തിരുവനന്തപുരം ∙ സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലേക്കും അപേക്ഷ സമർപ്പിക്കാൻ ഇനി നേരിട്ടു ചെല്ലേണ്ട ആവശ്യമില്ല. https://citizen.lsgkerala.gov.in എന്ന പോർട്ടൽ വഴി ജില്ലയും പഞ്ചായത്തും തിരഞ്ഞെടുത്ത് യൂസർ ഐഡി സൃഷ്ടിച്ച് അപേക്ഷ നൽകാം. പ്രധാനമായും ജനന, മരണ, വിവാഹ റജിസ്ട്രേഷൻ തുടങ്ങിയവ ഇങ്ങനെ നിർവഹിക്കാം. അനുബന്ധ രേഖകളും സമർപ്പിക്കാം.
നിലവിൽ 309 പഞ്ചായത്തുകളിൽ ഉള്ള ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്) എന്ന സോഫ്റ്റ്വെയർ ഇന്നലെ മുതൽ ബാക്കിയുള്ള 632 പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചതോടെയാണ് ഇതു സാധ്യമായത്. പുതുതായി സേവനം ലഭ്യമായ പഞ്ചായത്തുകളിൽ സാങ്കേതിക നടപടികൾ പൂർത്തിയാക്കാൻ ഒരാഴ്ച കൂടി വേണ്ടിവരും. ഇ ഗവേണൻസ് സംവിധാനത്തിന് ആമസോൺ വെബ് സർവീസസിന്റെ ക്ലൗഡ് സേവനം ഉപയോഗപ്പെടുത്തിയാണ് ഐഎൽജിഎംഎസ് വ്യാപിപ്പിച്ചത്.
പദ്ധതിക്കു സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി–ഡിറ്റ്) ആണ് സാങ്കേതികസഹായം നൽകുന്നത്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…