entertainment

ബോഡി ഷെയിമിങ് വേദനിപ്പിച്ചു, ജാഫര്‍ സാദിഖിന്റെ വൈകല്യം അദ്ദേഹത്തിന്റെ കുറ്റമല്ല; എതിര്‍ക്കണമെന്ന് വിക്രം സംവിധായകന്‍

തമിഴ് ചിത്രം വിക്രമില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനെ ബോഡി ഷെയിമിങ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച്‌ സംവിധായകന്‍ ലോകേഷ് കനകരാജ്. വിക്രമിലെ കഥാപാത്രത്തിന് നേരെ ഉണ്ടായ ബോഡി ഷെയിമിങ് വേദനിപ്പിച്ചു. ഇത്തരം പ്രവണതകളെ ശക്തമായി എതിര്‍ക്കണം അദ്ദേഹം പറഞ്ഞു.

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങി കമല്‍ ഹാസന്‍ നായകനായ വിക്രമില്‍ ജാഫര്‍ സാദിഖ് എന്ന കൊറിയോഗ്രാഫര്‍ ഒരു പ്രധാന കഥാപാതത്തെ അവതരിപ്പിക്കുണ്ട്. ആ കഥാപാത്രം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ തമിഴില്‍ റോസ്റ്റിങ് വീഡിയോകള്‍ ചെയ്യുന്ന പ്ലിപ് പ്ലിപ് എന്ന യുട്യൂബ് ചാനലില്‍ ചിത്രത്തെയും, ജാഫറിന്‍്റെ കഥാപാത്രത്തെയും കുറിച്ച്‌ മോശമായി സംസാരിക്കുന്നുണ്ട്.

ജാഫറിന്‍്റെ ശരീരത്തെക്കുറിച്ച്‌ വളരെ മോശം പരാമര്‍ശങ്ങളായിരുന്നു ചാനല്‍ നടത്തിയത്. ഇതുവരേയും എട്ട് ലക്ഷത്തില്‍ അധികം പേര്‍ കണ്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പിനും വിധേയമാകുന്നുണ്ട്. ഇപ്പോള്‍ സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെ ഈ വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കുകയാണ്. തമിഴ് സിനിമ റിവ്യൂ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ലോകേഷിന്‍്റെ പ്രതികരണം.

സിനിമയെ ഏത് രീതിയില്‍ വിമര്‍ശിച്ചാലും അതിനെ ഉള്‍ക്കൊള്ളുന്നു. കഥാപാത്രത്തെയും അത് ചെയ്ത ആളുടെ അഭിനയത്തെയും ഏത് രീതിയിലും മോശമെന്ന് പറയാനും കാണുന്നവര്‍ക്ക് അവകാശമുണ്ട്. പക്ഷെ കഥാപാത്രം അവതരിപ്പിച്ച ആളുടെ ശരീരത്തെ കുറിച്ച്‌ പറയുന്നത് വളരെ മോശമാണ്. ജാഫര്‍ അങ്ങനെ ആകാന്‍ കാരണം അവനല്ല. അത്രയും കഴിവുള്ള നടനാണ് അദ്ദേഹം. ഇത്തരത്തില്‍ ബോഡി ഷെയിം ചെയ്യുന്നത് തെറ്റാണെന്ന് ഉറച്ച്‌ വിശ്വസിക്കുന്നു. അടുത്ത പടം മോശമാണെന്ന് തോന്നിയാല്‍ രണ്ട് റോസ്റ്റിങ് വീഡിയോ വേണമെങ്കിലും ഇറക്കാം. പക്ഷെ ഇത്തരം കാര്യങ്ങള്‍ നിര്‍ത്തണം, ലോകേഷ് കനകരാജ് പറയുന്നു.

Karma News Network

Recent Posts

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

9 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

11 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

41 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

48 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago