kerala

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും

തിരുവനന്തപുരം: വാരാന്ത്യ ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്നു മുതല്‍ ഇളവുകള്‍ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അടിസ്ഥാനാലത്തിലുള്ള ഇളവുകളായിരിക്കും തുടരുക. രോഗവ്യാപനം കുറയാത്ത മേഖലകളില്‍ നിയന്ത്രണം ശക്തമായി തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

ടിപിആര്‍ എട്ട് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളില്‍ കടകള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 25 ശതമാനം ജീവനക്കാരോടെയും പ്രവര്‍ത്തിക്കാം. പൊതുഗതാഗതത്തിനും അനുമതിയുണ്ട്. സാമൂഹിക അകലം പാലിച്ചുള്ള കളികള്‍ക്കും രാവിലെയും വൈകുന്നേരവുമുള്ള നടത്തത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

ടിപിആര്‍ എട്ടു മുതല്‍ 20 വരെയുള്ള ഇടങ്ങളില്‍ ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. മറ്റു കടകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 50 ശതമാനം തൊഴിലാളികളുമായി തുറക്കാവുന്നതാണ്.

ടിപിആര്‍ 20 മുതല്‍ 30 വരെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായിരിക്കും. ഓട്ടോ, ടാക്സി സര്‍വീസുകള്‍ അനുവദിക്കില്ല. ഹോട്ടലുകളില്‍ പാഴ്സലായി ഭക്ഷണം നല്‍കാം. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് സമയം.

അതെസമയം, സംസ്ഥാനത്ത് ഇന്നലെ കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയെങ്കിലും ടിപിആറില്‍ നേരിയ വര്‍ധനവ് ഉണ്ടായി. എറണാകുളം ജില്ലയില്‍ സജീവ കേസുകള്‍ 14,000 കടന്നു.

നിയന്ത്രണങ്ങളും ഇളവുകളും

  • പൊതു ഗതാഗതം മിതമായ തോതില്‍ അനുവദിക്കും.
  • ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍.
  • സെക്രട്ടറിയേറ്റില്‍ 50 ശതമാനം ജീവനക്കാരെ അനുവദിക്കും.
  • ഭക്ഷണശാലകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല. പാഴ്സല്‍, ഹോം ഡെലിവറി അനുവദിക്കും.
  • അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കും.
  • ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും രാവിലെ ഒമ്ബത് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കും.
  • മാളുകള്‍ തുറക്കാന്‍ അനുമതിയില്ല.
  • സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.
  • അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം.
  • ടിപിആര്‍ 30ന് മുകളിലുള്ള ഇടങ്ങളി ശക്തമായ നിയന്ത്രണങ്ങള്‍.
  • വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 20 പേരെ പങ്കെടുപ്പിക്കാം എന്ന പരിധി തുടരും.
  • ലോട്ടറി വില്‍പന പുനരാരംഭിക്കുന്നത് പരിഗണിക്കും.
  • പരീക്ഷകള്‍ക്ക് അനുമതി.
  • ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി തുടങ്ങും.
Karma News Network

Recent Posts

നവ്യയുടെ തല തോര്‍ത്തിക്കൊടുത്ത് അച്ഛന്‍, ഫാദേഴ്സ് ഡേയിൽ പങ്കിട്ട വീഡിയോ ഹിറ്റ്

അച്ഛന് ഫാദേഴ്‌സ് ഡേ ആശംസിച്ച് നടി നവ്യ നമ്പ്യാര്‍ പങ്കുവച്ച വിഡിയോ ശ്രദ്ധനേടുന്നു. നവ്യയുടെ മുടി തോര്‍ത്തിക്കൊടുക്കുന്ന അച്ഛനെയാണ് വിഡിയോയില്‍…

7 mins ago

മദ്യലഹരിയിൽ 15കാരനെ മർദിച്ച് പിതാവ്, രണ്ടാം ഭാര്യയും അകത്തായി

കോഴിക്കോട് : മദ്യലഹരിയിൽ പതിനഞ്ചുകാരനായ മകനെ മർദ്ദിച്ച സംഭവത്തിൽ പിതാവ് പിടിയിൽ. പേരാമ്പ്ര തയ്യുള്ളതിൽ ശ്രീജിത്താണ് പിടിയിലായത്. സംഭവത്തിൽ ഇയാളുടെ…

29 mins ago

ക്രിസ്ത്യാനികളേ വയ്ച്ച് കേരളം ബിജെപി പിടിക്കും- ഇടത് വലത് മുന്നണികൾക്ക് വെള്ളാപ്പള്ളി നടേശന്റെ മുന്നറിയിപ്പ്

സുരേഷ് ഗോപിയെ ജയിപ്പിച്ചത് ക്രിസ്ത്യൻ വോട്ട് എന്ന് വെള്ളാപ്പള്ളി. കേരളത്തിൽ ഇടതും വലതും മുസ്ളീങ്ങളേ പ്രീണിപ്പിക്കുന്നു. ക്രിസ്ത്യാനികൾ തിരിഞ്ഞ് കുത്തി.…

38 mins ago

അരുന്ധതി റോയ്- സി.പി.എം ബന്ധം ചൈന ഫണ്ട് വാങ്ങിയ വഴികളും,ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെ കണ്ടുപഠിക്കാൻ

കാശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന് തീവ്രവാദ പ്രസംഗം നടത്തി എന്ന പേരിൽ യു എ പി എ ചുമത്തി കേസെടുക്കാൻ നിർദ്ദേശം…

1 hour ago

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്കേറ്റു

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്കേറ്റു. ഇരു ബസുകളിലേയും നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ…

1 hour ago

പണം വാങ്ങി 12-കാരിയെ 72കാരന് വിവാഹം ചെയ്ത് നൽകാൻ ശ്രമം, വരനും പുരോഹിതനും അറസ്റ്റിൽ

12-കാരിയെ 72കാരന് വിവാഹം ചെയ്ത് നൽകാൻ ശ്രമം. പാകിസ്താനിലെ ചർസദ്ദ ടൗണിലാണ് സംഭവം. പെൺകുട്ടിയെ വിവാഹം ചെയ്യാനെത്തിയ 72-കാരനായ ഹബീബ്…

1 hour ago