world

ലണ്ടൻ മൃഗശാലയിൽ സിംഹത്തിന് സ്‌കാനിങ്, അസാധാരണ സംഭവം ലോക വാർത്തയായി.

 

മനുഷ്യരെ സ്കാനിംഗിന് വിധേയരാക്കുന്നത് ഒരു സാധാരണ കാര്യമാണ്. ഒരു സിംഹ ത്തെ സ്‌കാനിങ്ങിനു വിധേയമാക്കുന്നു എന്ന് കേട്ടാലോ? ലോകത്ത് തന്നെ അത് വാർത്തയായി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് സംഭവം. കഴിഞ്ഞ ദിവസം ലണ്ടനില്‍ സ്കാന്‍ ചെയ്തത് ഒരു സിംഹത്തെയാണ്. ലണ്ടനിലെ ഒരു മൃഗശാലയി ല്‍ അസുഖ ബാധിതനായ സിംഹത്തെ സ്കാനിംഗിന് വിധേയനാക്കുകയായിരുന്നു.

ഏഷ്യന്‍ വംശത്തിൽ പെട്ട ഭാനു എന്ന 12 വയസുകാരന്‍ സിംഹത്തെയാണ് ചെവിയി ലെ അണു ബാധയെത്തുടര്‍ന്ന് സ്കാന്‍ ചെയ്തിരിക്കുന്നത്. മൃഗശാലയില്‍ ആദ്യമായി ട്ടാണ് ഇത്തരമൊരു സംഭവമെന്ന് അധികൃതര്‍ പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന മൃഗമായതിനാല്‍ വിദഗ്ധരായ ഒരു കൂട്ടം മൃഗ ഡോക്ടര്‍മാരാണ് ഭാനുവിനെ പരിശോധിച്ചുവരുന്നത്.

സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടന്‍റെ മേല്‍ നോട്ടത്തില്‍ നടന്ന പരിശോധ നയ്ക്ക് മൃഗ ഡോക്ടറായ ടൈനയാണ് നേതൃത്വം കൊടുത്തത്. ഓസ്ട്രേലിയയില്‍ നിന്നുള്ള വിദഗ്ധ ചികിത്സകനായ ഡേവിഡ് റീസും വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഈ ഉദ്യമത്തില്‍ പങ്കെടുക്കുകയായിരുന്നു.

ആറു പേരുടെ സഹായത്തോടെയാണ് 400 പൗണ്ടിലധികം ഭാരം ഉള്ള ഭാനുവിനെ സ്കാനിംഗ് യന്ത്രത്തില്‍ കിടത്താന്‍ കഴിഞ്ഞത്. ചെവിയിലെ അണുബാധ ഒഴിച്ചാല്‍ ഭാനുവിന് മറ്റ് കുഴപ്പങ്ങളില്ല എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഏതായാലും മൃഗശാല സന്ദര്‍ശകരുടെ പ്രിയപ്പെട്ട ഭാനുവിപ്പോള്‍ അധികൃതരുടെ നിരന്തര നിരീക്ഷണത്തിൽ കഴിയുകയാണ്.

Karma News Network

Recent Posts

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

5 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

17 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

47 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

48 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

1 hour ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

1 hour ago