topnews

ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി,​ ആരാധനാലയങ്ങളും മാളുകളും ജൂണ്‍ 8മുതല്‍ തുറക്കാം

രാജ്യത്തെ കോവിഡ് ഹോട്ട് സ്പോട്ടുകളില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി കേന്ദ്രആഭ്യന്ത്ര മന്ത്രാലയം ഉത്തരവിറക്കി. അതേസമയം ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.ആരാധനാലയങ്ങള്‍ ജൂണ്‍ എട്ട്മുതല്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഷോപ്പിംഗ് മാളുകളും ,​ ഹോട്ടലുകളും വ്യവസായ കേന്ദ്രങ്ങളും ജൂണ്‍ എട്ട് മുതല്‍ തുറക്കാം. അതേസമയം രാത്രിയാത്രാനിയന്ത്രണം തുടരും. സംസ്ഥാനങ്ങളുമായി ആലോചിച്ച്‌ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുനന്നതില്‍ തീരുമാനമെടുക്കും.

നാലാം ഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കേന്ദ ആഭ്യന്തര മന്ത്രാലയം അഞ്ചാം ഘട്ട ലോക്ക്ഡൗണിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ടാഴ്ച വരെ ലോക്ക്ഡൗണ്‍ രാജ്യവ്യാപകമായി നീട്ടിയേക്കും എന്നായിരുന്നു സൂചനകള്‍. എന്നാല്‍ തീവ്രബാധിത മേഖലകളില്‍ ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഘട്ടംഘട്ടമായാണ് മറ്റിടങ്ങളിലെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുക. ജൂണ്‍ 8 മുതലുളള ആദ്യഘട്ടത്തിലെ ഇളവുകളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ആദ്യത്തെ ഒരാഴ്ച നിയന്ത്രണം നിലനില്‍ക്കും. തീവ്രബാധിത മേഖലകള്‍ ഏതൊക്കെയെന്ന് അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്.

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

3 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

18 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

32 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

59 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago