social issues

ചുവന്ന ലിപ്സ്റ്റിക് ഇടുന്നത് മോശം സ്ത്രീകളാണോ, ലിപ്സ്റ്റിക് ഇട്ടതിന് അമ്മയെ ബന്ധുക്കൾ കളിയാക്കി , മകന്റെ മറുപടി വൈറലാകുന്നു

ചുവന്ന ലിപ്സ്റ്റിക് ധരിച്ചതിന്റെ പേരിൽ കുടുംബങ്ങളുടെ രൂക്ഷവിമർശനത്തിനിരയായ ഒരു സ്ത്രീക്ക് പിന്തുണയുമായെത്തിയ മകന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കുടുംബസദസ്സിൽ ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞ് പോയ തന്റെ അമ്മയെ അധിക്ഷേപിച്ചവർക്ക് ചുട്ടമറുപടി നൽകുകയാണ് കൊൽക്കത്ത സ്വദേശിയായ പുഷ്പക് സെൻ. ‘മോശം’ സ്ത്രീകളാണ് ഈ നിറം ചുണ്ടിൽ ഉപയോഗിക്കുന്നത് എന്നാണ് സമൂഹം നൽകിയിരിക്കുന്ന നിർവചനം. അതുകൊണ്ട് തന്നെ പലരും ചുവപ്പിന്റെ തന്നെ പല വകഭേദങ്ങളാണ് ഉപയോഗിക്കുന്നത്. ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റിക് അണിഞ്ഞതിന്റെ പേരിൽ പല സ്ത്രീകളും അപമാനിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവം തുറന്ന് പറയുകയാണ് പുഷ്പക് സെൻ.

ചുവന്ന ലിപ്സ്റ്റിക് പൂശിയ ചിത്രംപങ്കുവച്ചുകൊണ്ടാണ് പുഷ്പക് കുറിക്കുകൊള്ളുന്ന മറുപടി നൽകിയിരിക്കുന്നത്. ഈ അനുഭവം പുഷപക് ഫേസ്ബുക്കിലും പങ്കുവച്ചിട്ടുണ്ട്. ഒരു കുടുംബയോഗത്തിൽ പങ്കുടെക്കവെ ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞ 54 കാരിയായ അമ്മയെ അടുത്ത ബന്ധുക്കൾ ചേർന്ന് അപമാനിച്ചു. അതുകൊണ്ട് ഇന്നലെ അവർക്കെല്ലാം ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞ എന്റെ ചിത്രം ഞാൻ അയച്ചു കൊടുത്തു. ശുഭദിനം എന്ന സന്ദേശവും എന്ന് പുഷ്പക് പറയുന്നു. ഇതാ താടിയും മീശയുമുള്ള പുരുഷനായ ഞാൻ ചുവന്ന ലിപ്സ്റ്റിക് ധരിച്ചിരിക്കുന്നു. സമൂഹത്തിന്റെ നിലപാട് കാരണം തങ്ങളുടെ ആഗ്രഹങ്ങൾ ഉള്ളിലൊതുക്കേണ്ടി വന്ന അമ്മമാർക്കും, സഹോദരിമാർക്കും, പെൺമക്കൾക്കും, പുരുഷന്മാരല്ലാത്ത എല്ലാവർക്കും വേണ്ടി ഞാനിന്ന് ശബ്ദമുയർത്തുകയാണെന്നും യുവാവ് ഫേസ്ബുക്കിൽ കുറിക്കുന്നു.

നിങ്ങൾ സ്നേഹിക്കുന്ന സ്ത്രീകൾ അധിക്ഷേപിക്കപ്പെടുമ്പോൾ തനിക്ക് ചുറ്റുമുള്ള സഹോദരങ്ങളോട് അവരറിയുന്ന സ്ത്രീകൾക്കു വേണ്ടി നിലകൊള്ളാൻ ആവശ്യപ്പെടുകയാണ് താനെന്നും അവനവനാൽ കഴിയുന്ന വിധത്തിൽ അതു പ്രകടിപ്പിക്കാനും പുഷ്പക് പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് പുഷ്പകിന്റെ നിലപാടിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, പോലീസ് തിരയുന്ന സുനില്‍കുമാറിന്റെ കാര്‍ ഉപേക്ഷിച്ചനിലയില്‍ തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: കളിയിക്കാവിള കൊലകേസില്‍ പോലീസ് തിരയുന്ന സുനില്‍കുമാറിന്റെ കാര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കന്യാകുമാരി ജില്ലയിലെ കുലശേഖരത്താണ് റോഡരികില്‍ കാര്‍ ഉപേക്ഷിച്ചനിലയില്‍…

29 mins ago

കോടതി നീതിയുടെ ക്ഷേത്രമെന്ന് പറയുമ്പോൾ അറപ്പ് തോന്നുന്നു- ചീഫ് ജസ്റ്റീസ്

കോടതി നീതിയുടെ ക്ഷേത്രമാണെന്ന് പറയുമ്പോൾ തനിക്ക് അറപ്പ് തോന്നുന്നുവെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ്. കോടതി ക്ഷേത്രം എങ്കിൽ അവിടെ ഇരിക്കുന്ന…

43 mins ago

എ. കെ. ജി സെന്റർ സ്ഫോടനം, ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും തിരിച്ചടി

എ.കെ ജി സെന്ററിൽ ഉണ്ടായ സ്ഫോടനം കലാപാഹ്വാനമോ. സ്ഫോടനത്തിൽ ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും തിരിച്ചടിയായി കോടതി വിധി. കേസിൽ…

56 mins ago

തമിഴ്‌നാട്ടിൽ പടക്ക നിര്‍മാണശാലയിൽ സ്ഫോടനം, നാല് മരണം, രണ്ടുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു

തമിഴ്‌നാട്: ബന്ധുവാര്‍പെട്ടിയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് മരണം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബന്ധുവാര്‍പെട്ടി സ്വദേശികളായ മാരിസ്വാമി, രാജ്കുമാര്‍,…

1 hour ago

മാളവികയെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്, അമ്മയുടെ അന്നത്തെ നൃത്തം എനിക്ക് സർപ്രെെസായിരുന്നു- കാളിദാസ്

മാളവിക ജയറാമിന്റെ വിവാഹ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഗുരുവായൂർ വച്ചുള്ള വിവാഹവും തൃശൂരും പാലക്കാടും വച്ചുള്ള റിസെപ്ഷനും…

1 hour ago

ആറു സര്‍വകലാശാലകളിലേക്ക് സ്വന്തം നിലയിൽ രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു , വിസി നിയമനത്തിൽ ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വീണ്ടും

സര്‍വകലാശാല വി സി നിയമനത്തെ ചൊല്ലി വീണ്ടും ഗവര്‍ണറും സര്‍ക്കാരും കൊമ്പുകോര്‍ക്കുകയാണ്. ആറു സര്‍വകലാശാലകളിലേക്ക് ഗവര്‍ണര്‍ സ്വന്തം നിലയില്‍ വി.സി…

2 hours ago