kerala

സാഹിത്യകാരന്‍ ടി പത്മനാഭന്റെ തറപ്രസ്താവന വിവാദമായി.

കോട്ടയം. പ്രശസ്ത സാഹിത്യകാരന്‍ എന്ന മേലങ്കിയുള്ള ടി പത്മനാഭൻ നടത്തിയ സ്ത്രീ വിരുദ്ധ തറ പ്രസ്താവന വിവാദമായി. മഠത്തിലെ മോശം അനുഭവങ്ങള്‍ സന്യാസിനി എഴുതിയാല്‍ നല്ല ചെലവാണെന്നും സിസ്റ്റര്‍ എന്ന പേര് ചേര്‍ത്താല്‍ പുസ്തകത്തിന്റെ വില്‍പന വര്‍ധിക്കുമെന്നുമായിരുന്നു ടി പദ്മനാഭന്റെ പ്രസ്താവന.

അശ്ലീല സാഹിത്യം വൈകാതെ ചവറ്റു കൊട്ടയില്‍ വീഴുമെന്നും പത്മനാഭന്‍ അഹങ്കാരത്തിന്റെ ഭാഷയിൽ തനിക്കെന്തും പറയാമെന്നു ഹുങ്കോടെ പറയുകയായിരുന്നു. ‘സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റഴിയുമെന്ന’ വിവാദ പരാമര്‍ശവും സാഹിത്യകാരന്‍ ടി പത്മനാഭൻ നടത്തുകയുണ്ടായി. പദ്മനാഭന്റെ വിവാദ പരാമര്‍ശത്തിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര രംഗത്ത് വന്നു.

രാജ്യം ആദരിക്കുന്ന എഴുത്തുകാരനില്‍ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും പത്മനാഭന്‍ പരാമര്‍ശം പിന്‍വലിച്ച്‌ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു പത്മനാഭന്‍ വിവാദ പ്രസ്താവന നടത്തിയത്. പരാമര്‍ശം അങ്ങേയറ്റം വേദനയുണ്ടാക്കിയെന്ന് ലൂസി കളപ്പുര പറയുകയുണ്ടായി.

‘അശ്ലീല സാഹിത്യം ഒരു സ്ത്രീ എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റഴിയും. എഡിഷന്‍സ്, വണ്‍ ആഫ്റ്റര്‍ അനദര്‍ ആയി തുരുതുരെ ഇറങ്ങും. എല്ലാവര്‍ക്കും പണം, എല്ലാവര്‍ക്കും പണം. ഈ സ്ത്രീ, ഒരു ക്രിസ്തീയ സന്ന്യാസിനി, സിസ്റ്റര്‍, നണ്‍ ആണെങ്കില്‍ അതിലും നല്ലത്. ഒരു ക്രിസ്തീയ സന്ന്യാസിനി അവരുടെ സഭാവസ്ത്രമൊക്കെ ഊരിവച്ച് അവരുടെ തിക്താനുഭവങ്ങള്‍, മഠത്തില്‍ നിന്നുണ്ടായ ചീത്ത അനുഭവങ്ങള്‍ എഴുതിയാല്‍ വളരെ വലിയ ചെലവാണ്. അത്തരം ധാരാളം പുസ്തകങ്ങള്‍ വരുന്നുണ്ട്’. സഭാ വസ്ത്രം അഴിച്ചുവച്ചാലും സിസ്റ്റ‌ർ എന്ന പേര് കൂടി ഒപ്പം ചേർത്താൽ വിൽപന ഒന്ന് കൂടി കൂടും. ഇനി ഒബ്‍സീനും വൾഗറുമായ പുസ്തകമല്ല എങ്കിൽ സെൻസേഷണൽ പുസ്തകമായി കാണണമെന്നും
അശ്ലീല സാഹിത്യം വൈകാതെ ചവറ്റു കൊട്ടയിൽ വീഴുമെന്നും’ ആയിരുന്നു പത്മനാഭന്റെ പ്രസംഗം.

Karma News Network

Recent Posts

തന്നെക്കാൾ ജനപ്രീതി ഗവർണർക്ക്, ബോസിനെ ഒതുക്കാൻ മമത വിചാരിക്കുന്നത് പോലെ എളുപ്പമല്ല

തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന്‌ ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…

6 hours ago

പക്ഷിപ്പനി, പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോ​ഗ്യ വകുപ്പ് പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…

7 hours ago

ആദരാഞ്ജലികളര്‍പ്പിച്ച് നാട്, കുവൈത്ത് ദുരന്തത്തില്‍ മരിച്ച 4 പേര്‍ക്ക് കൂടി കണ്ണീരോടെ വിട

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…

7 hours ago

പൊലീസുകാർ തമ്മിൽ കയ്യാങ്കളി, ചിങ്ങവനം സ്റ്റേഷനിലെ 2 സിപിഒമാർക്ക് സസ്പെൻഷൻ

കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ്…

8 hours ago

കർണ്ണാടക സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി

കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ്‌ വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ്‌ സംസ്ഥാന…

8 hours ago

ഇന്ദിര രാഷ്ട്രമാതാവ്! മിസ്റ്റർ ഗോപിക്ക് എന്തുപറ്റി എന്ന് കേന്ദ്ര ബിജെപി

കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…

9 hours ago