health

രുചിയും മണവും നഷ്ടപ്പെടുന്നത് കോവിഡിന്റെ ലക്ഷണമാണോ.. ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

കൊറോണ വൈറസ് മൂലമുള്ള മരണം നിരന്തരം വര്‍ദ്ധിച്ചുവരികയാണ്. 35,000 ആളുകളാണ് ഇതിനോടകം ഈ വൈറസ് മൂലം മരണപ്പെട്ടത്. വൈറസിന്റെ ലക്ഷണങ്ങള്‍ കാണാത്തവരും മരണപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ടന്ന് പല മാധ്യമങ്ങളും റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. ചുമ പനി ശ്വാസംമുട്ടലൊക്കെയാണ് വൈറസിന്റെ പ്രാധാന ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നത്. ചിലര്‍ക്കു ശരീരവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന, വയറിളക്കം എന്നിവ വരാറുണ്ട്. ചിലര്‍ക്കു ലക്ഷണങ്ങളൊന്നും കാണിക്കില്ല. വൈറസ് ശരീരത്തിലെത്തി അഞ്ച് മുതല്‍ 14 ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ സമയമെടുത്തേക്കാം.

രുചിയും മണവും നഷ്ടപ്പെടുന്നത് കോവിഡ് 19 ന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാകാമെന്ന് യു.എസ് ഗവേഷകര്‍. വിവിധ രാജ്യങ്ങളിലെ കോവിഡ് രോഗികളെ പരിശോധിച്ച ശേഷമാണ് ഗവേഷകര്‍ ഈ അനുമാനത്തിലെത്തിയത്. അമേരിക്കന്‍ അക്കാഡമി ഓഫ് ഓതോലാറിങ്കോളജിയാണ് പഠനം നടത്തിയത്. ഒരു പ്രമുഖ അമേരിക്കന്‍ പ്രൊഫഷണല്‍ അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റുകളുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് കോവിഡ് 19 അണുബാധയുടെ ആദ്യ ലക്ഷണമായി ഗന്ധവും രുചിയും നഷ്ടപ്പെടുന്നതായി വ്യക്തമാക്കിയത്.

നിലവില്‍, ഇറ്റലി, കൊറിയ തുടങ്ങി ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ നിന്നും യുഎസിനുള്ളില്‍ നിന്നും കൊറോണ രോഗികളില്‍ രുചി, മണം സംബന്ധമായ ആദ്യ ലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ചമുതലാണ്, കോവിഡ് സ്ഥിരീകരിച്ച കേസുകളില്‍ രോഗികളില്‍ മണം, രുചി നഷ്ടം എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ പങ്കിടാന്‍ ലോകമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ തുടങ്ങിയത്. കൊറോണ വൈറസ് മൂലമുണ്ടായ രോഗം ആദ്യത്തില്‍ ചെവി, മൂക്ക്, തൊണ്ട തുടങ്ങിയവയിലെ അണുബാധക്കു കാരണണാവുമെന്നും ഇവ ആദ്യ ലക്ഷണമായി വര്‍ത്തിക്കുമെന്നുമാണ് നിരവധി സ്പെഷ്യലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. ഇത് ഒരു ചുമ അല്ലെങ്കില്‍ പനി ഉണ്ടാകുന്നതിനുമുമ്പ്തന്ന ആളുകളെ ക്വാറന്റൈനിലേക്ക് എത്തിക്കാന്‍ കാരണമാക്കാമെന്നും ഇവര്‍ പറയുന്നു.

അതേസമയം, ഇതുസംബന്ധിച്ച് കോവിഡ് രോഗികളെ വച്ചുള്ള വലിയ പഠനങ്ങളോ പരീക്ഷണങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന്, ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ സ്മെല്‍ ആന്‍ഡ് ടേസ്റ്റ് ഡയറക്ടറും യുഎഫ് ഹെല്‍ത്ത് സ്മെല്‍ ഡിസോര്‍ഡേഴ്സ് പ്രോഗ്രാമിന്റെ സഹ ഡയറക്ടറുമായ സ്റ്റീവന്‍ മഗെര്‍ പറഞ്ഞു. എന്നാല്‍, കൂടുതല്‍ വിവരം പുറത്താവുന്നത് വരെ, ആളുകള്‍ക്ക് അവരുടെ ഗന്ധമോ രുചിയോ നഷ്ടപ്പെട്ടുവെന്ന് തോന്നുന്നുവെങ്കില്‍, അവര്‍ സ്വയം ഒറ്റപ്പെടട്ടെയെന്ന് അറിയുന്നതുവരെ മഗെര്‍ പറഞ്ഞു,

എന്നാല്‍ ഇത് കോവിഡ് രോഗനിര്‍ണയവുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനങ്ങള്‍ വെളിപ്പെടുത്തുന്നുവെങ്കില്‍, കോവിഡ് മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ സുഖകരമാവുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ലക്ഷണങ്ങളുള്ള ആളുകള്‍ക്ക് അപകടകരമായ ആസ്പത്രി യാത്ര നടത്താതെ തന്നെ കോവിഡ് തിരിച്ചറിയാനും സ്വയം ഒറ്റപ്പെടാനും ചികിത്സക്ക് വിധേയനാവാവും സാധിക്കുമെന്ന് അദ്ദേഹം അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം: ബ്രാഞ്ച് അംഗത്തെ പുറത്താക്കി സിപിഎം

കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…

5 mins ago

കൊല്ലത്തെ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ, ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു

കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…

23 mins ago

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

34 mins ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

1 hour ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

1 hour ago

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

2 hours ago