topnews

വാർദ്ധക്യസഹജമായ അസുഖം, എല്‍.കെ.അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ.കെ.അദ്വാനിയുടെ ആരോഗ്യനില തൃപ്തികരം. വാർത്താക്കുറിപ്പിലാണ് എയിംസ് ആശങ്കകൾ വേണ്ടെന്ന് വ്യക്തമാക്കിയത്. ഡൽഹിയിലെ എയിംസിൽ കഴിഞ്ഞ ദിവസമാണ് മുൻ ഉപ പ്രധാനമന്ത്രിയെ പ്രവേശിപ്പിച്ചത്. വാർദ്ധക്യസഹജമായ രോഗങ്ങളാണ് അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കാരണം.

എയിംസിലെ ജെറിയാട്ടിക് വിഭാഗത്തിൽ ആണ് എൽ.കെ അധ്വാനി ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. 96 വയസ്സുകാരനായ എൽകെ അധ്വാനിയെ ഭാരത രത്ന നൽകി രാജ്യം ഈ വർഷം ആദരിച്ചിരുന്നു.

ഇതിനിടെ എൽകെ അദ്വാനിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരാഞ്ഞു. അദ്വാനിയുടെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി വിവരങ്ങൾ ആരാഞ്ഞത്.വിദഗ്ധ ചികിത്സയ്ക്കുള്ള എല്ലാ സൗകര്യങ്ങളും എയിംസ് ഒരുക്കുമെന്ന് കുടുംബാംഗങ്ങളെ അദ്ദേഹം അറിയിച്ചു.

Karma News Network

Recent Posts

ചെമ്പഴന്തി സഹകരണ ബാങ്ക് ഇടപാടുകാരന്‍ ജീവനൊടുക്കിയ സംഭവം, ബാങ്ക് പ്രസിഡന്റിനെ പുറത്താക്കി

തിരുവനന്തപുരം: ചെമ്പഴന്തി സഹകരണ ബാങ്ക് ഇടപാടുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹകരണ ബാങ്ക് പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസ്. ചെമ്പഴന്തി സഹകരണ…

5 hours ago

പാലക്കാട് ഇക്കുറി ചരിത്രമെഴുതും, താമര വിരിയും, ശോഭ നിയമസഭയിലേക്ക്, പ്രഖ്യാപനം ഉടൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി നേടിയത് വമ്പിച്ച മുന്നേറ്റമാണ്. തൃശ്ശൂര്‍ ലോക്സഭാ സീറ്റ് ജയിച്ചു എന്ന് മാത്രമല്ല തിരുവനന്തപുരത്തും, ആറ്റിങ്ങലും,…

5 hours ago

കേന്ദ്ര ബജറ്റ്, മൽസ്യ പദ്ധതി അവതരിപ്പിച്ച് ആനന്ദബോസ്

ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസ് ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ചർച്ച…

6 hours ago

അമ്മയെ കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങിയ പ്രതി സഹോദരനെ കൊലപ്പെടുത്തി

അടൂർ: അമ്മയെ കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങിയ പ്രതി സഹോദരനെയും കൊലപ്പെടുത്തി. അടൂർ പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാറിനെ…

6 hours ago

പുതിയ ക്രിമിനൽ നിയമം,രാജ്യത്ത് കലാപ നീക്കം, വെള്ളക്കാരന്‌ സിന്ദാബാദ് വിളി!

മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള ബ്രിട്ടീഷുകാരൻരെ ക്രിമിനൽ നിയമം ചവറ്റുകുട്ടയിൽ എറിയുമ്പോൾ കേന്ദ്ര സർക്കാരിനെതിരെ കലാപാഹ്വാനവുമായി ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ.…

7 hours ago

അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തിന്റെ ഒറ്റുകാർ, കണ്ണൂരിലെ വാർത്തകൾ ചെങ്കൊടിക്ക് അപമാനം, ബിനോയ് വിശ്വം

തിരുവനന്തപുരം: അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാണ്. കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം…

8 hours ago