Categories: kerala

ഐഎസ് സ്വാധീനമുള്ള രാജ്യങ്ങളിൽ നിന്ന് കേരള സർവകലാശാലയിലേക്കു ആയിരത്തോളം അപേക്ഷകൾ; അന്വേഷണം ആരംഭിച്ചു

ഐഎസ് സ്വാധീനമുള്ള രാജ്യങ്ങളിൽ നിന്ന് കേരള സർവകലാശാലയിലേക്ക് പഠിക്കാനായി ആയിരത്തോളം അപേക്ഷകൾ ലഭിച്ച സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ഐഎസ് സ്വാധീനമുള്ള രാജ്യങ്ങളിൽ നിന്ന് അടക്കം 1042 അപേക്ഷകൾ ആണ് പി.എച്ച് ഡിയ്ക്കായി കേരള യൂണിവേഴ്‌സിറ്റിയിൽ ഇതുവരെ ലഭിച്ചത്. അഫ്‌ഗാനിസ്ഥാൻ, ഇറാക്ക്, സിറിയ, തുടങ്ങി ഐഎസ് ശക്തി കേന്ദ്രങ്ങൾ ഉള്ള രാജ്യങ്ങളിൽ നിന്നും അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

ഐഎസ് ശക്തി കേന്ദ്രങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ കേരളത്തിലേക്ക് എത്തുന്നതിനാൽ ഇവരുടെ വിവരങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുകയാണ്. മുൻ വർഷങ്ങളിൽ കേരളത്തിൽ പഠനത്തിന് എത്തിയ വിദ്യാർഥികളുടെ ഇപ്പോഴത്തെ പ്രവർത്ഥങ്ങളും ഐബി നിരീക്ഷിക്കുന്നുണ്ട്.
അഫ്‌ഗാനിസ്ഥാൻ, ഇറാൻ, സിറിയ എന്നീ രാജ്യങ്ങൾക്ക് പുറമെ അമേരിക്ക, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, നേപ്പാൾ, മാലി, ശ്രീലങ്ക, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. കേരളം ഭീകരവാദ റിക്രൂട്ടിങ് കേന്ദ്രമാണെന്ന വിരമിക്കുന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ കൂടി ആണ് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നത്.

Karma News Editorial

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

9 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

14 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

40 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago