topnews

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ രക്ഷിക്കാന്‍ ഇടപെട്ടത് അന്നത്തെ പോലീസ് മേധാവി, ലോക്‌നാഥ് ബഹ്‌റ ദിലീപുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വിവരങ്ങളാണ് പുറത്തെത്തുന്നത്. കേസില്‍ ദിലീപിന് അനുകൂലമായ ഇടപടെല്‍ നടത്തിയത് അന്നത്തെ സംസ്ഥാന പോലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയായിരുന്നു എന്നാണ് വിവരം. ലോക്‌നാഥ് ബെഹ്‌റയുടെയും ഐജി ദിനേന്ദ്ര കശ്യപിന്റെയും ഇടപെടല്‍ തെളിയുന്ന ശബ്ദരേഖ പുറത്തെത്തി. കേസ് അന്വേഷണ സമയം ദിലീപും ബെഹ്‌റയും നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ട രേഖകളും പുറത്തെത്തി. ദിലീപിന്റെ അറസ്റ്റിന് മുന്നോടിയായി 22 തവണ ബെഹ്‌റ വിളിച്ചു എന്നാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം വാര്‍ത്തയോട് ബെഹ്‌റ പ്രതികരിച്ചിട്ടില്ല.

കേസ് അട്ടിമറിക്കപ്പെട്ടത് ഉന്നത ഉദ്യോഗസ്ഥന്‍ ദിനേന്ദ്ര കശ്യപിന്റെ നിര്‍ദേശത്തെ തുടര്‍ന്നെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാബു കുമാര്‍ വെളിപ്പെടുത്തിയതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കശ്യപിനുള്ള നിര്‍ദേശങ്ങള്‍ മറ്റാരെങ്കിലുമായിരിക്കാം നല്‍കിയതെന്ന് ബാബു കുമാര്‍ പറഞ്ഞു. ഒരു ഐജി മുഖേന മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ കേസില്‍ ഇടപെട്ടിരുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍. കേസ് അന്വേഷിക്കുന്ന സമയം വക്കീലിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നതില്‍ താമസം വന്നത് മേലുദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ്. അന്നത്തെ ഐജി ദിനേന്ദ്ര കശ്യപ് ആയിരുന്നു. തനിക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കുന്നത് അദ്ദേഹമാണ്. അതനുസരിച്ചാണ് നീങ്ങിയത്. മറ്റെവിടെ നിന്നെങ്കിലുമുള്ള നിര്‍ദേശപ്രകാരം ആയിരിക്കാം കേശ്യപ് സര്‍ ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നായിരുന്നു ബാബു കുമാര്‍ പറഞ്ഞു.

ദിലീപിന്റെ അഭിഭാഷകന്റെ വീട്ടിലെ റെയ്ഡ് വൈകിപ്പിച്ചത് സംസ്ഥാന മുന്‍ പോലീസ് മേധാവിയുടെ ഇടപെടല്‍ ആണെന്നാണ് പുറത്തെത്തിയ ശബ്ദ സന്ദേശത്തില്‍ നിന്നും വ്യക്തമാകുന്നത്. ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ദിനേന്ദ്ര കശ്യപാണ് ഇതിന് നിര്‍ദേശം നല്‍കിയത്. കേസിലെ അന്വേഷണ സംഘത്തിന്റെ മേധാവിയായ ബി സന്ധ്യ പോലും അറിയാതെയാണ് കശ്യപുമായി ലോക്നാഥ് ബെഹ്റ ഇടപെട്ടതെന്നാണ് ഞെട്ടിക്കുന്ന വിവരം.

അതേസമയം ദിലീപിന്റെ വീട്ടില്‍ ഏഴ് മണിക്കൂര്‍ നീണ്ട റെയ്ഡ് ആണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്നലെ നടത്തിയത്. ഉച്ചയോടെ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ എത്തിയ ക്രൈം ബ്രാഞ്ച് സംഘം രാത്രി ഏഴ് മണിയോടെയാണ് മടങ്ങിയത്. ദലീപിന്റെ പേഴ്‌സണല്‍ ഫോണും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. പേഴ്‌സണല്‍ ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഇത് നല്‍കാന്‍ ദിലീപ് തയ്യാറായില്ല. തുടര്‍ന്ന് അഭിഭാഷകയുടെ സാന്നിധ്യത്തില്‍ എഴുതി നല്‍കിയതിനു ശേഷമാണ് ദിലീപ് മൊബൈല്‍ കൈമാറിയത്. മൂന്നു മൊബൈല്‍ ഫോണുകള്‍, രണ്ട് ഐപാഡ്, ഒരു ഹാര്‍ഡ് ഡിസ്‌ക്ക്, ഒരു പെന്‍ഡ്രൈവ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധന വിവരങ്ങള്‍ ഇന്ന് കോടതിയെ അറിയിക്കും.

Karma News Network

Recent Posts

കയ്യടിക്കുന്ന നേതാക്കന്മാരാണ് അശ്ലീലം, സഹസ്രലിംഗന്മാരുടെ ചെമ്പൊക്കെ തെളിയട്ടെ- ദീപ നിശാന്ത്

വടകരയില്‍ പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത പരിപാടിയില്‍ ശൈലജ ടീച്ചര്‍ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ ആര്‍എംപി നേതാവ് കെഎസ്…

34 mins ago

കെ.എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശം അംഗീകരിക്കാനാവില്ല- കെ.കെ രമ

ആർഎംപി നേതാവ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ പരസ്യമായി തള്ളി എംഎൽഎ കെകെ രമ. ഹരിഹരന്റെ പരാമർശങ്ങൾ എംഎൽഎ എന്ന നിലക്കും…

1 hour ago

വെളുപ്പിന് അഞ്ച് മണിക്ക് എണീക്കും, ഫുഡ് കൺട്രോൾ ചെയ്യും, എക്സർസൈസ് മുടക്കാറില്ല- ജ​ഗദീഷ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമഡി തുടങ്ങി എല്ലാ വേഷങ്ങളിലും താരത്തിന്റെ കൈകളിൽ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന…

2 hours ago

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു, ഒരു മരണം കൂടി സ്ഥിരീകരിച്ചു

മലപ്പുറത്ത് മഞ്ഞപിത്തം ബാധിച്ച് ഒരു മരണം കൂടി. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച്…

2 hours ago

മൂവാറ്റുപുഴയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ അപകടം, കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

മുവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. മനുഷ്യ ജീവന് അപകടകരമാംവിധം വാഹനം ഓടിച്ചെന്ന് എഫ്‌ഐആർ. വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ.…

3 hours ago

സമരം തീര്‍ന്നെങ്കിലും വിമാനം പറക്കുന്നില്ല, എയര്‍ ഇന്ത്യ എക്‌സ്പ്രസ് അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് സമരം അവസാനിച്ചെങ്കിലും പ്രതിസന്ധി തീരുന്നില്ല. കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങിൽ നിന്നുള്ള വിവിധ…

4 hours ago