കൊല്ലം : വിജയത്തുക കിട്ടുന്നതിനായി ലോട്ടറി ടിക്കറ്റിന്റെ അവസാന നമ്പർ തിരുത്തി പണം തട്ടിയ സംഭവത്തിൽ പ്രതി പിടിയിൽ. കടയ്ക്കലിലാണ് സംഭവം. വലിയങ്കോട് സ്വദേശി മനുവാണ് അറസ്റ്റിലായത്. ലോട്ടറി വിൽപ്പനക്കാരനായ ജയകുമാറിനെ പറ്റിച്ചാണ് പ്രതിയായ മനു പണം തട്ടിയത്. കഴിഞ്ഞ ദിവസമാണ് ഇയാൾ ഒരു വിൻവിൻ ലോട്ടറി എടുത്തത്.
ലോട്ടറിയിലെ നമ്പർ തിരുത്തി ലോട്ടറി വിൽപ്പനക്കാരനിൽ നിന്ന് പ്രതി 2,000 രൂപ യാണ് തട്ടിയത്. മനു എടുത്തത് wk557048 എന്ന നമ്പർ ലോട്ടറിയാണ്. എന്നാൽ wk557043 എന്ന നമ്പറിന് 2,000 രൂപ അടിച്ചിരുന്നു. ഇക്കാര്യം മനസ്സിലാക്കിയ പ്രതി തന്റെ പക്കലുണ്ടായിരുന്ന ലോട്ടറിയുടെ അവസാനത്തെക്കമായ 8 എന്ന നമ്പർ തിരുത്തി.
ശേഷം ഈ ലോട്ടറി കൈമാറി പണം കൈപ്പറ്റി. പിന്നീട് ലോട്ടറി എജൻസിക്ക് ടിക്കറ്റ് നൽകി സ്കാൻ ചെയ്തപ്പോഴാണ് നമ്പർ തിരുത്തിയ വിവരം ജയകുമാർ അറിയുന്നത്. ഉടൻ തന്നെ കടയ്ക്കൽ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് സിസിടിവിയുടെ സഹായത്താൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ വഞ്ചനാകുറ്റമുൾപ്പടെ ചുമത്തിയിട്ടുണ്ട്.
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…