Categories: kerala

എല്‍.കെ.അദ്വാനി കേരളത്തില്‍; അദ്വാനിയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

ഒരാഴ്ചത്തെ സ്വകാര്യ സന്ദര്‍ശനത്തിനായി മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി കേരളത്തിലെത്തി. മകള്‍ പ്രതിഭ അഡ്വാനിയും ഒപ്പമുണ്ട്. ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് ഇവരുടെ താമസം. അഡ്വാനി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വിശ്രമിക്കുമ്‌ബോള്‍ തിരുവനന്തപുരത്തു നിന്നെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് കുശലാന്വേഷണം നടത്തി.

തിങ്കളാഴ്ച വൈകീട്ട് 5.40-ന് ഇന്‍ഡിഗോയുടെ ഡല്‍ഹി വിമാനത്തില്‍ എത്തിയ അദ്വാനിക്ക് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ഈ സമയംതന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയില്‍ വന്നിറങ്ങി. എല്‍.കെ.അദ്വാനി വി.ഐ.പി. ലോഞ്ചില്‍ ഇരിപ്പുണ്ടെന്നറിഞ്ഞ് പിണറായി വിജയന്‍ അദ്ദേഹത്തെ ചെന്നു കണ്ടു. അഞ്ചുമിനിറ്റു നേരത്തെ കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് പോയി.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള, വൈസ് പ്രസിഡന്റ് പി എം വേലായുധന്‍, ദേശീയ കൗണ്‍സില്‍ അംഗം നെടുമ്പാശ്ശേരി രവി, മധ്യമേഖലാ ജനറല്‍ സെക്രട്ടറി എന്‍ പി ശങ്കരന്‍ കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കിയത്. ഈ മാസം എട്ടാം തീയതിയാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങുന്നത്.

Karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

12 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

20 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

21 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

53 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

59 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago