social issues

ഇങ്ങനെയുള്ളവര്‍ക്ക് എന്ത് ഫോര്‍പ്ലേ, എന്ത് ഓര്‍ഗാസം, ഫോര്‍പ്ലേയുടെ അത്യാവശ്യം, ലിസ് ലോന പറയുന്നു

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ മുതല്‍ നടക്കുന്നത് വലിയ ചര്‍ച്ചകളാണ്. ചിത്രത്തിലെ പരാമര്‍ശത്തോടെ ഫോര്‍പ്ലേ എന്തെന്ന് തിരയുന്നവരും വളരെ അധികമാണ്. ഇപ്പോള്‍ ദമ്പതികള്‍ തമ്മിലുള്ള ശാരീരിക ബന്ധത്തില്‍ ഫോര്‍പ്ലേയുടെ അത്യാവശ്യം എന്തെന്ന് വ്യക്തമാക്കി കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ലിസ് ലോന. പങ്കാളിയുടെ ഇഷ്ടം / താല്പര്യം മനസിലാക്കാതെ അതെല്ലാം മനസ്സ് തുറന്ന് സംസാരിക്കാനുള്ള സാഹചര്യമുണ്ടാക്കാതെ പോണ്‍സൈറ്റുകള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും അറിഞ്ഞുവച്ച അറിവുകള്‍ മുഴുവന്‍ ഒറ്റയടിക്ക് പരീക്ഷിക്കാന്‍ ചെന്നാല്‍ ജീവിതാവസാനം വരെ അതൊരു കല്ലുകടിയായി നിലനില്‍ക്കുമെന്നും മറക്കണ്ട..- ലിസ് ലോന കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം, ഫോര്‍പ്ലേയുടെ അത്യാവശ്യം.. സെക്‌സിലെ വ്യത്യസ്ത പൊസിഷന്‍സ്.. രതി .. രതിമൂര്‍ച്ഛ… അടുക്കളജോലികളില്‍ ഭര്‍ത്താവിന്റെയും മക്കളുടെയും പങ്കാളിത്തവും വീടുകളില്‍ സ്ത്രീകള്‍ക്കായി ബഹുമാനവും സ്‌നേഹമുള്ള അന്തരീക്ഷവും എങ്ങനെ സൃഷ്ടിച്ചെടുക്കാമെന്നുമുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ തിരക്കിലാണ് മേല്പറഞ്ഞ കാര്യങ്ങളില്‍ അറിവ് പകരുന്നതില്‍. പകലുകളില്‍ ഒന്ന് മിണ്ടാന്‍ പോലും താല്പര്യം കാണിക്കാതെ ഇരുട്ട് വീഴുമ്പോള്‍ ശാരീരികമായ കരുത്ത് കാണിച്ച് രതിയില്‍ സംതൃപ്തി നല്‍കിയാല്‍ എല്ലാമായി എന്ന് കരുതരുത്.. രതിയിലെ സംതൃപ്തി മാത്രമല്ല അവളുടെ മനസിലേക്ക് കയറിച്ചെല്ലാനുള്ള ഘടകങ്ങള്‍.

സൂര്യപ്രകാശത്തിന് നേരെ ചായുന്ന മരചില്ല പോലെയാണ് അവളുടെ മനസ്സ് .. സ്‌നേഹവും സന്തോഷവും സുരക്ഷിതത്വവും നല്കുന്ന പരസ്പര ബഹുമാനത്തോടെ സ്വാതന്ത്രത്തോടെ ഇഷ്ടങ്ങള്‍ സംസാരിക്കാന്‍ സാധിക്കുന്ന പുരുഷനോടൊപ്പമുള്ള പ്രണയനിമിഷങ്ങള്‍ക്കൊടുവില്‍ അവന്റെ നെഞ്ചില്‍ തല ചായ്ച്ചു കിടക്കുമ്പോഴുള്ള സ്‌നേഹത്തിലും സംതൃപ്തിയിലുമാണ് ഒരു സ്ത്രീ ഏറ്റവുമധികം സന്തോഷവും സുരക്ഷിതത്വവും അവളുടെ പുരുഷനിലൂടെ അനുഭവിക്കുന്നത്…അല്ലാതെ രതിയുടെ ഉച്ചസ്ഥായില്‍ അല്ല. ശരിയാണ് വിവാഹജീവിതത്തില്‍ സെക്‌സെന്നത് അവിഭാജ്യഘടകം തന്നെയാണ് അതോടൊപ്പം തന്നെ സെക്‌സില്‍ പങ്കാളിയുടെ ഇഷ്ടങ്ങള്‍ ..താല്പര്യങ്ങള്‍ എന്നിവയ്‌ക്കൊപ്പം വളരെ പ്രാധാന്യമുള്ളതാണ് വൃത്തിയും വെടിപ്പുമുള്ള ശരീരവും. ആണായാലും പെണ്ണായാലും ശരീരം വൃത്തിയാക്കി സൂക്ഷിക്കുന്ന , വിയര്‍പ്പ് മണമില്ലാത്ത പങ്കാളിയോടുത്തുള്ള ലൈംഗികബന്ധം ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും അത് അനുഭവിക്കാത്തവരും ഉണ്ടെന്നതാണ് ഖേദകരം..

വിവാഹത്തിന്റെ ആദ്യനാളുകളില്‍ സിനിമയിലെ നായികയെയും നായകനെയും കണ്ട ഓര്‍മകളില്‍ സ്ത്രീകള്‍ കാച്ചെണ്ണയുടെ മണം മുല്ലപ്പൂവ് ബോഡിലോഷന്‍ കോമ്പിനേഷനും പുരുഷന്മാര്‍ ശരീരമാസകലം അടിച്ചു പൂശിയ പെര്‍ഫ്യൂമിന്റെ ഗന്ധവും ഉണ്ടാകാന്‍ പ്രത്യകം ശ്രദ്ധിക്കും… പോകപോകെ ഓ അങ്ങേര്‍ക്ക് എന്നെ അറിയാവുന്നതല്ലേ/ അങ്ങേര്‍ക്കിത് പുതിയതൊന്നും അല്ലല്ലോ / ഞാനെങ്ങനെ ഇരുന്നാലും അവള്‍ക്കതൊന്നും പ്രശ്‌നമല്ല / അല്ലെങ്കില്‍ തന്നെ ഈ പത്തിരുപത് മിനുട്ട് നേരത്തെ കാര്യത്തിന് ഇനിയിപ്പോ കുളിക്കാനും വായ് കഴുകാനും വയ്യ എന്നിങ്ങനെയുള്ള ചിന്താഗതി ഉടലെടുക്കും. അതോടെ കിടക്കും മുന്‍പേ ഒന്ന് കുളിച്ചുവൃത്തിയായി ചെല്ലുക എന്ന കാര്യം മിക്കവരും മനപ്പൂര്‍വ്വമോ അല്ലാതെയോ വിട്ടുകളയും.

അടുക്കളയിലെ യുദ്ധത്തിനും കുട്ടികളുമായുള്ള മല്പിടുത്തത്തിനും ശേഷം അഴുക്കും വിയര്‍പ്പും മണക്കുന്ന ശരീരത്തോടെ കുട്ടികള്‍ക്കു കൊടുത്ത ഭക്ഷണാവശിഷ്ടങ്ങള്‍ ഉടുപ്പില്‍ പറ്റിയത് കൈകൊണ്ടൊന്ന് തൂത്തുകളഞ്ഞ് നേരിട്ട് കിടപ്പുമുറിയിലെത്തുന്നവളുമായി സ്ത്രീകളും … രാവിലെ മുതല്‍ പലയിടത്തുമായി കറങ്ങി ജോലി കഴിഞ്ഞു കൂട്ടുകാരോടൊത്ത് ഒന്ന് ക്രിക്കറ്റോ ഫുട്‌ബോളോ കളിച്ച് സിഗരറ്റിന്റെ മണവും വിയര്‍ത്തൊലിക്കുന്ന ശരീരവുമായി വീട്ടിലേക്ക് കയറിവന്ന് ഉറങ്ങാന്‍ നേരം നേരെ ചെന്ന് കിടക്കയിലേക്ക് വീഴുന്നവനുമായി പുരുഷനും മാറുമെന്നതാണ് പലയിടത്തുമുള്ള വാസ്തവം. ഇങ്ങനെയുള്ളവര്‍ക്ക് എന്ത് ഫോര്‍പ്ലേ ! എന്ത് ഓര്‍ഗാസം!

മഴയായാലും തണുപ്പായാലും ചൂടായാലും ദിവസം കുളിക്കുന്ന ശീലമുള്ള നമുക്ക് എന്തെല്ലാം തിരക്കും മടിയും ഉണ്ടെങ്കിലും സമയം കണ്ടെത്തി കിടക്കുംമുന്‍പേ ഒന്ന് മേല് കഴുകി വൃത്തിയുള്ള ശരീരത്തോടെ പറ്റുമെങ്കില്‍ പല്ലൊന്നു തേച്ച് വായെല്ലാം കഴുകി ഉന്മേഷത്തോടെയുള്ള ലൈംഗികബന്ധത്തിന്റെ തുടക്കം എന്ത് മനോഹരമാണ്. പങ്കാളിയുടെ ഇഷ്ടം / താല്പര്യം മനസിലാക്കാതെ അതെല്ലാം മനസ്സ് തുറന്ന് സംസാരിക്കാനുള്ള സാഹചര്യമുണ്ടാക്കാതെ പോണ്‍സൈറ്റുകള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും അറിഞ്ഞുവച്ച അറിവുകള്‍ മുഴുവന്‍ ഒറ്റയടിക്ക് പരീക്ഷിക്കാന്‍ ചെന്നാല്‍ ജീവിതാവസാനം വരെ അതൊരു കല്ലുകടിയായി നിലനില്‍ക്കുമെന്നും മറക്കണ്ട..

ഇരുട്ടില്‍ പോലും സ്വന്തം ശരീരം ഭര്‍ത്താവിന് മുന്‍പില്‍ മുഴുവനായി തുറന്ന് വെക്കാന്‍ മടിയുള്ള സ്ത്രീകളുമുണ്ട് അവരെ നിര്‍ബന്ധിച്ച് ക്ലിറ്റോറിസ്/ഓര്‍ഗാസം /പൊസിഷന്‍സ് ക്ലാസ്സ് എടുക്കാന്‍ ചെന്നാല്‍ ആ വഴി ചുളുവില്‍ ഒരു വിവാഹമോചനസാധ്യതയും തള്ളിക്കളയണ്ട.. പകല്‍ മുഴുവന്‍ കെട്ടിവച്ച് വിഴുപ്പ് മണക്കുന്ന മുടിക്ക് പകരം കഴുകിയുണക്കിയ മുടിയും വായ്‌നാറ്റമില്ലാത്ത ഉമ്മകളും കാടും പടലും നിറഞ്ഞ രോമങ്ങള്‍ കളഞ്ഞ് വൃത്തിയാക്കി ഹൈജീന്‍ ആയി ഇരിക്കുന്ന സ്വകാര്യഭാഗങ്ങളും എല്ലാം വേണ്ടത് തന്നെ എന്ന് മറക്കണ്ട. സ്‌നേഹത്തോടെയുള്ള സംസാരത്തില്‍ തുടങ്ങി കരുതലോടുകൂടിയുള്ള സുഖാന്വേഷണങ്ങള്‍ക്കും തലോടലുകള്‍ക്കും ശേഷം പ്രണയത്തോടെയുള്ള രതിയുടെ ആരംഭം ഏതൊരു പങ്കാളിയും ഇഷ്ടപെടാതിരിക്കില്ല.

Karma News Network

Recent Posts

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

13 seconds ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

33 mins ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

1 hour ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

2 hours ago

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…

2 hours ago

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

3 hours ago