kerala

ലോക് ഡൗണ്‍; തുണിക്കടകള്‍, സ്വര്‍ണക്കടകള്‍, വര്‍ക് ഷോപുകള്‍ തുറക്കാം

കാസര്‍കോട്: കോവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്ന് ഏര്‍പെടുത്തിയ ലോക് ഡൗണ്‍ നീട്ടിയിട്ടുണ്ടെങ്കിലും ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും അറിയാം.

1. പഴം, പച്ചക്കറി, പലചരക്ക്, പാല്‍, പാല്‍ ഉത്പന്ന കടകള്‍, ഹോടെലുകള്‍, ബേകറികള്‍, ഇറച്ചി, മീന്‍, (ഹോടെലുകളിലും ബേകറികളിലും പാഴ്‌സല്‍ മാത്രം) സഹകരണ സംഘം സ്റ്റോറുകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് 7.30 വരെ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാം.

2. തുണിക്കടകള്‍, സ്വര്‍ണക്കടകള്‍ (ഓണ്‍ലൈന്‍ വ്യാപാരവും ഹോം ഡെലിവറിയും മാത്രം). വിവാഹ പാര്‍ടികള്‍ക്ക് മാത്രം കടകളിലെത്താം. ക്ഷണക്കത്ത് കയ്യില്‍ കരുതണം. ഒമ്ബത് മുതല്‍ അഞ്ച് വരെ മാത്രം (തിങ്കള്‍, ബുധന്‍, വെള്ളി)

3. വിദ്യാഭ്യാസാവശ്യത്തിനുളള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ വൈകീട്ട് അഞ്ച് വരെ (തിങ്കള്‍, ബുധന്‍, വെള്ളി) തുറന്ന് പ്രവര്‍ത്തിക്കാം.

4. ബാങ്കുകള്‍ വൈകീട്ട് അഞ്ചു വരെ (തിങ്കള്‍, ബുധന്‍, വെള്ളി) തുറന്ന് പ്രവര്‍ത്തിക്കാം.

5. എല്ലാ വ്യവസായ സ്ഥാപനങ്ങളും (കയര്‍, കശുവണ്ടി, പ്രിന്റിങ് ഉള്‍പെടെ) ആവശ്യമായ ജീവനക്കാരെ (50 ശതമാനത്തില്‍ കവിയാതെ) ഉപയോഗിച്ച്‌ തുറന്നു പ്രവര്‍ത്തിക്കാം.

6. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാകേജിങ് ഉള്‍പെടെ) നല്‍കുന്ന സ്ഥാപനങ്ങള്‍/കടകള്‍ തുറക്കാം വൈകീട്ട് അഞ്ച് വരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍.

7. വര്‍ക് ഷോപുകള്‍, ടയര്‍ റീസോളിംഗ്, പഞ്ചര്‍ സെര്‍വീസ്, വാഹന ഷോറൂമുകളോട് അനുബന്ധിച്ചുള്ള വര്‍ക് ഷോപുകള്‍, കെട്ടിട നിര്‍മാണാവശ്യത്തിനുള്ള തടി വര്‍ക് ഷോപുകള്‍ രാവിലെ ഒമ്ബത് മുതല്‍ വൈകിട്ട് 7.30 വരെ (ശനി, ഞായര്‍) തുറന്നു പ്രവര്‍ത്തിക്കാം.

8. കണ്ണ് പരിശോധനാ കേന്ദ്രങ്ങള്‍, കണ്ണട, ശ്രവണ സഹായി വില്പന കേന്ദ്രങ്ങള്‍, കൃത്രിമക്കാല്‍ വില്ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പ് നന്നാക്കുന്ന സ്ഥാപനങ്ങള്‍, മൊബൈല്‍ ഫോണും കമ്ബ്യൂടെറും അറ്റകുറ്റപ്പണികള്‍ നടത്തുന്ന കടകള്‍ ( ചൊവ്വ, ശനി) തുറന്നു പ്രവര്‍ത്തിക്കാം.

9. ഓടോമൊബൈല്‍ സ്‌പെയര്‍പാര്‍ട്സ് വില്‍ക്കുന്ന കടകള്‍ക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ തുറക്കാം

10. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമഗ്രികളും, പെയിന്റിംഗ്, ഇലക്‌ട്രികല്‍, പ്ലംബിംഗ് ഉത്പന്നങ്ങള്‍, മറ്റ് കെട്ടിട നിര്‍മാണ സാമഗ്രികള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 11 മുതല്‍ വൈകീട്ട് ആറ് വരെ തുറക്കാം

11. റേഷന്‍കട രാവിലെ 8.30 മുതല്‍ ഉച്ചക്ക് 2.30 വരെ (തിങ്കള്‍ മുതല്‍ ശനി വരെ) തുറന്നു പ്രവര്‍ത്തിക്കാം.

12. വെട്ടുകല്ല്/ ചെത്തുകല്ല് ഇവ വെട്ടിയെടുക്കാനും ഇവ വാഹനങ്ങളില്‍ കൊണ്ടു പോകുന്നതിനും അനുമതി.

13. റബര്‍ മരങ്ങള്‍ക്ക് റെയിന്‍ ഗാര്‍ഡ് ഇടുവാനും അതിനാവശ്യമുള്ള സാധന സാമഗ്രികള്‍ വില്‍ക്കുന്ന കടക്കള്‍ക്കും അനുമതി

14 . മലഞ്ചരക്ക് വ്യാപാരം നടത്തുന്നതിന് ചൊവ്വാഴ്ച അനുമതി

15. ക്രഷറുകള്‍, കാലിത്തീറ്റ, കോഴിത്തീറ്റ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് 7.30 വരെ തുറക്കാം (തിങ്കള്‍ മുതല്‍ ശനി വരെ)

16. കോവിഡ് പ്രോടോകോള്‍ പാലിച്ച്‌ കൊണ്ട് പൊതു സ്ഥലങ്ങളില്‍ വ്യായാമങ്ങള്‍ നടത്താം. രാവിലെ അഞ്ച് മുതല്‍ ഏഴ് വരെയും വൈകിട്ട് ഏഴ് മുതല്‍ രാത്രി ഒമ്ബത് വരെയും വ്യായാമങ്ങള്‍ ചെയ്യാം.

17. ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ആഴ്ചയില്‍ രണ്ടു ദിവസം നല്‍കി അത് മാറ്റാന്‍ അനുവദിക്കും.

18. കള്ളുഷാപുകളില്‍ കള്ള് പാഴ്‌സലായി നല്‍കാന്‍ അനുമതി നല്‍കും. കോവിഡ് പ്രോടോകോള്‍ അനുസരിച്ചാകണം പ്രവര്‍ത്തിക്കേണ്ടത്.

Karma News Network

Recent Posts

ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണു, ഒന്നരവയസ്സുകാരൻ മരിച്ചു

കൊച്ചി : കളിക്കുന്നതിനിടെ ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരൻ മരിച്ചു. മൂവാറ്റുപുഴ പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തുംചുവട്ടിൽ…

22 mins ago

കാറിൽ കഴുത്തില്ലാത്ത നിലയിൽ മൃതദേഹം, 10 ലക്ഷം കാണാനില്ല, ആസൂത്രിത കൊലപാതകം തലസ്ഥാനത്ത്

തിരുവനന്തപുരം : കളിയിക്കാവിളയ്‌ക്ക് സമീപം കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദൂരൂഹത. പാപ്പനംകോട് കൈമനം സ്വദേശി…

48 mins ago

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച…

1 hour ago

ആകാശത്തെ മാസ്മരികക്കാഴ്ചയായി രാമസേതു, ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ടികോപ്പർനിക്കസ് സെന്റിനൽ ഉപഗ്രഹം പകർത്തിയ രാമസേതുവിന്റെ ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരം ദ്വീപിനും…

1 hour ago

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

2 hours ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

2 hours ago