more

ശവത്തിന്റെ പുറത്തും എന്റെ സ്ഥലംഎന്ന് കെട്ടിപിടിച്ചിരിക്കുന്നവര്‍ക്ക് പകരം അച്ഛന്റെ ശവമടക്കിന് കുഴിയെടുക്കുന്ന ആ കുട്ടിയാണ് കണ്ണിന് മുന്‍പില്‍

നെയ്യാറ്റിന്‍കരയില്‍ വീട് ഒഴിപ്പിക്കാനെത്തിയ പോലീസിന് മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ദമ്പതിമാര്‍ മരിച്ചു. രാജനും ഭാര്യ അമ്പിളിയും മരിച്ചതോടെ അനാഥമായത് രണ്ട് ആണ്‍മക്കളാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകായണ് ലിസ് ലോന എന്ന യുവതി.

ലിസ് ലോനയുടെ കുറിപ്പ്, കയ്യേറ്റഭൂമിയെന്ന് പറയപ്പെടുന്ന തര്‍ക്കസ്ഥലം പുറമ്പോക്കാണെന്നും വര്‍ഷങ്ങളായി ആ മരണപെട്ടവര്‍ താമസിച്ചിരുന്നുവെന്നും പറയുന്നു. എന്ന് വച്ചാല്‍ ഉടമസ്ഥയാണെന്ന് പരാതിക്കാരി തെളിയിക്കേണ്ടി വരുമെന്ന്!.. ഒഴിപ്പിക്കലിനെതിരെ സ്റ്റേ ഓര്‍ഡര്‍ വന്നതും വായിച്ചു. എന്തായാലും പുറമ്പോക്കില്‍ കുടില്‍ കെട്ടി താമസിക്കുന്നവര്‍ മണിമാളിക കെട്ടാനോ സ്ഥലം വാങ്ങാനോ പാങ്ങില്ലാത്തവരാകുമല്ലോ.. ഏക്കര്‍ കണക്കിന് സ്ഥലം വെറുതെ ഇട്ട് കുടിലില്‍ താമസിക്കാനുള്ള കൊതിക്ക് വന്ന് പുറമ്പോക്കില്‍ കൂര കെട്ടിയതാകാനും വഴിയില്ല.. അല്ലെങ്കില്‍ ഒരു വയ്യാത്ത സ്ത്രീയെയും മക്കളെയും കൊണ്ട് അയാളെന്തിനായിരിക്കും കുടിലില്‍ താമസിച്ചത്. പണ്ടൊരു മധു വിശപ്പ് സഹിക്കാന്‍ കഴിയാതെ കട്ടു തിന്നതിന് തല്ലിക്കൊന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ് പിടികിട്ടിയത് പട്ടിയെപ്പോലെ നരകിച്ചു മരിക്കേണ്ടി വന്നാലും അന്യന്റെ മുതല്‍ ആഗ്രഹിക്കരുതെന്നാണ് പ്രമാണമെന്ന്.

വിശപ്പിന് മുന്‍പില്‍ എന്ത് ? എന്നാ പാവം ചിന്തിച്ചതിന് അന്ന് ജീവനായിരുന്നു വില നല്‍കേണ്ടി വന്നത്.. ഇന്ന് ഒരു നിവൃത്തിയും ഇല്ലാത്തതുകൊണ്ട് മഴയും വെയിലും കൊള്ളാതെ കിടക്കാന്‍ ഒരുക്കൂട്ടിയ കൂര സംരക്ഷിക്കാനായി പേടിപ്പിക്കാനാണെങ്കിലും ചെയ്ത അവിവേകത്തിന് ഇവര്‍ക്കും ജീവന്‍ പോയി ആ മക്കളും അനാഥരായി.. നടന്നത് എന്തായാലും നടക്കാന്‍ പാടില്ലാത്തത് തന്നെയാണ് ഇനി പറഞ്ഞിട്ടും കാര്യമില്ല..

ഓ ഫേസൂക്ക് പുണ്യളോ ..ഞാന്‍ എന്തൊക്കെയാ എഴുതി പോസ്റ്റുന്നെ !! ശരിയെന്ന് തോന്നുന്ന അഭിപ്രായം എഴുതി സ്റ്റാറ്റസ് ഇടണമെങ്കില്‍ പോലും മൂന്നര സെന്റ് ദാനം നല്‍കണമെന്ന കാര്യം വിട്ടുപോയി.. അല്ലെങ്കില്‍ നെന്മമരമെന്ന് വിളിപ്പേര് ഫ്രീയായിട്ട് പേരില്‍ ചാര്‍ത്തും. ശരിയാണ് അതിര് കയ്യേറുമ്പോള്‍ വഴക്കും കേസുമൊക്കെ ഉണ്ടാകും പക്ഷേ ശവത്തിന്റെ പുറത്തും എന്റെ സ്ഥലം (അതും പുറമ്പോക്ക് എന്ന് പറയപ്പെടുന്ന )എന്ന് കെട്ടിപിടിച്ചിരിക്കുന്നവര്‍ക്ക് പകരം അച്ഛന്റെ ശവമടക്കിന് കുഴിയെടുക്കുന്ന ആ കുട്ടിയാണ് കണ്ണിന് മുന്‍പില്‍..

സ്ഥലം ആരുടേതെന്ന സത്യം പുറത്ത് വന്നാലും ഇല്ലെങ്കിലും ആ മക്കള്‍ക്കിനി ആരുമില്ല അതാണ് സത്യം. ന്യൂസ്‌പോര്‍ട്ടലുകളിലെ കമെന്റ് ബോക്‌സില്‍ കുറെ ജഡ്ജിമാരുടെ വിധി വായിച്ചതിന് ശേഷമെഴുതിയ കുറിപ്പാണ് അതുകൊണ്ട് വായിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വായിച്ചതെല്ലാം മായ്‌ച്ചേക്കൂ.. വാല്യക്കാട്ടെ ഏമാന്മാര്‍ കയ്യേറിയ കയ്യേറ്റ ഭൂമികള്‍ തിരിച്ചുപിടിച്ച് സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് നല്‍കട്ടെ അതുവരെ പോസ്റ്റിലെങ്കിലും അഭിപ്രായം പറയുന്നവരെ ഫേസ്ബുക്ക് ജഡ്ജിമാര്‍ തൂക്കികൊല്ലാന്‍ വിധിയെഴുതാതെ വെറുതെ വിട്ടേക്കണം..

Karma News Network

Recent Posts

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

4 mins ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

24 mins ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

60 mins ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

1 hour ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

2 hours ago

അമ്മയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം, തുറന്നടിച്ച് രമേശ് പിഷാരടി

കൊച്ചി: 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച്‌ നടൻ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി…

2 hours ago