇരട്ടിയിലേറെ വന്നിരിക്കുന്നത്.

3000 അടച്ചിരുന്നയാൾക്ക് 60,000 ത്തിന്റെ ബില്ലാണ് നിലവിൽ കിട്ടിയിരിക്കുന്നത്.തൊടുപുഴ വെങ്ങല്ലൂർ സ്വദേശി ബാബുവിന് കെഎസ്ഇബി ബില്ല് നൽകിയ ഷോക്ക് ഇതുവരെ മാറിയിട്ടില്ല. കൃഷിക്കായും കുടിവെള്ളത്തിനായുമുള്ള മോട്ടോർ പുരയുടെ ഇത്തവണത്തെ വൈദ്യുതി ബിൽ 8499 രൂപയാണ്. അധികം വൈദ്യുതോപകരണങ്ങളോന്നുമില്ലാത്ത റിട്ടയേഡ് സർക്കാർ ഉദ്യോഗസ്ഥന് എങ്ങനെ ഇത്ര യൂണിറ്റായെന്ന് അറിയില്ല.അതേസമയം, മുവ്വായിരം രൂപ വൈദ്യുതി ബില്ല് നൽകിയിരുന്ന സണ്ണിയുടെ ഇത്തവണത്തെ ബില്ല് അറുപതിനായിരമാണ്. മീറ്റർ റീഡിംഗ് കഴിഞ്ഞ് ഉദ്യോഗസ്ഥർ പോയ സമയം മുതൽ നാട്ടുകാർ കെഎസ്ഇബിയെ സമീപിക്കുന്നതാണ്.

അതേസമയം, വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പ്രതികരണവുമായി കെഎസ്ഇബി രംഗത്തെത്തി. പ്രശ്നം അന്വേഷിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. ഇതിനോടകം മുന്നൂറിലധികം പരാതികൾ ലഭിച്ചെന്നാണ് കെ എസ്ഇബി പറയുന്നത്. തൊടുപുഴ മുൻസിപ്പാലിറ്റിയിലും കുമാരമംഗലം പഞ്ചായത്തിലുമായാണ് ഇത്രയധികം പരാതികൾ. താൽക്കാലികമായി കുറച്ചുതുക അടക്കാൻ പരാതിപ്പെട്ടവരോട് ആവശ്യപെട്ടിട്ടുണ്ട്. കാരണമെന്തെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തണമെന്നാണ് കെഎസ് ഇബിയുടെ വിശദീകരണം.

അതിനുശേഷം ആവശ്യമെങ്കിൽ ഇളവു നൽമെന്നാണ് ഇവർ നൽകുന്ന ഉറപ്പ്.കറൻ്റ് ബില്ല് ഇരട്ടിയിലധികം രൂപയായി എന്ന് കാണിച്ച് ഫേസ്ബുക്കിലൂടെ ഒരാൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മലപ്പുറത്താണ് സംഭവം. വിവിധ വീടുകളിലെ വൈദ്യുതി ബില്ലിൽ വന്ന വർധന ചൂണ്ടിക്കാട്ടി ‘കുഞ്ഞൻ പാണ്ടിക്കാട്’ എന്ന ഫേസ്ബുക്ക് അക്കൗണ്ടാണ് കെഎസ്ഇബിക്കെതിരെ രംഗത്തെത്തിയത്.

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

26 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

27 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

41 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

44 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

1 hour ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

1 hour ago