kerala

ഒരുമുറിയുടെ അപ്പുറമുണ്ടായിരുന്നിട്ടും കാണാന്‍ പറ്റാതെ പോയ അച്ഛന്റെ കുഴിമാടത്തിന് മുന്നില്‍; ലിനോയ്ക്ക് വൈറസ് ബാധയില്ല

കോട്ടയം: കൊറോണ സംശയത്തെ തുടര്‍ന്ന് അച്ഛന്റെ അന്ത്യയാത്രിയില്‍ അരികിലെത്താന്‍ പോകും ആകാത്ത ലിനോ മലയാളികളുടെ മനസില്‍ ഒന്നടങ്കം നോവായിരുന്നു. ഇപ്പോള്‍ ലിനോയുടെ പരിശോധന ഫലം ലഭിച്ചിരിക്കുകയാണ്. കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ ഇതാവും ലിനോയെ ഏറ്റവും അധികം ഇപ്പോള്‍ ദുഖിപ്പിക്കുക. കാരണം മറ്റൊന്നുമല്ല കൊറോണ ബാധയുണ്ടെന്ന സംശയത്താലായിരുന്നു സ്വന്തം പിതാവിന്റെ ചേതനയറ്റ ശരീരം ഒരു നോക്ക് ലിനോയ്ക്ക് കാണാന്‍ സാധിക്കാഞ്ഞത്.

മരണ കിടക്കയിലായ പിതാവിനെ കാണാൻ ഖത്തറിൽ നിന്നും വന്നു, കൊറോണ പറഞ്ഞ് ഐസുലേഷൻ വാർഡിൽ ആ പ്രവാസിയെ പിടിച്ച് കിടത്തി, പിതാവിനെ ഒരു നോക്ക് കാണാൻ ആയില്ല, മൃതദേഹം പോലും കാണിച്ചില്ല, കൊറോണ ഭീതിയിൽ പ്രവാസികളോട് തുടരുന്ന മനുഷ്യപറ്റില്ലായ്മകൾ. ഇതൊക്കെ ആർക്ക് സഹിക്കാൻ ആകും. ഇറ്റലിയിൽ നിന്നും വന്ന ഇറ്റലിക്കാരൻ തിരുവന്തപുരം മുഴുവൻ കലക്കി മറിച്ച് കൊറോണ ഭീതിയിലാക്കി. എന്നാൽ അത് വല്ല പ്രവാസി മലയാളിയും ആയിരുന്നേൽ ആ പ്രവാസിയെ ജീവനോടെ തിളച്ച എണ്ണയിൽ ഇട്ട് വറുത്തു കോരിയേനേ. മഹാ കഷ്ടം തന്നെ. കേരളം ഈ നിലയിലാക്കിയതും പ്രളയത്തിൽ നിന്നും കര കേറ്റിയതും, കേരളത്തിന്‌ അന്നം തരുന്നതുമായ 30 ലക്ഷം പ്രവാസികളേ കൊറോണയുടെ പേരിൽ വളഞ്ഞിട്ട് ആക്രമിക്കുന്നു. പുച്ചിക്കുന്നു. എല്ലാ മലയാളികളും ഇല്ല. ഒരു കൂട്ടം ആളുകൾ നാടെങ്ങും സജീവമാണ്‌.

കട്ടിലില്‍ നിന്നും വീണ് പരുക്ക് പറ്റി അത്യാസന്ന നിലയില്‍ കിടന്ന പിതാവിനെ കാണാന്‍ ഖത്തറില്‍ നിന്നും എത്തിയതായിരുന്നു തൊടുപുഴ ആലക്കോട് തോണിക്കല്ലേല്‍ ലിനോ ആബേല്‍. എന്നാല്‍ കോവിഡിന്റെ സംശയത്തെ തുടര്‍ന്ന് സ്വമേധയാ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയവെയാണ് ലിനോയുടെ പിതാവ് മരിക്കുന്നത്. ആശുപത്രിയിലെ തന്നെ അടുത്തുള്ള മുറിയില്‍ വെച്ചാണ് പിതാവ് മരിച്ചത്. പോസ്റ്റ് മോര്‍ട്ട്ം ചെയ്യാന്‍ എത്തിച്ചത് ഐസൊലേഷന്‍ വാര്‍ഡിന്റെ നേരെ എതിര്‍ വശത്തും. എന്നിട്ടും ഒരുനോക്ക് പിതാവിനെ അവസാനമായി നേരില്‍ കാണാന്‍ ലിനോയ്ക്ക് സാധിച്ചിരുന്നില്ല. ഒടുവില്‍ വീഡിയോ കോളിലൂടെയാണ് ലിനോ പിതാവിന്റെ ചേതനയറ്റ മുഖം ഒരു നോക്ക് കാണുന്നത്.

ലിനോയുടെ പരിശോധനാ ഫലം നെഗറ്റീവായതോടെ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന് ലിനോയ്ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കട്ടിലില്‍ നിന്നും വീണ് പരുക്ക് പറ്റിയ പിതാവ് ആബേല്‍ ഔസേപ്പിനെ കാണാനായിരുന്നു ലിനോ നാട്ടില്‍ എത്തിയത്. പിതാവിനെ കാണാനെത്തിയതിനിടെ ചുമയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലിനോ സ്വയം കൊറോണ വിഭാഗത്തില്‍ അറിയിക്കുകയായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ലിനോയെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ ലിനോയുടെ പിതാവ് മരിച്ചു. എന്നാല്‍ പിതാവിന്റെ സംസ്‌കര ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ ലിനോയ്ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഈ ഒരു അവസ്ഥയുടെ നൊമ്പരം ലിനോ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു. ആറ് ദിവസത്തെ കാത്തിരിപ്പിന് ഒടുവില്‍ ലിനോയെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. അച്ഛന്റെ മൃതദേഹം കൊണ്ട് പോകുന്നത് ജനാലയിലൂടെ നോക്കി കാണാനേ ലിനോയ്ക്ക് കഴിഞ്ഞിരുന്നുള്ളൂ.

പരിശോധനാഫലം വന്നതോടെ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി ഹൃദയംകൊണ്ട് നന്ദി പറഞ്ഞ് ഇന്നലെ ഉച്ചയോടെ ലിനോ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ 205-ാം നമ്പര്‍ മുറിവിട്ടു. ആശുപത്രി വിടുംമുമ്പ് ലിനോ കേരളത്തിനായി ഒരിക്കല്‍ക്കൂടി ഇങ്ങനെ കുറിച്ചു. ‘എന്തിനാണു നാം പേടിക്കുന്നത്… നാടിന്റെ ആരോഗ്യമേഖല വളരെ വലുതാണ്. നമ്മള്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകും…’

Karma News Network

Recent Posts

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

3 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

11 hours ago