kerala

ലോക്സഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട ചർച്ചകൾ, കോട്ടയത്ത് അച്ചു ഉമ്മനെ സ്ഥാനാർത്ഥിയാക്കാൻ കോൺ​ഗ്രസ്,

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവവുമായി ബന്ധപ്പെട്ട് ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി യുഡിഎഫ്. ഒന്നാം ഘട്ട ആശയവിനിമയം പൂര്‍ത്തിയായതോടെ ഇനി സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് അധിക സീറ്റ് ആവശ്യപ്പെടുന്ന മുസ്‌ലിം ലീഗുമായും സീറ്റ് മാറ്റ ചര്‍ച്ചകള്‍ കേരള കോണ്‍ഗ്രസുമായും നടക്കും. സിഎംപി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികൾ ലോക്സഭാ സീറ്റ് വേണ്ടെന്നും രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നുമുള്ള ആവശ്യമാണ് ഉന്നയിച്ചത്.

കോട്ടയത്ത് കേരള കോണ്‍ഗ്രസുമായി ചർച്ച നടക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിനായിരുന്നു കഴിഞ്ഞതവണ കോട്ടയം സീറ്റ്. എന്നാല്‍ ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോയതോടെ സീറ്റ് ഏറ്റെടുത്ത് അച്ചു ഉമ്മനെ മത്സരിപ്പിക്കാൻ കോണ്‍ഗ്രസ് ആലോചന. എന്നാല്‍ കേരള കോണ്‍ഗ്രസ് കോട്ടയം സീറ്റിനായി ആവശ്യമുന്നയിച്ചിട്ടുണ്ട്.

മലബാര്‍ മേഖലയില്‍ ലീഗ് ഒരുസീറ്റ് അധികം ആവശ്യപ്പെടുന്നുണ്ട്. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ മൂന്നാം സീറ്റ് ആണ് ലീഗിന്റെ ആവശ്യം. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് വേണമെന്ന് ആവശ്യപ്പെടാനാണ് ലീഗ് ഉന്നമിടുന്നത്. ഇതിന് പുറമെ കണ്ണൂര്‍, വടകര മണ്ഡലങ്ങളിലും ലീഗിന് കണ്ണുണ്ട്. അഞ്ചാം തീയതിക്കുള്ളില്‍ സീറ്റ് ധാരണ ആയില്ലെങ്കില്‍ സ്ഥാനാര്‍ഥി നിര്‍ണയമടക്കം താമസിക്കാനും കാലേക്കൂട്ടി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിന് തടസ്സം നേരിടുമെന്ന് ചില നേതാക്കള്‍ ആശങ്കപ്പെട്ടിട്ടുണ്ട്.

Karma News Network

Recent Posts

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

14 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

15 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

39 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

48 mins ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

1 hour ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

2 hours ago