നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് വന്ദേഭാരത് എക്സ്പ്രസിന്റെ ലോക്കോ പൈലറ്റിന് ക്ഷണം. അങ്കമാലി മൂഴിക്കുളം സ്വദേശിയായ ഐശ്വര്യ എസ് മേനോനാണ് ക്ഷണം ലഭിച്ചത്. ചടങ്ങില്‍ ഐശ്യര്യ പങ്കെടുക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
ചടങ്ങിലേക്ക് പത്ത് ലോക്കോ പൈലറ്റുമാര്‍ക്കാണ് ക്ഷണം ഉള്ളത്. ചെന്നൈ ഡിവിഷനിലെ സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റാണ്. വന്ദേഭാരത്, ജനശതാബ്ദി തുടങ്ങി വിവിധ ട്രെയിനുകളില്‍ പൈലറ്റായി രണ്ട് ലക്ഷത്തിലധികം ഫുഡ് പ്ലേറ്റ് മണിക്കൂര്‍ പൂര്‍ത്തിയാക്കയതിന്റെ നേട്ടം ഐശ്വര്യ കൈവരിച്ചിട്ടുണ്ട്. ചെന്നൈ ഡിവിഷനിലെ പരിചയ സമ്പന്നയായ ലോക്കോ പൈലറ്റായ ഐശ്വര്യ ചെന്നൈ- വിജയവാഡ, ചെന്നൈ- കോയമ്പത്തൂര്‍ വന്ദേഭാരത് എക്സ്പ്രസ് സര്‍വീസുകളുടെ തുടക്കം മുതല്‍ ജോലി ചെയ്തിട്ടുണ്ട്. റയില്‍വേ സിഗ്നലിങ്ങിനെക്കുറിച്ചുള്ള ജാഗ്രത, സമഗ്രമായ അറിവ് എന്നിവയ്ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്ന് ഐശ്വര്യ അഭിനന്ദനങ്ങള്‍ നേടിയിട്ടുമുണ്ട്.
മൂന്നാര്‍ കോളജ് ഓഫ് എന്‍ജിനിയറിങില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 2019ല്‍ ദക്ഷിണ റെയില്‍വേയില്‍ ചേര്‍ന്നത്. വന്ദേഭാരത് എക്സ്പ്രസ് ആരംഭിച്ചതുമുതല്‍ ചെന്നൈ-വിജയവാഡ, ചെന്നൈ – കോയമ്പത്തൂര്‍ റൂട്ടിലെ ട്രെയിനുകളാണ് ഓടിക്കുന്നത്.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…