മലപ്പുറം. ലോറി ബൈക്കിലിടിച്ച് മലപ്പുറം താനൂരില്‍ ബൈക്ക് യാത്രക്കാരന് മരിച്ചു. താനൂര്‍ സ്കൂള്‍ പടിയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. അതേസമയം അപകടത്തില്‍ മരണപ്പെട്ട ബൈക്ക് യാത്രക്കാരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബൈക്ക് യാത്രക്കാരന് താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു.
ഈ സമയം എതിര്‍ദിശയില്‍ നിന്നും എത്തിയ ലോറിയാണ് ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാരന് ലോറിക്കടിയില്‍ പെട്ടു. തൊട്ട് പിന്നാലെ ലോറി സമീപത്തെ ബൈദ്യുത പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഇതോടെ ലോറിക്ക് അടിയില്‍ പെട്ട ബൈക്കിന് തീപിടിച്ച് യാത്രക്കാരന് മരിക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് തീയണച്ചത്. അതേസമയം ലോറിയുടെ ഡീസല്‍ ടാങ്കിലേക്ക് തീപിടിക്കുന്നതിന് മുമ്പ് തന്നെ തീയണയ്ക്കുവാന്‍ സാധിച്ചു. അതേസമയം ബൈക്ക് യാത്രക്കാരന് മാരകമായി പെള്ളലേറ്റിരുന്നു. അതേസമയം അപകടത്തില്‍ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന് പറഞ്ഞു.…
പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…
മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…
പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…