kerala

മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട സംഭവം, മന്ത്രിമാര്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം

തിരുവനന്തപുരം. മത്സ്യബന്ധനത്തിന് പോയ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്ന് പേരെ കാണാതാകുകയും ചെയ്ത സ്ഥലത്ത് എത്തിയ മന്ത്രിമാര്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ മന്ത്രിമാരെ തടഞ്ഞത്. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജിആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ക്ക് നേരെയാണ് പ്രതിഷേധം ഉണ്ടായത്.

നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി എത്തിയതോടെ മന്ത്രിമാര്‍ സ്ഥലത്ത് നിന്നും മടങ്ങുകയായിരുന്നു. അതേസമയം മന്ത്രിമാര്‍ പ്രതിഷേധക്കാരോട് ഷോ വേണ്ടന്ന് പറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. ഇതോടെ കൂടുതല്‍ പ്രതിഷേധം ശക്തമാകുകയായിരുന്നു. വര്‍ഷങ്ങളായി ഇവിടം അപകട മേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു. നിരന്തരം അപകടം ഉണ്ടാകുന്ന സ്ഥലമായിട്ടും അവശ്യത്തിന് സുരക്ഷ സംവിധാനമില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

വള്ളം മറിഞ്ഞപ്പോള്‍ തന്നെ ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചു. തിരച്ചിലിന് വേണ്ട ക്രമീകരണം നടത്തി. ഹെലികോപ്റ്റര്‍ അടക്കം സൗകര്യം ഒരുക്കി. ജില്ലാ അദാലത്ത് വെട്ടിച്ചുരുക്കിയാണ് മന്ത്രിമാര്‍ സ്ഥലത്ത് എത്തിയതെന്നും നാട്ടുകാര്‍ക്ക് പറയനുള്ളത് എല്ലാം കേട്ടുവെന്നും വി ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മരിച്ച മത്സ്യത്തൊഴിലാളി കുഞ്ഞുമോന്റെ വീട്ടിലെത്തി മന്ത്രിമാര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

16 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

23 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

51 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

52 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

1 hour ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

2 hours ago