kerala

സംസ്ഥാനത്ത് ലോക് ഡൗൺ 30 വരെ നീട്ടി; മൂന്ന് ജില്ലകളിലെ ട്രിപ്പിൾ ലോക്ക് ഡൗൺ നാളെ അവസാനിക്കും

കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ സംസ്ഥാനത്ത് ലോക് ഡൗൺ ഈ മാസം 30 വരെ നീട്ടി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ രോഗവ്യാപനം കുറഞ്ഞതിനാൽ ട്രിപ്പിൾ ലോക്ക് ഡൗൺ നാളെ രാവിലെ വരെ മാത്രമായിരിക്കും. വ്യാപനം രൂക്ഷമായ മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകുന്നവർക്ക് വാക്സിൻ നൽകും. ബ്ലാക്ക് ഫംഗസ് ചികിത്സക്ക് മരുന്ന് ഉറപ്പാക്കും. ബോധവത്കരണം സംഘടിപ്പിക്കും. ബ്ലാക്ക് ഫംഗസ് മുൻപും സംസ്ഥാനത്തുണ്ടായിരുന്നു. കോറോണ ഉണ്ടായതിന് ശേഷം ബ്ലോക്ക് ഫംഗസ് വർധിച്ചിട്ടില്ല. വയറോളജി ഇൻസ്റ്റിട്ട്യൂട്ടിൽ വാക്സിൻ കമ്പിനിയുടെ ശാഖ തുറക്കുന്ന കാര്യം പരിശോധിക്കും. വനവാസി കോളനിയിൽ അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നുണ്ടോ എന്ന് കളക്ടർമാർ ഉറപ്പ് വരുത്തണം. പാഠ പുസ്തകങ്ങൾ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് അവശ്യ സർവീസാക്കും. വിത്ത് ഇറക്കുന്ന കർഷകർക്കും കൃഷി പണിക്കാർക്കും സത്യവാങ്മൂലം എഴുതി യാത്ര ചെയ്യാം. കണ്ടേയ്ൻമെന്റ് സോണിൽ നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്കില്ല. നിർമാണ സാമിഗ്രികൾ വിൽക്കുന്ന കടകൾക്കും തുറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Karma News Editorial

Recent Posts

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

8 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

12 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

40 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

42 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

1 hour ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago