Categories: kerala

ലോക്സഭാ തിരഞ്ഞെടുപ്പ്, പോളിങ് ഉദ്യോഗസ്ഥരുടെ വേതനം കൂട്ടി

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ദിവസവേതനം പുതുക്കി നിശ്ചയിച്ചു. പ്രിസൈഡിങ് ഓഫീസര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, റിഹേഴ്‌സല്‍ പരിശീലകര്‍, പോളിങ്‌സാമഗ്രികള്‍ വിതരണം/ സ്വീകരണം ചെയ്യുന്നവര്‍, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവര്‍ക്ക് 600 രൂപയും പുറമേ 250 രൂപ ഭക്ഷണച്ചെലവിനും നല്‍കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്.

ഇത് ദിവസവേതനം- 350, ഭക്ഷണം- 250, യാത്രച്ചെലവ് ആകെ -250, ഡി.എ.- 600 എന്ന നിരക്കില്‍ വര്‍ധിപ്പിച്ചു. ഇതനുസരിച്ച് 25, 26 തീയതികളില്‍ ഈ ജോലികള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആകെ 2650 രൂപ ലഭിക്കും. റിഹേഴ്‌സല്‍ പരിശീലകര്‍, പോളിങ് സാമഗ്രികള്‍ വിതരണം / സ്വീകരണം ചെയ്യുന്നവര്‍, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവര്‍ക്ക് യാത്രച്ചെലവ് നല്‍കാത്തതിനാല്‍ 250 രൂപ കുറയും. 2400 രൂപ ലഭിക്കും. പ്രിസൈഡിങ് ഓഫീസര്‍ക്ക് ഫോണ്‍ ഉപയോഗത്തിന് 50 രൂപ അധികംനല്‍കും.

പോളിങ് ഓഫീസര്‍, റൂട്ട് ഓഫീസര്‍, വൈദ്യസംഘാംഗങ്ങള്‍, പരിശീലന സഹായികള്‍, വോട്ടിങ് യന്ത്രത്തില്‍ ബാലറ്റ് ഉറപ്പിക്കുന്നവര്‍ എന്നിവര്‍ക്ക് 500 രൂപയും 250 രൂപ ഭക്ഷണത്തിനും നല്‍കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഇത് ദിവസവേതനം- 250, ഭക്ഷണം- 250, യാത്രച്ചെലവ് ആകെ- 250, ഡി.എ.- 500 എന്ന നിരക്കില്‍ വര്‍ധിപ്പിച്ചു. ഇതനുസരിച്ച് രണ്ടുദിവസത്തേക്ക് ആകെ 2250 രൂപ ലഭിക്കും.

റൂട്ട് ഓഫീസര്‍, വൈദ്യസംഘാംഗങ്ങള്‍, പരിശീലനസഹായികള്‍, വോട്ടിങ് യന്ത്രത്തില്‍ ബാലറ്റ് ഉറപ്പിക്കുന്നവര്‍ എന്നിവര്‍ക്ക് യാത്രച്ചെലവ് നല്‍കാത്തതിനാല്‍ 250 രൂപ കുറയും. ആകെ 2000 രൂപ ലഭിക്കും. ഗ്രൂപ്പ് ഡി ജീവനക്കാര്‍ക്ക് 400 രൂപയും ഭക്ഷണത്തിന് 250 രൂപയും വീതമാണ് നിശ്ചയിച്ചിരുന്നത്. ഇത് ദിവസവേതനം- 200, ഭക്ഷണം- 250, യാത്രച്ചെലവ് ആകെ- 250, ഡി.എ.- 350 എന്ന നിരക്കില്‍ വര്‍ധിപ്പിച്ചു. ഇതനുസരിച്ച് 25, 26 തീയതികളില്‍ മേല്‍ജോലികള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആകെ 1850 രൂപ ലഭിക്കും.

karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

8 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

21 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

54 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago